വ്‌ലാദിസ്ലാവിയുടെ പിന്‍ഗാമി

0
328

01ജൂണ്‍ മാസത്തെ മഞ്ഞു മഴയത്ത് റഷ്യയിലെ, കെമെറോവോ നഗരത്തിലെ
തെരുവിലൂടെ അലക്‌സിനടന്നു. കൈകള്‍ രോമക്കുപ്പായത്തിന്റെ കീശയില്‍ തിരുകിയിട്ടും തണുപ്പ് കഠിനമായി വരുന്നു. മഞ്ഞു പൊടികള്‍ അയാളെ പൊതിഞ്ഞു പെയ്യുന്നു. തെരുവ് വിളക്കുകള്‍
അങ്ങിങ്ങ് കത്തുന്നുണ്ട്.

ഒരു കാലത്ത് സുന്ദരികളായ വേശ്യകളെ തേടി വന്നവരെ കൊണ്ട്
ഈ തെരുവ് നിറഞ്ഞിരുന്നു. ഇപ്പൊകുറച്ചു വൃദ്ധര്‍ മാത്രം വരാറുണ്ട്.
അതു തന്നെ പഴയ ഓര്‍മ്മകള്‍ പുതുക്കാനും, വീട്ടുകാരെ പറ്റി സങ്കടങ്ങള്‍ പറയാനും.

പല വേശ്യകളും അവര്‍ക്ക് സുഹൃത്തുക്കളാണ്. എന്നാല്‍ ചില പണക്കാരായ
വയസ്സന്മാര്‍ മോസ്‌കൊയ്ക്ക് പോകും ഇപ്പൊ കൊച്ചു പെണ്‍കുട്ടികള്‍
അവിടെയാണ്‌ചേക്കേറിയിരിക്കുന്നത്. ചുണ്ടില്‍ നിറം പൂശി പ്രായം കൂടിയ
കുറെ സ്ത്രീകള്‍ യുവതികളുടെ വസ്ത്രങ്ങള്‍ അണിഞ്ഞു ആവശ്യക്കാരെ
പ്രതീക്ഷിച്ചു നില്ക്കുന്നു.

സ്വയം ശപിക്കും പോലെ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നു

”അമ്പത് കഴിഞ്ഞ കെളവിയെ ഇവിടെ ആര്‍ക്കും വേണ്ട, കെളവന്മാര്‍ക്കും
പതിനാറുകാരിയെവേണം, എന്തിനാ ? നോക്കി നുണയാനോ ?
ഒരു കാലത്ത് ഈ റെയ്‌നയുടെ പിന്നാലെ സകലരും കെഞ്ചി നടന്നിരുന്നു ”

അലക്‌സി നേരെ കെട്ടിടങ്ങളുടെ ഇടയിലുള്ള ഒരു വഴിയിലേയ്ക്കു തിരിഞ്ഞു.
മഞ്ഞു വീണു അവിടംമുഴുവന്‍ ഉറഞ്ഞിരിക്കുന്നു.നിക്കോളായുടെ മദ്യ ശാല
അവിടെയാണ്. മദ്യ ശാലയിലേയ്ക്കു കടന്നതുംഒരു വൃദ്ധന്‍ വേച്ചു വന്നു
ഇടിച്ചതും ഒരുമിച്ചായിരുന്നു. ഇരുവരും രണ്ടു വശത്തേയ്ക്കായി വീണു.

” നോക്കി നടന്നൂടെടാ ചെറുക്കാ ”

വൃദ്ധന്‍ പിറുപിറുത്തു. അയാളുടെ മൂക്കില്‍ നിന്നും രക്തം ചെറുതായി വരാന്‍
തുടങ്ങി.അലക്‌സി അയാളെ പിടിച്ചെഴുന്നെല്‍പ്പിച്ചു. ടവ്വല്‍ എടുത്തു രക്തം
ഒപ്പിക്കൊടുത്തു. വൃദ്ധന്‍കിതപ്പടക്കി

” എന്നെ ഒന്ന് വീട്ടില്‍ എത്തിക്കാമോ ചെറുപ്പക്കാരാ ?”
” ഞാന്‍ മദ്യം വാങ്ങാന്‍ വന്നതാണ്”
”ഇതാ മദ്യം ,ഇതെടുത്തോ … പകരം കാശ് തന്നാല്‍ മതി ”
അലക്‌സി ഒന്ന് മടിച്ചു.
”വീട്ടില്‍ മകള്‍ ഒറ്റയ്ക്കാണ്… ഈ വയസ്സനെ ഒന്ന് സഹായിച്ചൂടെ ?”

അയാളെയും താങ്ങിപ്പിടിച്ചു അലക്‌സി നടന്നു. അയാള്‍ പറഞ്ഞത് പ്രകാരം
മൂന്നു കിലോമീറ്റര്‍അപ്പുറമാണ് വീട്. നേരം ചെറുതായി ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്,
ഇടയ്ക്കിടെ മാത്രമേ തെരുവ്വിളക്കുകള്‍ കത്തുന്നുള്ളൂ.
പാവപ്പെട്ടവര്‍ താമസിക്കുന്ന ഒരു സ്ഥലത്തെ ഒരു മരപ്പലക കൊണ്ടുള്ള
കൊച്ചു വീട്. പുറത്തുമഞ്ഞില്‍ പുതഞ്ഞു നില്ക്കുന്ന പൂക്കള്‍.

” ഗാനിയ മോളെ ,വാതില്‍ തുറക്ക്… നിന്റെ തന്ത ഫിയൊദൊര്‍ വന്നിരിക്കുന്നു ”

അല്‍പ നേരം കഴിഞ്ഞതും വാതില്‍ തുറക്കപ്പെട്ടു . വല്ലാതെ വെളുത്ത, ചുവന്ന
ചുണ്ടുള്ള ഒരുഇരുപത്തഞ്ചു കാരി യുവതി. ഫിയൊദൊര്‍ നോടുള്ള അവളുടെ
ദേഷ്യം കലര്‍ന്ന നോട്ടം മെല്ലെ അലക്‌സിലേയ്ക്ക് നീണ്ടു.

” എന്നെ അകത്തു കിടത്തൂ ചെറുപ്പക്കാരാ ”
അകത്തെ കിടക്കയില്‍ കിടത്തിയതും ഫിയൊദൊര്‍ കൂര്‍ക്കം വലിച്ചുറങ്ങി.
അലക്‌സി ആ വീട്‌മൊത്തം നോക്കുന്നത് കണ്ടു ഗാനിയ പറഞ്ഞു

”സ്ഥലം കാലിയാക്ക്. ഉം ”

അലക്‌സി പുറത്തേയ്ക്ക് ഇറങ്ങിയതും വാതില്‍ അടഞ്ഞു. അല്‍പം നടന്ന
ശേഷമാണ് ഫിയൊദൊര്‍ ല്‍നിന്നും മദ്യം വാങ്ങാന്‍ മറന്നുവെന്നു അയാള്‍
ഓര്‍ത്തത്, തിരിച്ചു നടന്നു വാതിലില്‍ മുട്ടി.
”ഞാനാണ്, നേരത്തെ വന്ന ആള്‍ , ഒന്ന് വാതില്‍ തുറക്കൂ.”

ഉത്തരമില്ലാത്തത് കണ്ടു അയാള്‍ പുറകു വശത്തെ ജനാല തുറന്നു
അകത്തേയ്ക്ക് നോക്കിയതുംഇരുമ്പു തവി കൊണ്ടുള്ള അടി നെറ്റിക്ക്
കിട്ടിയതും ഒരുമിച്ചായിരുന്നു. കോപത്താല്‍ വിറച്ചുഅവള്‍ നില്‍ക്കുന്നു

” കടന്നു പോകൂ, കാമ മൃഗമേ ”

ഒരാഴ്ച കഴിഞ്ഞിട്ടാണ് അതെ മദ്യ ശാലയില്‍ വീണ്ടും അലക്‌സി ഫിയൊദൊര്‍നെ
കണ്ടുമുട്ടിയത്. അയാള്‍ അവിടെ മൂക്കറ്റം കുടിച്ചു കിടക്കുകയായിരുന്നു.
കയ്യില്‍ ചില മരുന്നു പൊതികള്‍

” വന്ദനം ചെറുപ്പക്കാരാ…വീണ്ടും കണ്ടതില്‍ സന്തോഷം. ഞാനിന്നാ വന്നത്…
ഒന്നെന്നെ വീട്ടില്‍എത്തിക്കുമോ ? ”

” എനിക്കല്‍പ്പം തിരക്കുണ്ട് ”
” അതു കഴിഞ്ഞിട്ട് മതി ”
അലക്‌സി അകത്തു കയറി. ചെറുതായി കഴിച്ചു. പുറത്തിറങ്ങിയപ്പോള്‍ വിളി കേട്ടു

”മകള്ക്ക് തീരെ സുഖമില്ല. അവള്‍ക്കുള്ള മരുന്നാണ് കയ്യിലുള്ളത്..
എന്നെ ഒന്നവിടം എത്തിക്കാമൊ.?”

വീടെത്തിയതും വൃദ്ധന്‍ പറഞ്ഞു

” ഇതാ താക്കോല്‍ ”
അലക്‌സി വീട് തുറന്നു. വൃദ്ധന്‍ നേരെ അവിടെ കട്ടിലില്‍ കമ്പിളി മൂടി കിടക്കുന്ന
ഗാനിയയ്ക്കുസമീപം എത്തി.
” മോളെ, ഇതാ മരുന്നൊക്കെ വാങ്ങിച്ചിട്ടുണ്ട്. ഞാനിപ്പോ ഒഴിച്ച് തരാം ”
അതും പറഞ്ഞു തിരിഞ്ഞ അയാള്‍ താഴെ നിലത്തു കിടന്ന് ഉറങ്ങി.

അലക്‌സി അവളെ ഒന്ന് നോക്കി. അവള്‍ ആകെ അവശയായിരുന്നു.

അയാള്‍ അവളുടെ കഴുത്തില്‍കൈ വെച്ചു നോക്കി. പൊള്ളുന്ന ചൂട്.
അവള്‍ തന്റെ വിസമ്മതം ഒരു ഞെരക്കത്തില്‍ പ്രകടിപ്പിച്ചു.

” ഇതു കണ്ടോ എന്റെ നെറ്റി, നിന്റെ ഏറു കൊണ്ട് കിട്ടിയ കലയാണ്….
ആ തവി എടുത്തു ഇപ്പൊ നിന്റെ മണ്ടയ്ക്കിട്ടൊന്നു തരട്ടെ ? ”

അവളൊന്നു പേടിച്ചു
” ഒരുപദേശം തരാം ഗാനിയ മോളെ. കാര്യം അറിയും മുന്‍പേ പ്രതികരിക്കരുത്..”

അയാള്‍ ഒരു കാപ്പി തയ്യാറാക്കി അതില്‍ വെളുത്തുള്ളിയും കടുകും നാടന്‍ റോജിയെ ഇലയും
ഇട്ടു തിളപ്പിച്ച് അവള്‍ക്കു നല്‍കി
” ഇത് കുടിച്ചോ, പനി ഉടനെ മാറും ”
അവള്‍ക്കെന്തോ സംശയം കണ്ടതും അയാള്‍ പറഞ്ഞു
”ഞാന്‍ പോയിട്ട് കുടിച്ചാല്‍ മതി ”

അയാള്‍ വാതിലടച്ചു പുറത്തേയ്ക്കിറങ്ങി. താക്കോല്‍ ജനലിലൂടെ
അകത്തെയ്‌ക്കെറിഞ്ഞു കൊടുത്തു

ടോം നദിക്കരയില്‍ പുതുതായി തുടങ്ങിയ ഒരു പൂക്കടയില്‍ ഗാനിയയെ
കണ്ടു അലക്‌സി അമ്പരന്നു.

അവളവനെ നോക്കി പുഞ്ചിരിച്ചു.
”ഗാനിയ എന്താ ഇവിടെ ?”
”നോവോകുനെസ്‌കില്‍ ആയിരുന്നു… തല്ക്കാലത്തെയ്ക്ക് ഇങ്ങോട്ട് മാറ്റി.
ഇവിടെ സീസണ്‍ അല്ലെ ?”
” ആ കാണുന്നതാണ് എന്റെ വീട് ” അയാള്‍ ചൂണ്ടിക്കാണിച്ചു.
പിന്നെ പുഞ്ചിരിച്ചു കടന്നു പോയി

പിന്നീടു കുറച്ചു ദിവസം അവനെ കണ്ടില്ല. സാധാരണ ഏതു ആണും
ഒന്ന് സംസാരിക്കാന്‍വരേണ്ടതാണ്. പക്ഷെ ഇയാള്‍ ? അതൊരു അത്ഭുതമായി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം അവള്‍ അയാളെ കണ്ടു. പുഞ്ചിരി മാത്രമേ ഉള്ളൂ.
അവള്‍ തന്നെ അങ്ങോട്ട് കയറി സൗഹൃദം സ്ഥാപിച്ചു.

” അലക്‌സീ , നിങ്ങള്‍ ചെണ്ടയെ പോലെയാണ് . മുട്ടിയാലെ ശബ്ദം മുഴങ്ങൂ”
” അതെ, ചോദിക്കുന്നതിനെക്കാള്‍ നല്ലത് ചോദിക്കപ്പെടുന്നതാണ്..ആളുകളുടെ മൂഡ്
എങ്ങനെയെന്നു അറിയുക പ്രയാസം..”

തണുത്തുറഞ്ഞ പകലുകളില്‍ തിരക്കൊഴിഞ്ഞ നേരത്തൊക്കെ അവര്
സംസാരിച്ചിരിക്കാന്‍ തുടങ്ങി.

” അലക്‌സീടെ സംസാരത്തിന് ഒഴുക്കുണ്ടല്ലോ, പുസ്തകം വായിക്കാറുണ്ടോ ?
അതോഎഴുതാറുണ്ടോ ? ”

”എഴുത്തുകാര്‍ വട്ടന്മാരാണ്. അവര്‍ക്കെല്ലാവരും കഥാ പാത്രങ്ങളാണ്.
കാണേണ്ടത് കാണുന്നില്ല,എഴുതുന്നില്ല.. എപ്പോഴും എവിടെയും പ്രണയം ,
വിരഹം മാത്രം ”

” പ്രണയം അല്ലേ ലോകം ?”

” അല്ല, കാമമാണ് ലോകം….പ്രണയത്തിന്റെ തീക്ഷ്ണ ഭാവമാണ് കാമം ”

” ഒരിക്കലുമല്ല.” അവള്‍ മുഖം ചുളിച്ചു.

തണുപ്പകറ്റാന്‍ അയാള്‍ കൈപ്പത്തികള്‍ പരസ്പരം ഉരച്ചു ചൂടാക്കി
സ്വന്തം മുഖത്ത് വെച്ചു.പിന്നെ ചോദിച്ചു.

”സംശയമുണ്ടോ ? ഗാനിയ ഒരാളെ അന്ധമായി പ്രണയിക്കുമ്പോഴാണ്
ഒരു ദ്വീപില്‍ അകപ്പെട്ടത്.അവിടെ ഗാനിയയും വേറെ ഒരു ഒരാളും മാത്രം.
തമ്മില്‍ പരിചയം പോലുമില്ല. പക്ഷെ കുറച്ചുദിവസം കഴിഞ്ഞാല്‍ നിങ്ങള്‍
തമ്മില്‍ ശരീരം പങ്കു വെക്കും ”

”ഒരിക്കലുമില്ല. ഞാന്‍ സ്വയം മരിക്കും. ”

”അത് അത്യപൂര്‍വ്വം…ഞാന്‍ പറഞ്ഞത് സത്യം. ഗാനിയയുടെത് വെറും വാദം”
അതവള്‍ക്കിഷ്ടമായില്ല.

” നീയും ഞാനും ജനിച്ചതുംകാമം കാരണമാണ്, അതില്ലെങ്കില്‍ പിന്നെ
ഒരു നിമിഷം പോലുംഈ ഭൂമി ചലിക്കില്ല പെണ്ണേ..വളരെ വിശുദ്ധമായ ഒന്നാണത്. ”

അവള്‍ മുഖം കോട്ടി.അവന്‍ തുടര്‍ന്നു

”അതെ പോലെ വെറും പ്രണയം ഉണ്ടായിരുന്നവര്‍ തമ്മില്‍ പിരിഞ്ഞു
പിന്നീടു കണ്ടു മുട്ടുമ്പോള്‍കാണുന്നതിലും ശക്തമായ ബന്ധമല്ലേ പരസ്പരം
ശരീരം പങ്കിട്ടവര്‍ പിന്നീട് കാണുമ്പോള്‍ ഉണ്ടാകുന്നത് ? എന്താണെന്നറിയുമോ ?
അവര്‍ക്കിടയില്‍ ഒളിക്കാന്‍ ഒന്നുമില്ല. അതാണ് ”

”അലക്‌സിയുടെ കാമക്കണ്ണ് കൊണ്ട് നോക്കുമ്പോള്‍ തോന്നുന്നതാകും ”

അയാള്‍ അവളുടെ അടുത്തേയ്ക്ക് വന്നു. ശ്വസിക്കുന്ന വായു ആ തണുപ്പത്ത്
വ്യക്തമായികാണാമായിരുന്നു. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട്
അവന്‍ ചോദിച്ചു.

” സത്യം പറയൂ , സത്യം മാത്രം, ഒരിക്കലെങ്കിലും ഏകാന്തതയില്‍
ഒരു ആണിനെ നീ ആഗ്രഹിച്ചിട്ടില്ലേ ?വിശ്വസ്തനായ ഒരുവനെ ? ”

അവള്‍ നിഷേധിച്ചെങ്കിലും അതിനു ശബ്ദമില്ലായിരുന്നു.

” ഒളിക്കരുത് പെണ്ണെ…. എല്ലാവരും അങ്ങനെ ആഗ്രഹിക്കാറുണ്ട്.
നീയും.. പെണ്ണ് അമിത സദാചാരംകളിക്കുന്നു . ആണു പഴി കേള്‍ക്കുന്നു.
പക്ഷെ ഒന്ന് മാത്രം പറയാം, ഒരു പെണ്ണിന്റെ ഇഷ്ടത്തോടെചെയ്യുന്ന രതി,
അത് പോലെ സുന്ദരമായ ഒന്നും ഈ ലോകത്തില്ല. അവളുടെ ഇഷ്ടമില്ലെങ്കില്‍,
അത്‌പോലെ ക്രൂരമായതും വേറൊന്നില്ല. ”

അതും പറഞ്ഞ് അയാള്‍ പോയി. ഗാനിയയുടെ മനസ്സിലേയ്ക്ക് പലതും കയറിവന്നു.

എങ്ങനെയാണ് ഇയാള്‍ ഇതൊക്കെ അറിയുന്നത് ?

വീണ്ടും അവര്‍ സംസാരിച്ചു

” എല്ലാ പ്രശ്‌നത്തിനും കാരണം മനസ്സിലുള്ളത് പറയാത്തതാണ്. ഒരാളോട് വെറുപ്പ്
തോന്നിയാല്‍ഉടനെ അത് പറയണം. അയാളത് സ്വീകരിക്കണം. ആദ്യമായി
ഞാന്‍ നിന്റെ വീട്ടില് വന്നപ്പോള്‍ നീപറയണമായിരുന്നുഎനിക്ക് നിങ്ങള്‍
ഇവിടെ നില്ക്കുന്നത് പേടിയാണെന്ന്, ഉടനെ ഞാനാമദ്യക്കുപ്പിയുമായി
പോകുമായിരുന്നു, പക്ഷെ നീ ചെയ്തതോ ? എന്റെ നെറ്റി തകര്‍ത്തു.”

അവള്‍ ഒന്ന് ചമ്മി.

” അതെ പോലെ സ്‌നേഹം, ഇഷ്ടം, കാമം എല്ലാംതുറന്നു പറഞ്ഞാല്‍
സമയവും ലാഭം, മനസ്സിനുംസന്തോഷം. അല്ലാതെ കാമത്തെ പ്രണയം
എന്ന് പറയരുത്. അവിടെയാണ് എല്ലാം നശിക്കുന്നത്.പ്രണയമെന്നു
കരുതി അവസാനം കാമമെന്നു തിരിച്ചറിയുമ്പോള്‍ പലതും തകരുന്നു..
പ്രണയവും… ഒരു ആണിനെ പെണ്ണിന് ഇഷ്ടമായാലും, മോഹം തോന്നിയാലും
പറയുക പതിവില്ല, ആ മടി കാരണംഅവളെ തേടി വരുന്നവരില്‍ ഒരാളെ
അവള്‍ സ്വീകരിക്കുന്നു, അവന്‍ തേടി വന്നവനാണ്, അവന്‍ പിന്നേം തേടി പോകും,

അതേസമയം അവള്‍ ആദ്യം കണ്ടെത്തിയവന്‍ മറ്റെല്ലാവരെക്കാളും അവള്‍ക്കു യോജിച്ചതുമായേക്കും.

എന്റെ അനുഭവമാണ് ഞാന്‍ നിന്നോട് പറയുന്നത്… ”

അലക്‌സി പറയുന്നതിലെ ഗൌരവം ഗാനിയയ്ക്ക് മനസ്സിലാകാന്‍ തുടങ്ങി

മഞ്ഞു വീഴ്ച കൂടി റോഡുകള്‍ അടഞ്ഞ ഒരു ദിവസം സെറോവില്‍ പോയ
ഫിയൊദൊര്‍ നുമടങ്ങാനായില്ല. ഗാനിയയ്ക്ക് അവളുടെ വീട്ടിലേക്കുള്ള വഴിയും
തടസ്സപ്പെട്ടു. എവിടെ ഇന്ന് രാത്രികഴിച്ചു കൂട്ടും ?

അലക്‌സി ഒന്നും മിണ്ടുന്നില്ല
” അലക്‌സീടെ വീട്ടില്‍ സൌകര്യമുണ്ടാകുമോ ?”
” ഉണ്ട്, ഞാനായിട്ട് പറഞ്ഞാല്‍ നീ വീണ്ടും തവി എടുത്തെറിഞ്ഞാലോ ?”
അവള്‍ ചിരിച്ചു പോയി

അത്താഴം കഴിച്ചു തീ കാഞ്ഞിരിക്കവെ അവള്‍ ചോദിച്ചു

” അലക്‌സീ ,നിങ്ങള്‍ ആരെയും സ്‌നേഹിച്ചിട്ടില്ലേ ? ”

” സ്‌നേഹം.. അതിങ്ങനെ മാറി മാറി വരും… നിനക്കതു മനസ്സിലാകില്ല,
ഒരിക്കലും മറക്കാന്‍ആവില്ലെന്ന് കരുതിയവരെ പോലും മറക്കും…
എല്ലാ സ്‌നേഹവും എന്തോ പ്രതീക്ഷിക്കുന്നു,ഒന്നും പ്രതീക്ഷിക്കാതെ
എല്ലാം നല്‍കുന്നിടത്ത് പലതും പുനര്‍ജ്ജനിക്കുന്നു.”

കുറച്ചു നേരത്തേയ്ക്ക് അവളൊന്നും മിണ്ടിയില്ല . പിന്നെ ചോദിച്ചു

” ആണുങ്ങള്‍ ഏറെ കൊതിക്കുന്നതെന്താണ് ?”

” ഞാന്‍ നിങ്ങളെ മോഹിക്കുന്നു , ആഗ്രഹിക്കുന്നു” എന്ന് നല്ലൊരു പെണ്‍കുട്ടി
അവനോട് പറയുന്നത് ”

” അങ്ങനെ ആരേലും പറയുമോ ?”

”ലജ്ജയും, പേടിയും മറികടന്ന് അത്രയ്ക്കും അയാളെ അവള്‍ക്കു കാര്യമാകണംഅപൂര്‍വ്വമാണത്..
പക്ഷെ അത് അവനുള്ള ഒരു അംഗീകാരമാണ് ”
അവളൊന്നും മിണ്ടിയില്ല. അവനെ നോക്കി ഇരുന്നു. പിന്നെ പതിയെ പറഞ്ഞു

”ഞാന്‍ ഉടനെ തംബോവ് ലേയ്ക്ക് പോകും. ഇനി അവിടെയാകും താമസം.
അവിടെഎനിക്കൊരാളെ അച്ഛന്‍ കണ്ടു വെച്ചിട്ടുണ്ട്..നമ്മള്‍.. ഇനി കണ്ടെന്നു വരില്ല. ”
അലക്‌സി ഒന്നും മിണ്ടിയില്ല.

” അലക്‌സി , എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ടമാകുന്നു , എനിക്കുറപ്പുണ്ട് എന്റെ
അനുവാദമില്ലാതെ നിങ്ങള്‍ എന്റെ വിരല്‍ത്തുമ്പു പോലും തൊടില്ലെന്ന്,
അങ്ങനെയുള്ളആണുങ്ങളെ എനിക്കറിയില്ലായിരുന്നു ”

”അത് നിന്റെ കുറ്റമാണ് പെണ്ണേ…കൊട്ടിഘോഷിക്കപ്പെടാനുള്ള
വ്യത്യസ്ഥതയൊന്നും നിന്നിലില്ല,ഒരു കഷ്ണം മാംസമല്ലാതെ…രതിയിലെ
മനോഹാരിത അറിയാത്തവര്‍ നിന്നെ ശല്യപ്പെടുത്തുന്നു..അതിലൂടെ നീ ആണുങ്ങളെവിലയിരുത്തുന്നു.

ഇങ്ങോട്ട് മോഹിക്കാത്തകാലത്തോളം
പെണ്ണിന്റെശരീരം വെറുംശവമാണ് ”

അലക്‌സി തീയിലേയ്ക്ക് ഒരു കഷ്ണം വിറകു കൂടി ഇട്ടു. അവള്‍ അയാളെ അല്‍പ നേരം
നോക്കി നിന്നു. പിന്നെ ചോദിച്ചു

” അലക്‌സി നിങ്ങള്‍…. നിങ്ങള്‍ ഇപ്പൊ ആരെയെങ്കിലുംമോഹിക്കുന്നുണ്ടോ ? ”

അവന്‍ അവളെ ഒന്നു നോക്കി.പിന്നെ പതിയെപറഞ്ഞു
” ഗാനിയ…പോയി കിടന്നോളൂ ”

കിടന്നിട്ടും അവള്‍ക്കുറക്കം വന്നില്ല. മെല്ലെ എഴുന്നേറ്റു. അലക്‌സി എന്തോ
വായിക്കുകയാണ്..കാല്‍പ്പെരുമാറ്റം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി.

” അലക്‌സി ….ഞാന്‍… ഞാന്‍.. നിങ്ങളെ…”

മെല്ലെ സ്വയംഒരു വീണയായി മാറുന്നത് ഗയാന അറിഞ്ഞു. തനിക്കറിയാത്ത
തന്ത്രികള്‍ പോലുംമീട്ടപ്പെടുന്നു . ഇടയ്ക്കിടെ അയാളുടെ വലതു കൈപ്പത്തിയുടെ
ഉള്‍ഭാഗം അവളുടെ മുഖം അമര്‍ത്തിതടവി കൊണ്ടിരുന്നു.
ആ വിരലുകള്‍ക്കൊരു മാന്ത്രികത ഉണ്ടായിരുന്നു

പിന്നീട് ഒരു കുതിര വണ്ടിയില്‍ തംബോവ് ലേയ്ക്ക് പോകുമ്പോള്‍ ഫിയൊദൊര്‍പറയുന്നതൊന്നും
അവള്‍ കേട്ടില്ല, അവള്‍ ഏതോ ലോകത്തായിരുന്നു.
അവള്‍ ആകാശം നോക്കി , അതില്‍ ഒരുനക്ഷത്രത്തിന് മാത്രം വല്ലാത്തൊരു ഭംഗിയുണ്ടെന്നവള്‍ക്ക് തോന്നി

”പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന സാഹിത്യകാരനായിരുന്നു
വ്‌ലാദിസ്ലാവ് നീസിമന്‍..ഒരു പ്രഭുവിന്റെ പുത്രനായി ജനിച്ച അദ്ദേഹത്തിന്റെ
കൗമാരവും, യൗവനവും സമൂഹത്തിലെഉയര്‍ന്ന സ്ത്രീകളുടെ
സൗഹൃദത്തിനിടയിലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളാണ് എല്ലാ
പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് അദ്ദേഹം കണ്ടെത്തി. മനസ്സിലുള്ളതല്ല പലരും
പ്രകടിപ്പിക്കുന്നതെന്നുംഅദ്ദേഹം പറയുന്നു. വികാരങ്ങളില്‍ ഏറ്റവും മഹത്തായത്
കാമം ആണെന്നും, അത് പൂര്‍ണഅര്‍ത്ഥത്തില്‍ പങ്കു വെക്കുന്നവര്‍ക്കിടയില്‍
ഉണ്ടാകുന്നത് പോലുള്ള ബന്ധം വേറൊന്നിനുമില്ലെന്നുംഅദ്ദേഹം
തെളിവ് സഹിതം വിവരിക്കുന്നു.കാമം ദൈവീകമാണെന്നും വ്‌ലാദിസ്ലാവ് വാദിക്കുന്നു.”
പ്രൊഫസര്‍ ഒന്ന് ചുമച്ച ശേഷം വായന തുടര്‍ന്നു.

”കാമം അടിസ്ഥാനമാക്കിയുള്ള വ്‌ലാദിസ്ലാവിന്റെ കഥകളില്‍ പ്രധാനപ്പെട്ടതാണ് ”കെമെറോവോയിലെ മഞ്ഞ് ”

അതിലെ അലക്‌സിയിലൂടെയും, ഗയാനയിലൂടെയും മനുഷ്യ മനസ്സുകളുടെ വേറൊരു തലംഅദ്ദേഹം വരച്ചു കാട്ടുന്നു. വ്‌ലാദിസ്ലാവിന്റെ
കഥകള്‍ യുവ മനസ്സുകള്‍ ഏറ്റെടുത്തെങ്കിലും കപടസദാചാര വാദികള്‍
അദേഹത്തിനെതിരെ തിരിഞ്ഞു. അവര്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ചു. അങ്ങനെ
അവസാനം , വ്‌ലാദിസ്ലാവ് തൂക്കിലേറ്റപ്പെട്ടു.”

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നെടുവീര്‍പ്പുയര്‍ന്നു. പ്രൊഫസര്‍ പുസ്തകം മടക്കി വെച്ചു.
എന്നിട്ട്‌ചോദിച്ചു

” സൈക്കോളജി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ എന്ത്
പറയുന്നു ? പതിനെട്ടാംനൂറ്റാണ്ടില്‍ ജീവിച്ച വ്‌ലാദിസ്ലാവ് പറയുന്ന കാര്യങ്ങള്‍
ഈ നൂറ്റാണ്ടിലും ശരിയാണോ ? ”

” തീര്‍ച്ചയായും , അദ്ദേഹം മനസ്സ് നന്നായി പഠിച്ചവനാണ്. ഞങ്ങള്‍
അദ്ദേഹത്തെ സ്‌നേഹിക്കുന്നു.”

വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറഞ്ഞു

അതു കേട്ടെന്ന പോലെ വ്‌ലാദിസ്ലാവ് പൊട്ടിച്ചിരിച്ചു. ആ ചിരി ജയിലറയെ
പ്രകമ്പനം കൊള്ളിച്ചു..അയാള്‍ വിളിച്ചു പറഞ്ഞു

”അതെ, ഒരു നാള്‍ വരും, മനസ്സുകളില്‍ മറയില്ലാത്ത കുറച്ചു പേര്‍ …
എന്നെ അവര്‍ തിരിച്ചറിയും…എന്നെ അവര്‍ ഏറ്റെടുക്കും, എനിക്ക് വേണ്ടി
എഴുതാന്‍ എഴുത്തുകാര്‍ വരും… എന്നെ പഠിക്കുന്ന ഒരുതലമുറ വരും..
അവര്‍ നല്ലൊരു നാളെ പണിയും… അതുവരെ, ഹേ , കപട സമൂഹമേ,
സദാചാരഭക്തരെ , കാമത്തെനശിപ്പിച്ച നരാധമന്മാരെ, നിങ്ങള്‍ വിഡ്ഢികളുടെ
സ്വര്‍ഗത്തില്‍ വിരാജിച്ചുകൊള്ളുക… ആ പുലരിനിങ്ങളുടെ ഉറക്കം കെടുത്തുന്നത് വരെ…
അതു വരെ മാത്രം”

വ്‌ലാദിസ്ലാവിനെ പടയാളികള്‍ കൂട്ടിക്കൊണ്ടു പോയി കണ്ണുകള്‍ കെട്ടി.

തൂക്കു കയര്‍ ഇളകിയാടി…