വ്യാഴാഴ്ച ആണെങ്കില്‍ നടന്‍ ഗോവിന്ദ പണം കൈകൊണ്ടു തൊടില്ല

    169

    ഇങ്ങനെയും ഉണ്ടോ അന്ധവിശ്വാസം? നടന്‍ ഗോവിന്ദയുടെ കാര്യം കേള്‍ക്കൂ. കക്ഷിയോട് വ്യഴാഴ്ച അത്ര നല്ല ദിവസമല്ലെന്നു ഏതോ ജ്യോല്‍സ്യന്‍ പറഞ്ഞത്രേ. കൂടാതെ അന്നേ ദിവസം പണം കൊണ്ടുള്ള ഒരു ഏര്‍പ്പാടും പാടില്ലെന്നും ആ കക്ഷി പറഞ്ഞു. അത് കേട്ട് പേടിച്ച ഗോവിന്ദ വ്യഴാഴ്ച ആയാല്‍ പിന്നെ പണത്തിനു നേരെ നോക്കുക പോലുമില്ല. ഒരു ആഴ്ചയുടെ മധ്യ ദിവസം ആണല്ലോ വ്യാഴാഴ്ച. അത് കൊണ്ടാണത്രേ ഇങ്ങനെ കാര്യം ജ്യോല്‍സ്യന്‍ പറഞ്ഞത്.

    ആരെങ്കിലും തങ്ങള്‍ക്കു കിട്ടുവാനുള്ള പണത്തിനായി വ്യഴാഴ്ച ദിവസം ഗോവിന്ദയുടെ അടുത്തെത്തിയാല്‍ അന്നവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടി വരും. അങ്ങിനെ ഉള്ളവരെ അടുത്ത ദിവസം വരന്‍ പറഞ്ഞ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മടക്കുമെത്രേ. ഭയങ്കര ജ്യോതിഷ വിശ്വാസിയായ ഗോവിന്ദ ഒരു ദിവസത്തില്‍ ഏതു സമയമാണ് പണം കൈമാറുവാനും സ്വീകരിക്കുവാനും നല്ലത് എന്നറിയാനും ജ്യോത്സ്യനെ സമീപിക്കാറുണ്ടത്രേ.

    കാലം പോയ പോക്കെ.. നമ്മുടെ നാടും നന്നാവുന്നുണ്ട്.