വ്യായാമം പനിയെ പ്രതിരോധിക്കും

0
199

01

ഒരാഴ്ച രണ്ടര മണിക്കൂര്‍ എങ്കിലും നല്ല രീതിയില്‍ വ്യായാമം ചെയ്താല്‍ പനിയും മറ്റു ഇതര രോഗങ്ങളും വരാന്‍ ഉള്ള സാധ്യത നന്നേ കുറയും എന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപികാല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ 4,800 ആളുകള്‍ പങ്കെടുത്തു. കഴിഞ്ഞ 5 വര്‍ഷം ആയി നടക്കുന്ന ഈ പഠനത്തില്‍ ആര്‍ക്കൊകെ പനി വരുന്നു ആര്‍ക്കൊകെ വരുന്നില്ല എന്നത് അടിസ്ഥാന ചോദ്യം ആയി കണക്കാക്കി പങ്കെടുക്കുന്ന വ്യക്തികളുടെ സമഗ്ര വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ‘ഒരാഴ്ച താങ്കള്‍ എത്ര മണിക്കൂര്‍ വ്യായാമം ചെയ്യും’ എന്ന ചോദ്യത്തില്‍ തുടങ്ങി പങ്കെടുക്കുന്ന വ്യക്തികളുടെ പ്രായം, കുടുംബം, കുട്ടികള്‍ തുടങ്ങി അനവധി ചോദ്യങ്ങള്‍ ഈ പഠനത്തിനു ആധാരം ആയി.

ആഴ്ചകള്‍ നീണ്ടു നിന്ന പഠനങ്ങള്‍ക്ക് ശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപികാല്‍ മെഡിസിന്‍ ഒരു അതിശയിപ്പിക്കുന്ന കണ്ടുപിടുത്തം നടത്തി ‘വ്യായാമം പനിയെ പ്രതിരോധിക്കും’. പനി പിടിപെടുന്ന 1000ത്തില്‍ 100 പേര്‍ക്ക് പനി ശക്തവും വ്യക്തവും ആയ വ്യായാമം കൊണ്ട് പ്രതിരോധിക്കാവുന്നതാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപികാല്‍ മെഡിസിനിലെ ഡോക്ടര്‍ അല്മ അട്‌ലെര്‍ ഈ പഠന റിപ്പോര്‍ട്ടുകളെ പൂര്‍ണ ആധികാരികതയോടെ കാണുന്നിലെങ്കിലും വ്യായാമം പനിക്ക് ഒരു പ്രതിരോധം എന്ന കണ്ടെത്തലിനെ വളരെ സൂക്ഷ്മമായി തന്നെ നോക്കി കാണുന്നു.