fbpx
Connect with us

വ്യാജ ടെററിസ്റ്റുകള്‍ ഊഴം കാത്തിരിക്കുന്നു

ജരീര്‍, ‘നോട്ട് ജസ്റ്റ് എ ബുക് സ്‌റ്റോര്‍..’ കാപ്ഷനുകളില്‍ നിന്നും മാറി ഞാന്‍ കടയിലേക്കു കയറി. കുറച്ച് ഓഫീസ് വസ്തുക്കള്‍ വാങ്ങണം. കാശ് കുറച്ച് കൂടുമെങ്കിലും വാങ്ങുന്നത് ഒറിജിനലാകുമെന്ന ധാരണയാണ് എന്നെ ആ സൂപ്പര്‍ സ്‌റ്റോറിലേക്ക് ആകര്‍ഷിക്കുന്നത്. അവശ്യമുള്ളത് കൂടുതല്‍ തിരയാതെ കണ്ടെത്താനായതിനാല്‍ കുറച്ച് സമയം ഇലക്ട്രോണിക് ഡിവിഷനില്‍ പുതിയ ഐറ്റംസുകളെന്തല്ലാമെന്ന് കാണാം എന്നു വിചാരിച്ചു അങ്ങോട്ട് നീങ്ങി.

 109 total views

Published

on

ജരീര്‍, ‘നോട്ട് ജസ്റ്റ് എ ബുക് സ്‌റ്റോര്‍..’ കാപ്ഷനുകളില്‍ നിന്നും മാറി ഞാന്‍ കടയിലേക്കു കയറി. കുറച്ച് ഓഫീസ് വസ്തുക്കള്‍ വാങ്ങണം. കാശ് കുറച്ച് കൂടുമെങ്കിലും വാങ്ങുന്നത് ഒറിജിനലാകുമെന്ന ധാരണയാണ് എന്നെ ആ സൂപ്പര്‍ സ്‌റ്റോറിലേക്ക് ആകര്‍ഷിക്കുന്നത്. അവശ്യമുള്ളത് കൂടുതല്‍ തിരയാതെ കണ്ടെത്താനായതിനാല്‍ കുറച്ച് സമയം ഇലക്ട്രോണിക് ഡിവിഷനില്‍ പുതിയ ഐറ്റംസുകളെന്തല്ലാമെന്ന് കാണാം എന്നു വിചാരിച്ചു അങ്ങോട്ട് നീങ്ങി. പലതരം ഉപകരണങ്ങള്‍, ഗൈം ബോയ്, പ്ലേസ്‌റ്റേഷന്‍, ഡ്ബ്ലീയു.ഐ.ഐ. തുടങ്ങിയ കുറെ എണ്ണത്തില്‍ കണ്ണും നട്ട് കൊച്ചുകുട്ടികള്‍, അവരിലെ അഭിപ്രായപ്രകടനങ്ങളാണ് എന്റെ ശ്രദ്ധകൊണ്ട് പോയത്. ‘ഹേയ് മാന്‍, ഗോ ഫോര്‍ ദിസ്…, ഇറ്റ്‌സ് റോക് സാന്‍ ആന്‍ഡ്രിയോസ്’. ഗൈമുകളെ ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികള്‍ക്ക് പത്ത് വയസ്സ് തികഞ്ഞിട്ടില്ല, പക്ഷെ 16 വയസ്സുകാര്‍ക്ക് വേണ്ടിയുള്ള റേറ്റഡ് ഗൈമുകളിലാണ് താല്പര്യം, അവരുടെ സംസാ!രവും അതുപോലെ തന്നെ.

മനുഷ്യര്‍ക്ക് ത്രില്ലുകള്‍ പലതരമാണെങ്കിലും ഗൈമുകളില്‍ പ്രായ വ്യത്യാസമന്യേ വാര്‍ ഗേമുകള്‍ക്ക് ഇന്ന് ജനപ്രീതി കൂടിയിരിക്കുന്നു. വിര്‍ച്വൊല്‍ ഇമേജുകളാണെങ്കിലും മനസ്സില്‍ മനുഷ്യനെന്ന ശത്രുവിനെ തകര്‍ക്കുക, ഉന്നം തെറ്റാതെ തലക്ക് തന്നെ വെടിവെച്ചു കേമന്മാരാകാന്‍ ശ്രമിക്കുന്നവര്‍.. യുദ്ധ ടാങ്കറും ജെറ്റ് ഫൈറ്ററുകളും യഥേഷ്ടം ഗൈമുകളില്‍ ഉള്‍പെടുത്തി ഇമാജിനറി ടെറൊറിസ്റ്റുകളെയും സൃഷ്ടിച്ച് വിഡീയോ ഗൈമുകളില്‍ റിയാലിറ്റി കൂട്ടിയിരിക്കുന്നു. ആയുധം എവിടെയും എപ്പഴും പ്രയോഗിക്കാമെന്ന മനശാസ്ത്രം ഗൈമുകള്‍ വളര്‍ത്തിയെടുത്തു. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ഇമേജുകള്‍ വളര്‍ത്തിയെടുക്കുന്ന ബോധം ചോരക്കും ജീവനും വിലയില്ല എന്നാണ്.

അതെ, നെവദ എന്ന സ്ഥലത്തെവിടെയോ കുറച്ചാളുകള്‍ ഒരു റൂമിലിരുന്ന് കളിച്ചും ചിരിച്ചും കമ്പ്യൂട്ടറ് സ്‌ക്രീനിനു മുന്നിലിരുന്ന് ജോയ്സ്റ്റികിന്റെ ട്രിഗറ് വലിക്കുമ്പോള്‍ ലോകത്തിന്റെ മറ്റൊരൂ കോണില്‍ മനുഷ്യ ശരീരങ്ങള്‍ ചിന്നിചിതറിപോകുന്നു. വൃദ്ധരെന്നോ സ്ത്രീകളെന്നൊ കുഞ്ഞുങ്ങളെന്നൊ വ്യത്യാസമില്ലാതെ ഇരകളായികൊണ്ടിരിക്കുമ്പോള്‍ മനുഷ്യത്വം നശിച്ചവര്‍ക്ക് ചിരിയൊടുക്കാനാവുന്നില്ല! ആ ക്രൂരമായ ചിരി അഫ്ഗാന്‍ മലയിടുക്കുകള്‍ മുതല്‍ ഇറാഖിന്റെ മണല്‍കുന്നുകളില്‍ വരെ തട്ടി ഭീകരമാം പ്രതിധ്വനിയുണ്ടാക്കുന്നു.

ഫിക്ഷനോ ദുസ്വപ്നങ്ങളോ അല്ല, അമേരിക്കയുടെ വൈമാനികനില്ലാത്ത ചെറുവിമാനം (unmanned aerial vehicles (UAVs), ഡ്രോണ്‍ ലോകത്ത് എവിടെയും തോന്നിയത് പോലെ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിന്നിചിതറുന്ന മനുഷ്യ ജീവനുകള്‍ മോണിറ്ററിലൂടെ കാണുമ്പോള്‍ ഒരു ഗേമിനെ പോലെ തോന്നിക്കുന്നതിനാല്‍ കൊല്ലുന്നവര്‍ക്ക് മാനസികമായ പിരിമുറുക്കമില്ല എന്നു മാത്രമല്ല, തിരിച്ചടി പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ തോന്നിയത് പോലെ നരനായാട്ട് നടത്തുകയുമാവാം!

ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ച് വരുന്ന് അക്രമ വാസനകള്‍ക്ക് പ്രധാന കാരണമായി കാണാവുന്നത് കമ്പ്യൂട്ടര്‍ ഗൈമുകളാണ് എന്നിരിക്കെ ലോകപോലീസ് നയം നടപ്പിലാക്കാനും ശത്രു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാനും അതേ രീതി പ്രയോഗിക്കുന്നതിലൂടെ അക്രമണത്തിനു നിയോഗിക്കപെടുന്ന സൈനികരില്‍ മാനസിക പിരിമുറുക്കം കുറഞ്ഞേക്കാം. ചിന്നിച്ചിതറുന്ന ശരീരങ്ങളെ നേര്‍ക്കു നേരെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉള്ളിന്റെ ഉള്ളില്‍ താന്‍ വഴിയാണല്ലോ ഇത് സംഭവിച്ചത് എന്നൊരൂ പശ്ചാതാപ ചിന്ത ഉടലെടുക്കാന്‍ കാരണമാകാറുണ്ട്. കാരണം അതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരും അമേര്‍ക്കന്‍ സൈന്യത്തില്‍ എത്രയോ ഉണ്ട് എന്നിരിക്കെ ഇത്തരം യാഥാര്‍ത്ഥ്യമായ കില്ലറ് ഗൈമുകളിലൂടെ ലക്ഷ്യം കണ്ടെത്തുകവഴി മാനസിക പിരിമുറുക്കം കുറച്ചു കുറഞ്ഞേക്കാം. ആയതിനാല്‍ തന്നെ ഭരണകൂടം ഇത്തരം കളികളെ ഇഷ്ടപെടാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ നമ്മോട് പറയുന്നത്.

Advertisement‘ജൂനിയറാ’യത് കൊണ്ട് ബുഷിനു ഡ്രോണിനോട് ഇഷ്ടമായിരുന്നു, എന്നാല്‍ അതിനേക്കാള്‍ വലിയ ആരാധനയാണ് ഒബാമക്ക് എന്നാണ് ഇപ്പോഴത്തെ ഇടപെടലുകള്‍ കാണിക്കുന്നത്. 7000 ഡ്രോണുകള്‍ ഇപ്പോള്‍ അമേരിക്കക്കുണ്ട്. ഈ വര്‍ഷം 5ബില്ല്യണ്‍ ഡോളറിന്റെ ബജറ്റാണ് ഡ്രോണ്‍ പ്രൊജക്റ്റിനു നീക്കിവെച്ചിരിക്കുന്നത്. ജനങ്ങളുടെ കാശ് ഡിഫന്‍സ് ബജറ്റിലൂടെ ആയുധ കമ്പനികള്‍ക്ക് എത്തിക്കുകയും അമേരിക്കന്‍ കോണ്‍ഗ്ര!സിനെ ധനികരാക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകപോലീസിന് എവിടെയും എപ്പോഴും ഇടപെടാന്‍ മാത്രം ശക്തിയാണ് ഡ്രോണ്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിലും പാക്കിസ്ഥാനിലും യഥേഷ്ടം ഉപയോഗപെടുത്തിയ ഏരിയല്‍ ഡ്രോണ്‍ ഇപ്പോള്‍ ഇറാഖിലും പിന്നീട് ഈസ്റ്റ് ഏഷ്യയില്‍ ഇന്ത്യോനേഷ്യയില്‍ കൂടി ഉപയോഗപെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇറാഖില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറിയെങ്കിലും ഓപറേഷന്‍ ഡെസേര്‍ട്ട് സ്‌റ്റോമില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഞരമ്പുകളിലുറഞ്ഞു കൂടിയ ലഹരിക്ക് കാരണം കടും ചുകപ്പ് നിറത്തിലുള്ള മുന്തിരിച്ചാറുകള്‍ക്ക് പകരം കട്ടപിടിച്ച കടും രക്തമായത് കൊണ്ടാണോ ആവോ ഹൊറര്‍ നായകന്മാരെ പോലെ യാങ്കികള്‍ക്ക് ഇറാഖ് ഭൂമി ഇപ്പഴും ഉന്മാദമുണ്ടാക്കുന്നു. ആകാശം ആരുടേതായാലും ഇടക്ക് കഴുകന്മാര്‍ പറന്നുകൊണ്ടിരിക്കും. അമേരിക്കന്‍ അതോറിറ്റി പ്രതികരിച്ചത്, ലോകത്തിന്റെ രക്ഷാപുരുഷനായി കച്ചകെട്ടിയിറങ്ങിയ തങ്ങള്‍ക്ക് ലോകാതിരുകള്‍ പ്രശ്‌നമല്ല എന്ന നിലക്കാണ്. ആയ്‌കോട്ടെ, പക്ഷെ മനുഷ്യാത്മാവിനെ തിരിച്ചറിയാത്ത കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുമ്പിലുള്ള മനുഷ്യത്വം മരിച്ചുപോയവരോട് ഒന്നുമാത്രം, ടെറൊറിസ്റ്റ് കപടന്യായങ്ങളുടെ പേരില്‍ കൊന്നുകൂട്ടുന്നവരില്‍ അധികവും സാധാരണക്കാരാണ്. ആയുധമില്ലാതെ, ആരോടും യുദ്ധം പ്രഖ്യാപിക്കാത്ത സാധാരണ മനുഷ്യര്‍ എന്ത് തെറ്റു ചെയ്തു? വൃദ്ധരെയും കുട്ടികളേയും ഏത് പാപത്തിന്റെ പേരിലാണ് തുണ്ടുകളാക്കിയിടുന്നത്?

പല ടാര്‍ജറ്റുകളില്‍ ആരും കാണാതെ മണിക്കൂറുകളോളം ഉദ്ദേശിച്ച ഏരിയകളില്‍ പറന്നു നടക്കാന്‍ കഴിയും എന്നതിനാല്‍ ലോകത്തിന് പണിയായികൊണ്ട് ഇതിന്റെ പല വേര്‍ഷനുകളും പണിശാലകളിലാണ്. റഷ്യയും ഈ മേഖലയില്‍ പണി തുടങ്ങി, ഒന്നാം ഘട്ടം പുറത്തിറങ്ങിയെങ്കിലും ഇമേജിങ്ങ് വ്യക്തമല്ലാത്തതും ഉയരങ്ങളുടെയും വേഗതയുടേയും കാര്യത്തില്‍ മോശമായതിനാലും മിലിട്ടറി ഓഫീസ് അവയെ തിരസ്‌കരിച്ചു. അവയില്‍ നിന്നും ലഭിക്കുന്ന ഇമേജുകള്‍ അതിപ്രധാനമാണ്, അവ നേരിട്ടിടപെട്ടു കളിക്കുന്നത് മനുഷ്യ ജീവനുംകൊണ്ടാണെന്ന സംഗതി റഷ്യക്കാര്‍ മനസ്സിലാക്കിയിരിക്കുന്നു.

ലോക ശക്തികള്‍ ഓരോ പുതിയ പടക്കോപ്പുകളുമായി ലോകത്ത് വിലസികൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ കഴുക കണ്ണുകളോടെ ചുറ്റിപറക്കാന്‍ ഡ്രോണുകളുമായി അമേരിക്ക രംഗത്തിറങ്ങിയപ്പോള്‍ റഷ്യയും ആ വഴിക്ക്, അതിനേക്കാള്‍ ഉയരത്തില്‍ സൂപ്പര്‍ ലേസറുമായി ഈ അടുത്ത് രംഗത്തിറങ്ങിയിട്ടുണ്ട്. 1.5ബില്ല്യന്‍ ഡോളറിന്റെ ഹൈ എനര്‍ജി സൂപ്പര്‍ ലേസറ് പ്രൊജക്ടിനു തുടക്കമിട്ടിരിക്കുന്നു. ഡ്രോണിനെ പോലെ മിലിട്ടറി ആവശ്യങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങളുമാണ് പറയുന്നതെങ്കിലും എവിടെയും ഉപയോഗിക്കാനാവുന്ന ശക്തമായ തെര്‍മോ ന്യൂക് ആയുധമാണിത്. റഷ്യയുടെ പ്രധാനപെട്ട ന്യൂക്ലിയര്‍ ലാബില്‍ Research Institute of Experimental Physics (RFNC-VNIIEF) വെച്ച് ലേസര്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞു. ഹൈഡ്രജന്‍ ബോംബുകളിലുപയോഗപെടുത്തുന്ന തരത്തിലുള്ള ഫ്യൂഷനുകളില്‍ നിന്നാണ് ലേസറുകള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ അവയില്‍ നിന്നും 2.8 മെഗജൂള്‍സ് എനര്‍ജ്ജി ഏത് ലക്ഷ്യത്തിലേക്കും തൊടുത്തുവിടാന്‍ ശക്തമാണ്.

ഏത് ടെക്‌നോളജിയും പ്രൊജക്റ്റ് ചെയ്യുമ്പോള്‍ പറയുന്നത് സിവിലിയന്‍ & മിലിട്ടറി ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നാണ്. ഫയര്‍ഫൈറ്ററുകളായി രംഗത്തിറങ്ങിയ ഡ്രോണ് ഇന്ന് തീ കെടുത്തുകയല്ല, തീ തുപ്പുകയാണ്. ഏത് ടെക്‌നോളജിയും രംഗത്തുവരാറ് അങ്ങിനെയാണ്, ജനസേവനം തലതിരിയുമ്പോള്‍ ലക്ഷ്യവും തലതിരിയും. ചോദിക്കാന്‍ ആരുമില്ലാതെ പിടഞ്ഞു വീഴാന്‍ ഇനിയും കൂറേ ലേബല്‍ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകള്‍…, മനുഷ്യജീവനുകള്‍ ഊഴവും കാത്തിരിക്കുന്നു…

Advertisement 110 total views,  1 views today

Advertisement
Entertainment7 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized8 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment11 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment13 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy14 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement