എന്റെ മാതാപിതാക്കന്മാരേയും പിതാമഹന്മാരേയും ഗുരുക്കന്മാരേയും ഭഗവാന്മാരേയും സ്മരിച്ചു കൊണ്ട് ഞാന്‍ ആരംഭിക്കുന്നു .
ശകുന്തളേ നിന്നെ ഓര്‍മ്മ വരും …
ശകുന്തളേ..!, ശകുന്തളേ….!.
അമ്മാവന് എത്തിയിട്ടുണ്ട് . അതിന്റെ തെളിവാണ് ആ ശകുന്തളേ വിളി .
എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ഈ ശകുന്തളേ വിളി യുടെ രഹസ്യം എന്താണെന്ന് . എന്റെ പേരും അതല്ല. ഒടുവില്‍ അതിനൊരു ഉത്തരം കണ്ടെത്താനായി അമ്മയുടെ അരികില്‍ എത്തി. വിളിയുടെ രഹസ്യം അപ്പോഴാണ് മനസിലായത്.
അച്ഛന് അമ്പലത്തിന്റെ കമ്മറ്റിക്കാരനും പ്രസിഡന്റും സര്‍വ്വവും ആയിരുന്നു . അച്ഛനില്ലാത്ത ഒരു ഉത്സവം അവിടെ ഒന്നുമല്ല. അമ്പലത്തിലെ ഉത്സവത്തിന്റെ ഒരാഴ്ച മുന്‍പേ ഞങ്ങളുടെ വീട്ടില്‍ ഉത്സവം തുടങ്ങും. വീട് പെയിന്റ് ചെയ്യാനും , വര്‍ണ്ണ ബള്‍ബുകള്‍ തൂക്കാനും അമ്മ ജോലിക്കാര്‍ക്കൊക്കെ നിര്‍ദേശങ്ങള്‍ നല്‍കും. കാരണം ബന്ധുക്കള്‍ എല്ലാം ഒത്തുകൂടുന്ന ഒരു സമയമാണ് .അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. മാത്രമല്ല ഉത്സവം പൊടി പൂരം ആക്കാന്‍ നാടകങ്ങള്‍ ബാലേകള്‍ ഇവയെല്ലാം അരങ്ങേറും. ആ ട്രൂപ്പിലുള്ള വര്‍ക്കെല്ലാം ഭക്ഷണം, താമസം എല്ലാം വീട്ടിലാണ് . എത്രയോ പ്രമുഖ നടീ നടന്മാര് വന്നു പോയിരിക്കുന്നു . അവരെ കാണാന്‍ എത്തുന്ന ജനങ്ങള്‍… .. . ആകെ ഒരു സിനിമാ ഷൂട്ടിങ്ങിന്റെ പ്രതീതി. അന്ന് സിനിമയെ ക്കാള്‍ ജനങ്ങള്‍ക്ക് കമ്പം നാടകത്തോടായിരുന്നു .
അത്തവണ ശകുന്തളം ആയിരുന്നു ബാലെ.
ശകുന്തളയുടെ ബാല്യം അവതരിപ്പിക്കുവാന്‍ ഒരു വയസുളള ഒരു കുട്ടിയെ അവര്‍ക്ക് വേണമായിരുന്നു. ഉടന്‍ അച്ഛന് ഒരു പരിഹാരം നിര്‍ദേശിച്ചു . നമ്മുടെ ഇളയ മകള്‍ ആയാലോ?. അങ്ങിനെ ഒന്നാം വയസില്‍ ഞാന്‍ അഭിനേത്രിയായി .
നാടകം തുടങ്ങി. സ്റ്റേജില്‍ ജനിച്ചയുടന്‍ കാട്ടില്‍ കിടക്കുന്ന ശകുന്തളയാണ് . അച്ഛനും അമ്മയും ശ്വാസമടക്കി എന്നെ നോക്കുന്നു. പ്രേക്ഷകര്‍ ആവട്ടെ അതൊരു പാവയായിരിക്കും എന്ന വിശ്വാസത്തില്‍ നാടകം ആസ്വദിക്കുന്നു. അപ്പോള്‍ കേള്‍ക്കാം ദൂരെ നിന്നും ഒരാള്‍ വിളിച്ചു പറയുകയാണ് ,’ ദേ ആ കൊച്ച് അനങ്ങുന്നു , എണീല്ക്കുന്നു ‘.ഒന്നുമറിയാതെ ഉറക്കത്തിലായിരുന്ന ഞാന്‍ ശബവും ബഹളവും കേട്ടു എണീറ്റ സീനായിരുന്നു അത്. ജനിച്ചയുടന്‍ കാട്ടില്‍ കിടക്കുന്ന ശകുന്തള എണീറ്റതോ ടെ ആകെ ബഹളമായി.അതോടെ ആ ബാലെ നിര്‍ത്തേണ്ടി വന്നത്രെ .
അവിടെ എന്റെ അഭിനയം പൂര്‍ത്തിയാവുകയായിരുന്നു. പിന്നെ ഞാന്‍ അഭിനയിക്കാനായി സ്റ്റേജില്‍ കയറിയിട്ടേ യില്ല .ശകുന്തള യായിട്ടുള്ള അഭിനയം അവിടെ വച്ച് അവസാനി ച്ചെങ്കിലും ശകുന്തള എന്ന പേര് വിളിപ്പേരായി അമ്മാവന് തിരഞ്ഞെടുത്തു .