വ്യായാമത്തിനു ശേഷം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍

  290

  new

  പതിവായി വ്യായാമം ചെയ്യുക..പക്ഷെ വ്യായാമത്തിന് ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്, ചിലപ്പോള്‍ ഇന്നലെ വരെ നിങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ചില കാര്യങ്ങളാകും അത്…

  വ്യായാമം പോലെ പ്രധാനമാണ് വ്യായാമത്തിന് ശേഷമുള്ള ശീലങ്ങളും.

  ശരീരം തണുപ്പിക്കാതിരിക്കുക

  കഠിനമായ വ്യായാമം പൂര്‍ത്തിയാക്കിയതിന് ശേഷം ശരീരം തണുപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനും ആഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇതാവശ്യമാണ്.

  വിയര്‍ത്ത വസ്ത്രം മാറ്റാതിരിക്കുക

  വ്യായാമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ മാറ്റണം. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വിളനിലങ്ങളാണ്. ദീര്‍ഘ നേരം ഇവ ധരിക്കുന്നത് ചര്‍മ്മങ്ങളിലെ അണുബാധയ്ക്ക് കാരണമായേക്കും.

  വൃത്തിയാകാതിരിക്കുക

  വ്യായാമത്തിന് ശേഷം വിയര്‍ത്ത വസ്ത്രങ്ങള്‍ മാറ്റി അവ കഴുകുന്നതു പോലെ പ്രധാനമാണ് കുളിക്കുന്നതും. കുളിച്ചില്ല എങ്കില്‍ ശരീരത്തില്‍ നിന്നും വിയര്‍പ്പു കണങ്ങള്‍ പോകില്ല. വിയര്‍പ്പ് ശരീരത്തില്‍ തന്നെ ഇരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ബാക്ടീരിയ വളരുന്നതിനുള്ള സാധ്യത ഉയരും.

  മദ്യപാനം

  വ്യായാമത്തിന് തൊട്ടു പിന്നാലെ ചെയ്യുന്ന വലിയ തെറ്റുകളില്‍ ഒന്നാണ് മദ്യപാനം. വ്യായാമത്തിന് തൊട്ടു പിന്നാലെ മദ്യപിച്ചാല്‍ ശരീരം പൂര്‍വ സ്ഥിതിയില്‍ എത്താന്‍ കാലതാമസം എടുക്കും. കൂടാതെ കഠിനമായ വ്യായാമത്തിന് തൊട്ടുപിന്നാലെ മദ്യപിച്ചാല്‍ ശരീരത്തിലെ ജലാംശം നഷ്ടമാവുകയും ചെയ്യും.

  ആവശ്യത്തിന് വെളളം കുടിക്കാതിരിക്കുക

  വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യമായ വെള്ളം നല്‍കണമെന്നത് വളരെ പ്രധാനമാണ്. വ്യായാമം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യം ശരീരം തണുപ്പിക്കുകയും അല്‍പം വിശ്രമിക്കുകയും ചെയ്യുക. ശരീരം പൂര്‍വ സ്ഥിതിയില്‍ എത്തിയാല്‍ കുറച്ച് വെള്ളം കുടിച്ചിട്ട് വീണ്ടും വിശ്രമിക്കുക.

  ഉറങ്ങാതിരിക്കുക

  വ്യായാമം ചെയ്യുന്ന ദിവസങ്ങളില്‍ വേണ്ടത്ര ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്റെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്ന സമയത്താണ് ശരീരം സ്വയം ഭേദമാക്കുന്നതും തകര്‍ന്ന പേശികളുടെ തകരാറുകള്‍ മാറ്റുന്നതും.

  Advertisements