ശരീരം വില്‍ക്കാന്‍ നടക്കുന്നവരുടെ കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?

Basheer-Vallikkunnu-1
ലേഖകന്‍ ബഷീര്‍ വള്ളിക്കുന്ന്

ജീവിക്കാന്‍ വേണ്ടി ഒരു തൊഴിലെന്ന നിലയ്ക്ക് ശരീരം വില്ക്കുന്നവരെയാണ് പൊതുസമൂഹം വേശ്യകള്‍ എന്ന് വിളിക്കാറുള്ളത്. അതൊരു തൊഴിലായി സ്വീകരിച്ചവരുടെ പക്കല്‍ ആയിരക്കണക്കിന് കസ്റ്റമേഴ്‌സ് വരുകയും പോവുകയും ചെയ്തിട്ടുണ്ടാകും. അതാരൊക്കെയെന്നും എങ്ങിനെയൊക്കെയെന്നും അന്വേഷിച്ച് തലപുണ്ണാക്കേണ്ട ആവശ്യം പൊതുസമൂഹത്തിനുണ്ടോ?.

ഇപ്പോഴത്തെ വിവാദ നായികയും ജീവിക്കാന്‍ വേണ്ടി (സോളാറായാലും പൂഞ്ഞാറായാലും ജീവിതമാര്‍ഗം തന്നെയാണല്ലോ അതും) ശരീരം പലര്‍ക്കായി കാഴ്ച വെച്ച കക്ഷിയാണ്. നൂറു കണക്കിന് കസ്റ്റമേഴ്‌സ് അവിടെയും ഉണ്ടാകും. രാഷ്ട്രീയക്കാരും അല്ലാത്തവരും സൂപ്പര്‍ താരങ്ങളും സാധാരണക്കാരും അവരില്‍ കണ്ടെന്ന് വരാം. അതാരൊക്കെയെന്നും എന്തൊക്കെയെന്നും അന്വേഷിച്ചറിഞ്ഞിട്ട് നമുക്കെന്താണ് നേട്ടം.മറ്റ് പ്രധാന വിഷയങ്ങളൊക്കെ മാറ്റി വെച്ച് ഇത് തന്നെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവരുടെ കസ്റ്റമേഴ്‌സിന്റെ പേരുകള്‍ കണ്ടു പിടിച്ചിട്ട് നമ്മളെന്താണ് നേടാന്‍ പോകുന്നത്?.

കേരളീയ സമൂഹത്തില്‍ ഒരു ഞരമ്പ് രോഗ സാംസ്‌കാരത്തെയും ഒളിഞ്ഞു നോട്ട മനസ്സിനേയും ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണെന്ന് പറയാതെ വയ്യ. പിടിച്ചു നില്ക്കാന്‍ വേണ്ടിയാണ് അവരും ഇതൊക്കെ ചെയ്യുന്നത് എന്നറിയാം. വേശ്യാവൃത്തി തിരഞ്ഞെടുക്കുന്നവരുടെ ന്യായവും മറ്റൊന്നല്ലല്ലോ.

ഇനി ചീഫ് വിപ്പിനെ കുറിച്ച്

‘എനിക്കെല്ലാം അറിയാം, എന്നെ ചീഫ് വിപ്പായി നിലനിര്‍ത്തുകയാണെങ്കില്‍ ഒന്നും പുറത്ത് പറയില്ല, പക്ഷേ എന്റെ സ്ഥാനം എടുത്തു കളഞ്ഞാല്‍ ഞാനെല്ലാം പുറത്ത് പറയും’.

ഇത്തരമൊരു അവസരവാദ നിലപാടിന്റെ അര്‍ത്ഥമെന്താണ്. അധികാരസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ ഏത് കള്ളനും കഞ്ഞി വെച്ച് കൂടെ കൂടാന്‍ തയ്യാറാണ് എന്നല്ലേ. കള്ളന്മാരേക്കാള്‍ പേടിക്കേണ്ടത് ഇങ്ങനെ അവര്‍ക്ക് കഞ്ഞി വെച്ച് ജീവിക്കുന്ന അവസര വാദികളെയാണ്.

തന്റെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി സരിതയുടെ കത്ത് കീശയിലിട്ട് നടക്കുകയും സ്ഥാനം പോകുമ്പോള്‍ അത് പുറത്ത് വിടുകയും ചെയ്യുന്നതാണോ സത്യസന്ധത. ചീഫ് വിപ്പിന് പകരം മന്ത്രിയായി സ്ഥാനക്കയറ്റം നല്കാമെന്നു പറഞ്ഞാല്‍ ഇതേ ‘വിപ്ലവകാരി’ തന്നെ മാണിയേയും മകനേയും സ്തുതിച്ച് അവരുടെ കാലു നക്കുന്ന കാഴ്ചയും കേരളം കാണില്ലേ.

ഇത്തരം നാറിയ അവസരവാദികളെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി കാണാന്‍ ആര്‍ക്കാണ് കഴിയുക?