പ്രായമാകുമ്പോള്‍ അസുഖങ്ങള്‍ വന്നു ചേരുന്നതിന് ഒരു പ്രധാന കാരണം വ്യായാമം ഇല്ലാത്തതാണ്. ചലനം സന്ധി കളില്‍ തീരെ കുറയുകയും പിന്നീടു ചലിപ്പിക്കുമ്പോള്‍ വേദന അനുഭവപെടുകയും ചെയ്യുന്നു. ഹ്രദയത്തിന്റെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം മന്ദ ഗതിയില്‍ ആകുന്നു.പ്രാണ വായുവിന്റെ കുറവു ദിവസവും ഉള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു.
അതിനു പ്രതിവിധിയായി ദിവസവും കുറച്ചു സമയം വ്യായാമം ചെയ്യുകയോ, ഓടുകയോ, സൈക്കിള്‍ ചവിട്ടുകയോ, നീന്തുകയോ ചെയ്താല്‍ മതി. അങ്ങനെ ചെയ്താല്‍ നല്ല ഉറക്കം ലഭിക്കുകയും, ലൈംഗികശേഷി കൂടുകയും ചെയ്യും. കൂടാതെ കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം എന്നിവ കുറയുകയും ചെയ്യും.
പ്രായമാവുന്നതോടെ നമ്മുടെ പേശീബലം കുറയുകയും, കായികക്ഷമത കുറഞ്ഞുവരികയും ചെയ്യും. അതിനാല്‍ തന്നെ കഠിനമായ വ്യായാമ മുറകള്‍ പ്രായമായവര്‍ക്ക് യോജിച്ചതല്ല. ദിവസവുമുള്ള നടത്തം തന്നെ നല്ലൊരു വ്യായാമ ശീലമാണ്. വ്യയാമത്തിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ ശുദ്ധവായു പ്രവാഹത്താല്‍ ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. വ്യായാമത്തിന് അനുയോജ്യമായ സമയം, രാവിലെ തന്നെയാണ്. ശരീരം വിഷമാവസ്ഥക്ക്( ഉറക്കം) ശേഷം ഉണര്വിലെക്കെത്തിക്കാന് ഏറ്റവും നല്ലത് രാവിലെയുള്ള വ്യായാമമാണ്. സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം വ്യായാമം ചെയ്യുന്നതിലും തെറ്റില്ല.