ശത്രു
മരണ വീട്ടിലേക്കു മനസ്സില്ലാ മനസ്സോടെ അയാള്‍ നടന്നു. ആളുകള്‍ ആശ്ചര്യത്തോടെ തന്നെ ശ്രധിക്കുന്നതിന്റെ ജാല്യത മുഖത്ത് പ്രകടമായിരുന്നു. ആദ്യമായിട്ടാണ് ആ വഴിക്ക് പോകുന്നത്. നടന്നു ശീലിക്കാത്ത വഴികള്‍ എത്രയോ ദുഷ്കരം തന്നെ. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടി തരിച്ചു പോയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത് . കുഴഞ്ഞു പോയി മനസ്സ് . ‘ശത്രു’ എന്നതല്ലാതെ വെരോരും സ്ഥാനവും അവനുണ്ടായിരുന്നില്ല, പകയല്ലാതെ തോന്നിയിട്ടില്ല . ഇനിയങ്ങോട്ട് ആരാണവന്..?. ‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നിനക്ക് ഞാന്‍ പൊറുത്തു തരില്ലെടാ ‘ അവസാനമായി അവനോടു പറഞ്ഞ വാക്കുകളുടെ മാറ്റൊലികള്‍ കാതില്‍ വന്നലക്കുന്നുണ്ട്. നാഴികക്ക് നാല്പതു വട്ടം വാക്കുകള്‍ മാറ്റുന്ന രാഷ്ട്രീയക്കാരെപ്പോലെ അല്ലായിരുന്നു അയാള്‍. അത് കൊണ്ട് തന്നെ. തനിക്കു വന്ന ഈ വല്ലാത്ത അവസ്ഥയോട് പോരുതപ്പെടനവാതെ അയാള്‍ കുഴങ്ങി. മനസ്സ് ഭ്രാന്തമായി. ചുണ്ടില്‍ ബീഡി കുറ്റികള്‍ എരിഞ്ഞു കൊണ്ടിരുന്നു. ആ വാക്ക് അറം പറ്റിയ പോലെയായി എന്നയാള്‍ക്ക് തോന്നി.
96 total views
മരണ വീട്ടിലേക്കു മനസ്സില്ലാ മനസ്സോടെ അയാള്‍ നടന്നു. ആളുകള്‍ ആശ്ചര്യത്തോടെ തന്നെ ശ്രദ്ധിക്കുന്നതിന്റെ ജാള്യത മുഖത്ത് പ്രകടമായിരുന്നു. ആദ്യമായിട്ടാണ് ആ വഴിക്ക് പോകുന്നത്. നടന്നു ശീലിക്കാത്ത വഴികള്‍ എത്രയോ ദുഷ്കരം തന്നെ. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടി തരിച്ചു പോയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത് . കുഴഞ്ഞു പോയി മനസ്സ് . ‘ശത്രു’ എന്നതല്ലാതെ വെരോരും സ്ഥാനവും അവനുണ്ടായിരുന്നില്ല, പകയല്ലാതെ തോന്നിയിട്ടില്ല . ഇനിയങ്ങോട്ട് ആരാണവന്..?. ‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നിനക്ക് ഞാന്‍ പൊറുത്തു തരില്ലെടാ ‘ അവസാനമായി അവനോടു പറഞ്ഞ വാക്കുകളുടെ മാറ്റൊലികള്‍ കാതില്‍ വന്നലക്കുന്നുണ്ട്. നാഴികക്ക് നാല്പതു വട്ടം വാക്കുകള്‍ മാറ്റുന്ന രാഷ്ട്രീയക്കാരെപ്പോലെ അല്ലായിരുന്നു അയാള്‍. അത് കൊണ്ട് തന്നെ. തനിക്കു വന്ന ഈ വല്ലാത്ത അവസ്ഥയോട് പോരുതപ്പെടനവാതെ അയാള്‍ കുഴങ്ങി. മനസ്സ് ഭ്രാന്തമായി. ചുണ്ടില്‍ ബീഡി കുറ്റികള്‍ എരിഞ്ഞു കൊണ്ടിരുന്നു. ആ വാക്ക് അറം പറ്റിയ പോലെയായി എന്നയാള്‍ക്ക് തോന്നി.
മരിച്ചാല്‍ പുകഴ്ത്തിപ്പറയുന്ന രാഷ്ട്രീയക്കാരെയൊക്കെ അയാള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ഏതോ ആദര്‍ശങ്ങള്‍ക്കു വേണ്ടി മാത്രം വിദ്വേഷം നടിച്ചവരായിരിക്കും. പക്ഷെ താന്‍ അങ്ങനെയല്ലല്ലോ. ലോകം പെട്ടന്നു മാറി മറിഞ്ഞ പോലെ. അതങ്ങ് ഉള്‍കൊള്ളാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഉള്ളില്‍ നന്മ തിന്മകളുടെ ഒരു വലിയ സംഘട്ടനം നടക്കുകയാണ്. പക്ഷെ എങ്ങനെയാണ് ഇന്നലെ വരെ നാട്ട്യത്തോടെയെങ്കിലും ഒന്ന് പുഞ്ചിരിക്കാത്ത ആ മുഖത്തേക്ക് ഇന്ന് അനുകമ്പയോടെ നോക്കുക. ആദ്യമായിട്ടാണ് ഒരു മരണം തന്നെ ഇത്രത്തോളം പ്രയാസപ്പെടുത്തുന്നതെന്ന് അയാള്‍ക് തോന്നി. എത്ര ആളുകള്‍ മരിച്ചു പോയിട്ടുണ്ട്. വിരഹത്തിനു ഇങ്ങനെയൊരു ഫീല്‍ ചെയ്തിട്ടില്ല. അവന് മരിക്കെണ്ടിയിരുന്നില്ല എന്ന് വരെ ആഗ്രഹിച്ചു പോയി. അതെ സമയം മനസ്സില്‍ അനുകമ്പയുടെ ലാഞ്ചനകളും മുള പൊട്ടിയിരിക്കുന്നു. അത് തന്നെയല്ലേ ഒരിക്കലും കാല് കുത്താത്ത വഴിയിലേക്ക് എത്തിച്ചതും. ‘ശത്രു’ തന്റെ മുമ്പില്‍ നിസ്സഹായനായി കിടക്കുന്നത് ഒന്ന് കാണണം. അങ്ങനെ വിജയിച്ച പോരാളിയെപ്പോലെ താന്‍ എല്ലാവരുടെയും മുമ്പില്‍. അങ്ങോട്ട് പോകാന്‍ കൂട്ടാക്കാത്ത തന്റെ ചീത്ത മനസ്സിനെ ധരിപ്പിച്ചത് അങ്ങനെയായിരുന്നു. പക്ഷെ അവന്റെ പഴയ വാക്കുകള്‍ കാലുകളെ ബന്ധിക്കുകയാണ്. ‘ഒരിക്കലും എന്റെ വീടിന്റെ പടി നീ ചവിട്ടി പോവരുത്’ അമര്‍ഷത്തോടെയായിരുന്നു അന്നാ വാക്കുകള്‍. പോയാല്‍ തന്റെ അഭിമാനതിനല്ലേ ക്ഷതമേല്‍ക്കുക. തിരിച്ചു പോകണോ.? കാലുകള്‍ മുന്നോട്ടു ചലിക്കുന്നില്ല. എന്നാല്‍ പിന്തിരിയാന് അയാള്‍ ഒരുക്കമായിരുന്നില്ല. ജീവിതത്തിലെ വികാര വിക്ഷോപത്തില് താന്‍ പറഞ്ഞ പോലെ വെറും വാക്കുകള്‍ മാത്രമല്ലേ ഇന്നത്. അത് തനിക്കു തെറ്റിക്കേണ്ടി വരികയാണ് . മരണം എല്ലാത്തിന്നും അവസാനമല്ലേ, തന്റെ ശത്രുതക്ക് പോലും. നല്ല മനസ്സിനെ അങ്ങനെയും ധരിപ്പിച്ചു.
മരണ വീടിന്റെ കരച്ചിലുകാലോ പതിയെ കേള്‍ക്കാവുന്ന തെങ്ങലുകാലോ അവിടെ കേട്ടില്ല. എങ്കിലും ആളുകളുടെ മുഖത്ത് കനത്ത മൂകത. ഒരു മരണ വീടിന്റെ രംഗം നന്നായി അഭിനയിക്കുക മാത്രമാണ് അവരെന്ന് വ്യക്തമാണ്. ഇന്നലെ വരെ അവനെ കാണുമ്പോള്‍ പേടിയോടെ മാറി നടന്നിരുന്ന അവരുടെ മുഖത്താകെ ഒരു കൊടും കാറ്റടിച്ചു നിന്ന ശാന്തതയുണ്ടായിരുന്നു. ജീവിത കാലത്ത് അനുസരിക്കാത്ത അല്ലേല്‍ ചവിട്ടി മെതിച്ച ദൈവത്തിന്റെ വചനങ്ങള്‍ ഒരു കുട്ടി ആചാര പ്രകാരം വായിച്ചു കൊടുക്കുന്നുണ്ട് . അത് ഒരു പ്രഹസനമായി അയാള്‍ക്ക് തോന്നി. എങ്കിലും ശത്രുവിന്റെ മുന്നില്‍ നില്ക്കുമ്പോള് വിജയിച്ച പോരാളിയുടെ മനസ്സോന്നും ആയിരുന്നില്ല. മനസ്സും കണ്ണും ചെറുതായി നനഞ്ഞു കുതിര്‍ന്നിരുന്നു. ഇപ്പോള്‍ തന്റെ ശത്രു എത്ര പാവമാണെന്ന് സഹതാപത്തോടെ ഓര്‍ത്തു. തന്നെ കണ്ടിരുന്നെങ്കില്‍ ‘എടാ, നിന്നെ ഞാന്‍……’ എന്നും പറഞ്ഞു തന്റെ നേരെ ഓടി വരുമായിരുന്നു. ഇനി പോരടിക്കാന്‍ അവനില്ലല്ലോ.
ഈ ശത്രുതയും പകയും എല്ലാം എന്തിനായിരുന്നു..? തന്റെ ജീവിത കാലത്ത് അവന് തന്റെ ശത്രു മാത്രമായിരിക്കും എന്നാണു വിശ്വസിച്ചത്. ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതെ തന്നെ പകയുടെ മഞ്ഞു മലകള്‍ ഉരുകിയിരിക്കുന്നു. ശത്രുതക്ക് ഒരിക്കലും സ്നേഹത്തെപ്പോലെ നശിക്കാതിരിക്കനാവില്ല എന്ന് തെളിയിച്ചിരിക്കുന്നു അല്ഭുതമാനത്. ഒടുവില്‍ ദൈവം തന്നെ വിജയിച്ച. ഇനിയെത് വേഷമാണ് തനിക്കു ആടാനുള്ളത്…?. . ഒരിക്കലെങ്കിലും അവനെ നോക്കി ഒന്ന് പുഞ്ചിരിക്കണം. അത് കാണാന്‍ അവനു കഴിയില്ലല്ലോ എന്ന അസഹനീയമായ ചിന്ത. ജീവിച്ചിരിക്കുമ്പോള്‍ മനസ്സില്‍ നിന്ന് സ്നേഹത്തിന്റെ നന്മകള് അകറ്റിയതാണ്. പാരമ്പര്യമായി കിട്ടിയത് പകയും തിന്മയും . പണത്തിന്റെയും പ്രതാപത്തിന്റെയും ബലിയാട് . എല്ലാം വെറുതെയായി. നേടിയതെല്ലാം ഇവിടെ, തന്നെ ഓര്‍ക്കാത്ത ആര്‍ക്കോ വേണ്ടി ബാക്കി വെച്ചിരിക്കുന്നു . വേദ ഗ്രന്ഥം വായിക്കുന്ന കുട്ടി അവന്റെ മുഖത്ത് നിന്നും തുണി ഉയര്‍ത്തിയപ്പോള്‍ അയാള്‍ ഞെട്ടി തരിച്ചു പോയി. മുഖം ഉയര്‍ത്തി പിറകിലേക്ക് തിരിഞ്ഞപ്പോള്‍ അയാള്‍ കണ്ടു തന്റെ ‘ശത്രുവിനെ’….! കണ്ണുകളെ വിശ്വസിക്കാനായില്ല. അയാളുടെ മുഖത്ത് ആ മുറ്റത്ത് കാലുകുത്തിയതിന്റെ നാണക്കേടും കണ്ണുകളില്‍ ശത്രുവിനോടുള്ള പകയും നിറയുന്നുണ്ടായിരുന്നു. മരണം കൊണ്ടല്ലാതെ ‘ശത്രുവിനോട്’ പൊറുക്കാന്‍ ആവില്ലെന്ന് അയാള്‍ക് ബോധ്യമായി.
97 total views, 1 views today
