ശവക്കല്ലറയില്‍ സന്ദര്‍ശകര്‍ക്കായി ഇനി ക്യു ആര് കോഡും
ശവക്കല്ലറയില്‍ എത്തി തങ്ങളുടെ കുടുംബാംഗങ്ങളുടെ കല്ലറ കണ്ടു പിടിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ തിരയേണ്ടി വരില്ല. അല്ലെങ്കില്‍ കനേഡിയന്‍ യുദ്ധക്കല്ലറയിലെ വീരശൂര പരാക്രമികളെക്കുറിച്ച് അറിയാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് വേണ്ടി ഓരോ തവണയും പറഞ്ഞു കൊടുക്കുവാന്‍ ഒരു ഗെയിഡിനെ വേണ്ടി വരില്ല ഇനി. അവര്‍ക്ക് വേണ്ടി ക്യു ആര് കോഡുകള്‍ തയ്യാറാക്കുകയാണ് ഈ കല്ലറയുടെ അധികാരികള്‍
140 total views, 2 views today

ഒന്നാം ലോക മഹായുദ്ധ കാലത്ത് ഒരു പ്രത്യേക തരാം പനി പിടിച്ച് കനേഡിയന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ആണിവിടെ അടക്കം ചെയ്തിരിക്കുന്നത്. അത് പോലെ ഒരു കലാപത്തില്‍ കൊല്ലപ്പെട്ട സൈനികരും ഇവിടെത്തന്നെയാണ് ഉള്ളത്. 1918-19 കാലത്താണ് ഇത് സംഭവിച്ചതെന്നാണ് ചരിത്രം. സെയിന്റ് മാര്‍ഗരറ്റ് ചര്‍ച്ചിലെ ശവക്കല്ലറയാണിത്. ഇവരെ കുറിച്ച് അറിയാന്‍ നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ എടുത്തു ആ ക്യു ആര് കോഡിനു നേരെ ഒന്ന് കാണിച്ചാല്‍ മാത്രം മതി. ഇതോടെ അവിടെ അന്തിയുറങ്ങുന്ന 17,000 കനേഡിയന്‍ സൈനികരുടെ വിവരങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നമ്മള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാം. ഇനി ഗെയിഡില്ലാതെ ചുളുവില്‍ ശവക്കല്ലറ അധികാരികള്‍ക്ക് കാര്യം സാധിക്കാം.
ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ ക്യു ആര് കോഡിലൂടെ ലഭ്യമാക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ബയോഗ്രാഫിക്കല്‍ വിവരങ്ങള്‍ മുതല്‍ ശവക്കല്ലറയില്‍ ഉള്ള ആളുടെ ഫോട്ടോ അടക്കം ഇങ്ങനെ ലഭ്യമാക്കും എന്നും ഇവര്‍ പറയുന്നു.
141 total views, 3 views today