Share The Article

02

വ്യത്യസ്തനും മനുഷ്യ സ്‌നേഹിയുമായ ഒരു ഭിഷഗ്വരനെ നമ്മള്‍ക്ക് പരിചയപ്പെടുത്തുന്നത് എംടി ലിനീഷ് എന്ന ഫേസ്ബുക്ക് സുഹൃത്താണ്. ഇതാണ് ഡോക്ടര്‍ ഷാനവാസ് പിസി. നിലമ്പൂര്‍ സ്വദേശിയാണ് ഇദ്ദേഹം. മുമ്പ് അഞ്ചു വര്‍ഷത്തോളം നാല്‍പ്പതോളം പ്രൈവറ്റ് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നു. അതില്‍ നിന്നും ധാരാളം വരുമാനവും കിട്ടിയിരുന്നു. പക്ഷെ അടച്ചുപൂട്ടിയ ശീതീകരിച്ച അത്യാഡംബര റൂമില്‍ ഇരുന്നുള്ള പണക്കാര്‍ക്ക് വേണ്ടിയുള്ള ചികിത്സ ഇദ്ദേഹത്തിനു ഇഷ്ടമേ ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ രണ്ടു വര്ഷം മുമ്പ് ജോലിക്ക് കയറിയത്. അന്ന് മുതല്‍ തന്റെ സേവനം ആരാരും കയറിപ്പോകാത്ത ആദിവാസി മേഖലകളിലും മലയോര മേഖലകളിലും വ്യാപിപ്പിച്ചു.

03

ദിവസവും ഇരുപത്തി അഞ്ചോളം കിലോമീറ്റര്‍ കൊടും വനത്തിലൂടെ സഞ്ചരിച്ചാണ് രോഗികളെ തേടി ഡോക്ടര്‍ ഷാനവാസ് ചെല്ലുന്നത്. ഓരോ ആദിവാസി കുടിലുകളിലും ഡോകടര്‍ രോഗികളെ തിരഞ്ഞു ചികിത്സിക്കുന്നു. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഇദ്ദേഹം തന്റെ രോഗികള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു. പല ഡോക്ടര്‍മാരും കയറിപ്പോകാന്‍ മടിക്കുന്ന ആദിവാസി കോളനികളില്‍ ഉള്ള ഡോക്ടര്‍ ഷാനവാസിന്റെ നിസ്തുല സേവനം ആരുടേയും പ്രശംസക്ക് പാത്രമാണ്. സര്‍ക്കാര്‍ വര്‍ഷാ വര്ഷം നല്‍കുന്ന സിവിലിയന്‍ പുരസ്‌കാരങ്ങള്‍ക്ക് തീര്‍ച്ചയായും ഡോക്ടര്‍ ഷാനവാസിനെ പോലുള്ളവര്‍ അര്‍ഹരാണ്.അവര്‍ അത് ആഗ്രഹിക്കുന്നില്ല, പക്ഷെ അവര്‍ അത് അര്‍ഹിക്കുന്നു…

ഡോക്ടര്‍ക്ക് അഭിനന്ദനങള്‍…