Featured
ശിക്ഷകള്‍ ശിക്ഷണത്തിനാവണം
ഡല്‍ഹിയുടെ തെരുവ് പ്രതിഷേധങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗര്‍ഭിണിയുടെ വയറില്‍ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികന് അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വര്‍ഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികള്‍ നീതിപൂര്‍വ്വം ശിക്ഷിക്കപെടുകയാണെങ്കില്‍ തീര്‍ച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവര്‍ഗങ്ങളുടെ ഇടപെടലുകളില്‍ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാര്‍ഗങ്ങളുണ്ടാവുമ്പോള്‍ ക്രിമിനല്‍ മനസ്സുകള്‍ക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.
90 total views

ഡല്‍ഹിയുടെ തെരുവ് പ്രതിഷേധങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗര്‍ഭിണിയുടെ വയറില്‍ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികന് അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വര്‍ഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികള്‍ നീതിപൂര്‍വ്വം ശിക്ഷിക്കപെടുകയാണെങ്കില്‍ തീര്‍ച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവര്‍ഗങ്ങളുടെ ഇടപെടലുകളില്‍ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാര്‍ഗങ്ങളുണ്ടാവുമ്പോള്‍ ക്രിമിനല്‍ മനസ്സുകള്‍ക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.
ജനാതിപത്യത്തിന് ശക്തികൂട്ടാന്‍ വേണ്ടി ജയിലുകളില്‍ നിന്ന് ലോകസഭയിലേക്കും നിയമസഭയിലേക്കും വന്നുകൊണ്ടിരിക്കുന്ന ക്രിമിനലുകളെ മാറ്റി നിര്‍ത്താന്‍ നിയമമുണ്ടാക്കണം. ജയില്‍ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകള്‍ ഭരണകേന്ദ്രങ്ങളിലുണ്ടാകുമ്പോള്‍ നിയമവും നടപടികളും പ്രഹസനമായി തീരും. ഉദ്യോഗസ്ഥന്മാര് തെറ്റു ചെയ്താല്‍ കൂടുതല്‍ കഠിന ശിക്ഷ നല്‍കിയിരുന്ന കാലത്ത് ചൈനയില്‍ കൈകൂലി വാങ്ങാന്‍ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ല. ശിക്ഷയെ കുറിച്ചുള്ള ബോധമായിരുന്നു നേര്‍വഴിക്ക് നയിച്ചിരുന്നത്. ശിക്ഷകള്‍ പ്രഹസനമാകുമ്പോള്‍ അനീതി പ്രത്യക്ഷപെടുന്നു, നീതി നടപ്പിലാക്കേണ്ടവര്‍ പോലും അനീതി ചെയ്യുന്നത് കൂടുതലായി കാണപെടുന്നു. പട്ടാളക്കാര്‍ ഇറങ്ങിയാല്‍ അവര്‍ക്ക് നിയമം വേറെയാണെന്നൊരൂ ധ്വനി വരെ സമൂഹത്തിലുണ്ട്, സത്യവുമാണ്. പട്ടാളത്തിലുള്ളവരില്‍ ചിലരെങ്കിലും അതിക്രമങ്ങള്‍ ചെയ്യുന്നതിനിത് കാരണമാകുന്നുണ്ട്. ഡല്‍ഹി പീഡന വിഷയത്തില്‍ തെരുവിലിറങ്ങിയ ജനങ്ങളെ കുറിച്ച് അത്ഭുതപെട്ട അരുന്ധതി റോയ് ചോദിച്ചത് സൈന്യവും പോലീസുകാരും ബലാത്സംഗം ചെയ്ത സ്ത്രീകളുടെ വിഷയത്തില്‍ എത്രപേര്‍ സമരത്തിനിറങ്ങിയിട്ടുണ്ടെന്നാണ്. ദല്‍ഹിയില്‍ പോലും ഇന്നലെ തുടങ്ങിയതല്ല സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം, ഇപ്പോള്‍ ഇരയായത് സമ്പന്ന കുടുംബത്തിലെ ഉന്നതകുലജാതയായത് കൊണ്ടാണെന്നും അരുന്ധതി തുറന്നടിക്കുന്നു. അരുന്ധതിയെപോലുള്ളവര്‍ക്ക് അങ്ങിനെയൊക്കെ പറയാനുള്ള ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്, അത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയത് സൊസൈറ്റിയില്‍ അത്ര തന്നെ സ്വാധീനമില്ലാത്തവരായിരുന്നു എങ്കില്‍ അതുമതിയാകുമായിരുന്നു പുലിവാല്. മനസ്സിലാക്കിയ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ശാഹിന എന്ന ലേഖിക എന്തെല്ലാം നൂലാമാലകളില്‍ പെട്ടു! രാജ്യത്ത് രണ്ടു തരം നീതി രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നു. അത്തരം ചില ‘മാനസ്സിക രോഗി’കളുടെ കേസുകള്‍ ഈ അടുത്ത് നാം അറിഞ്ഞതാണ്.
സമൂഹം ഇടപെടുന്നത് രാഷ്ട്രീയവും ജാതിയും മതവും നോക്കിയാണ്, അത്തരത്തില്‍ വര്‍ഗീകരിക്കപെട്ട മനസ്സുകളാണ് സമൂഹത്തിനുള്ളത്. ഡല്‍ഹിയിലെ പാവം പെണ്‍കുട്ടിയെ ക്രൂരമായ് പീഢിപ്പിച്ചതിനെതിരെ അനിയന്ത്രിതമായ പ്രതികരണമുണ്ടായി, ഇത്തരം പ്രതിഷേധങ്ങള്‍ എല്ലാ സ്ത്രീ അതിക്രമണങ്ങള്‍ക്കുമെതിരെ ഉയരുകയാണെങ്കില്‍ എന്നോ നാട് നന്നാവുമായിരുന്നു. ബഷീര്‍ വള്ളിക്കുന്ന് എഫ്.ബി.യില്‍ സ്റ്റാറ്റസിട്ടത് പോലെ, സ്ത്രീ പീഢനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന് ചെറുപ്പക്കാരെങ്കിലും സ്ത്രീകളെ പീഢിപ്പിക്കാതെയിരുന്നിരുന്നെങ്കില്‍ ഡല്‍ഹി എന്നേ നന്നായേനെ.
കുറ്റവാളികള്‍ ശിക്ഷിക്കപെടണമെന്നതില്‍ ലോകത്ത് രണ്ടഭിപ്രായമില്ല. ശിക്ഷാവിധികളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. ശിക്ഷ എന്ന ശിക്ഷണം ശിക്ഷിതനുമാത്രമല്ല, പൊതു സമൂഹത്തിന് ശിക്ഷാ നടപടികളെ കുറിച്ചുള്ള ബോധമുണ്ടാകാനാണ്. ചില പ്രത്യേക വിഷയങ്ങളില്‍ അപരാധിയുടെ ശിക്ഷണത്തിനപ്പുറം സമൂഹത്തിന് പാഠമാകാനാണ് വധശിക്ഷകള്‍ നടപ്പിലാക്കുന്നത്, അത് മനുഷ്യ ജീവന്റെ പവിത്രത മാനിക്കപെടാന്‍ വേണ്ടിയാണ്. ഈ അടുത്ത് തൂക്കികൊന്ന കസബിന്റെ ശിക്ഷാ നടപടിയും അത്തരത്തിലുള്ളതാണ്. കസബിനെ ജയിലിലാക്കിയതിന് ശേഷം മനം മാറ്റം വന്നതൊ, തെറ്റു മനസ്സിലാക്കുകയും തെറ്റുകളില്‍ പശ്ചാതാപം തോന്നിയതോ ശിക്ഷാമുറകളില്‍ നിന്നും ഒഴിവാകാന്‍ കാരണമല്ല, കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ ശിക്ഷ നല്‍കുക വഴി ശിക്ഷണം നടപ്പിലാക്കുന്നത് ശിക്ഷിതനെ മാത്രമല്ല, സമൂഹത്തെയാണ്. ജീവിത വസന്തമായ യുവത്വത്തിന്റെ ചോരത്തിളപ്പില്‍ നിഷ്ഠൂരമായി കൊന്നൊടുക്കിയത് ഒരിക്കല്‍ പോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കുറേ പാവം മനുഷ്യരെയായിരുന്നു. അതിനുള്ള തക്ക ശിക്ഷ കോടതിയില്‍ നിന്നും കൊലകയറിലൂടെ കസബ് നേടിയെടുത്തപ്പോള്‍ അവന് പാടികൊണ്ടിരിക്കുകയായിരുന്നു, ഹം ഛോഡ് ചലെ.. എന്നു തുടങ്ങിയ മുകേഷിന്റെ പാട്ട് ആത്മാവില്‍ നിന്നുരുവിട്ട് കൊണ്ടിരുന്നത് അവനെ കുറിച്ച് ലോകം ഓര്‍ക്കരുതെന്ന് പറഞ്ഞുകൊണ്ടാണ്, ആ പാട്ടിന്റെ വരികള്‍ പറയുന്നതുമതാണ്. എന്നാല്‍ അവനു നല്കിയ ശിക്ഷ അവനെ തിരുത്താനല്ല, അത് ജീവിച്ചിരിക്കുന്ന സമൂഹത്തിന് പാഠമാകാനാണ്. അതുകൊണ്ട് തന്നെ കസബുമാര്‍ ഓര്‍മ്മിക്കപെടണം, എന്തിന് തൂക്കുകയറിലേറ്റി കൊന്നതെന്നും മനുഷ്യ സമൂഹം ഓര്‍ത്തുകൊണ്ടിരിക്കണം. മനുഷ്യത്വമില്ലാത്ത അക്രമണങ്ങള്‍ക്കൊരിക്കലും മാപ്പ് ലഭിക്കില്ലെന്നു മാത്രമല്ല നിഷ്ഠൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന പാഠം തെറ്റുകളില്‍ നിന്നും മനുഷ്യനെ മാറ്റി നിര്‍ത്തട്ടെ.
വധശിക്ഷ ഒഴികെയുള്ള ശിക്ഷകള്‍ ശിക്ഷണങ്ങളായാല്‍ കുറ്റവാളിയില്‍ മനപരിവര്‍ത്തനം സാധ്യമാകും. അതിനുള്ള സാഹചര്യങ്ങള്‍ ജയിലുകളില്‍ സൃഷ്ടിക്കപെടണം. എന്നാല്‍ നമ്മുടെ നാട് അടക്കം പല രാഷ്ട്രങ്ങളിലും ജയിലുകളാണ് കുറ്റവാളിയെ സൃഷ്ടിക്കുന്നത്, മനപരിവര്‍ത്തനമുണ്ടാകുന്നത് കുറ്റവാസനയിലേക്കാണ്, ജയിലുകളും ജയില്‍ വാര്ഡന്മാരും ഇടപെടുന്ന രീതിയും സൃഷ്ടിക്കുന്ന പരിതസ്ഥിതി അത്തരത്തിലാണ്. അതില്‍ നിന്നും മാറ്റമുണ്ടാവണമെങ്കില്‍ ഉദ്യോഗസ്ഥന്മാരുടെ മനസ്സ് മാറുകയും കുറ്റവാളികള്‍ക്ക് വായിക്കാനും അറിവ് നേടാനും അവസരങ്ങളും ജോലിചെയ്ത് നല്ല മാര്‍ഗത്തിലൂടെ സമ്പാദിച്ചു ശീലിക്കാനും ഉതകുന്നതായിരിക്കണം. അങ്ങിനെ അവസരങ്ങളെ പോസിറ്റീവായി ഉപയോഗപെടുത്താന്‍ െ്രെടനിങ്ങുകളും കൌണ്‍സിലിങ്ങുകളും ഉണ്ടെങ്കില്‍ വലിയ മാറ്റങ്ങളുണ്ടാവും. ജയിലുകളിലുള്ളവരെ അദ്ധ്വോന ശീലരാക്കുന്നതിനും അതുവഴി സമ്പാദന ശീലമുണ്ടാക്കുന്നതിനും വേണ്ടി പല തരത്തിലുള്ള തൊഴിലുകള്‍ നല്‍കുന്നുണ്ട്. അത് ദുര്‍വിനിയോഗം ചെയ്യപെടാനും പാടില്ല.
അമേരിക്ക ശീതയുദ്ധത്തിനുവേണ്ടി നിര്‍മ്മിച്ച ആയുധപുരകള്‍ പിന്നീട് െ്രെപവറ്റ് ജയിലുകളായി മാറിയതിനു പിന്നില്‍ കോര്‍പറേറ്റ് കമ്പനികളും അവരെ നയിക്കുന്ന അധികാരവര്‍ഗങ്ങളുമായിരുന്നു. പൌരന്മാരെ തൊലിയുടെ നിറം നോക്കി അകാരണമായി അക്രമിക്കുകയും കുറ്റങ്ങള്‍ ചാര്‍ത്തി ജയിലിലടക്കുകയും ചെയ്യാന്‍ െ്രെപവറ്റ് ജയിലുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ഉദ്ദ്യേഗസ്ഥന്മാര്‍ക്ക് അനുമതിയുണ്ടായിരുന്നു. വഴിയില്‍ കണ്ടവരിലെല്ലാം അകാരണമായി കേസ് ചാര്‍ജ്ജ് ചെയ്തുകൊണ്ട് െ്രെപവറ്റ് ജയിലുകള്‍ നിറക്കുകയും വളരെ കുറഞ്ഞ പ്രതിഫലത്തില്‍ അവരെ ജോലി ചെയ്യിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കുകയും ചെയ്തു. ജയിലിന് പുറത്ത് ഡോളറുകള്‍ മണിക്കൂറിന് നല്കണമെങ്കില് ജയിലിനുള്ളിലുള്ളവര്‍ക്ക് അതിന്റെ പത്തിലൊന്ന് പോലും നല്കേണ്ടതില്ലായിരുന്നു. െ്രെപവറ്റ് ജയിലുകള്‍ വഴി കോര്‍പ്പറേറ്റ് കമ്പനികള്‍ പല പ്രോഡക്റ്റുകളും നിര്‍മ്മിച്ചു ലോകത്ത് വിതരണം ചെയ്തു വമ്പിച്ച ലാഭമുണ്ടാക്കി. ഭരണകൂടത്തിന്റെ ലക്ഷ്യം മാറുമ്പോള്‍ ജയിലുകള്‍ ചൂഷണത്തിന്റെതായ് മാറുന്നു.
ശീതയുദ്ധത്തിനു ശേഷമാണ് സ്വന്തം ജനങ്ങളെ പോലും അകാരണമായി കൊള്ളയടിക്കുന്ന സംസ്കാരം അമേരിക്കന്‍ ഭരണകൂടത്തിനുണ്ടായത്. മുമ്പ് വര്‍ണ്ണവിവേചനം ഉണ്ടായിരുന്ന കാലത്തും അക്രമങ്ങളും അനീതികളും ഉണ്ടായിരുന്നെങ്കിലും ചൂഷണത്തിന്റെ കോര്‍പറേറ്റ് ചിന്തകള്‍ ഭരണകൂടത്തെ ഭരിച്ചിരുന്നില്ല. മാല്‍കം എക്സിനെ പോലുള്ള കരുത്തുറ്റ സമുദായ പോരാളികള്‍ സൃഷ്ടിക്കപെട്ടത് ജയിലുകളില്‍ നിന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ വര്‍ണ്ണ വെറിയന്മാരുടെ കൈകളാല്‍ പിതാവ് നഷ്ടപെട്ട മാല്‍കം പിന്നീട് ന്യൂയോര്‍ക്കിന്റെ തെരുവ് പുത്രനായി അക്രമിയായിട്ടാണ് വളരുന്നത്. അതിനുശേഷം കുറ്റവാളിയായി ശിക്ഷിക്കപെട്ട് ജയിലിലെ ലൈബ്രറിയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തപെടുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു, ജയില്‍ മോചനത്തിനുവേണ്ടി സഹോദരി മാല്‍കമിനെ സമീപിച്ചപ്പോള്‍ പുറത്തുവരാന്‍ തയ്യാറായില്ലെന്നും കൂടുതല്‍ വലിയ ലൈബ്രറി സൌകര്യമുള്ള ജയിലിലേക്ക് മാറ്റുന്നതിനു വേണ്ടി ശ്രമിക്കണമെന്നാണ് ആവശ്യപെട്ടത്. അങ്ങിനെ അറിവിന്റെ, വായനയുടെ ലോകത്ത് എത്തുകയും അടിച്ചമര്‍ത്തപെട്ട സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ മാത്രം കരുത്താര്‍ജ്ജിക്കുകയും ചെയ്തു. പ്രസിഡന്റ് കെന്നഡി കൊല്ലപെട്ടപ്പോള് ന്യൂയോര്‍ക്ക് ടൈംസില്‍ മാല്‍കമിന്റെ വാക്കുകളായിരുന്നു ഏറെ ചര്‍ച്ചചെയ്യപെട്ടത്.
വായനലൂടെ, വിദ്യാഭ്യാസത്തിലൂടെ കരുത്താര്‍ജ്ജിക്കുകയും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വന്നെത്തുവാനും ലൈബ്രറി അടക്കമുള്ള വിദ്യഭ്യാസ സംവിധാനങ്ങളൊരുക്കുകയും നല്ല അറിവുകളുടെ ലോകത്തേക്ക് കുറ്റവാളികളെ തിരിച്ചുവിട്ടുകൊണ്ട് പോസിറ്റീവായ് ഉപയോഗപെടുത്താനുമായാല്‍ ജയിലുകളില്‍ നിന്നും പുറത്തുവരുന്നതില്‍ നല്ലൊരൂ ഭാഗം സാമൂഹിക ബോധമുള്ളവരായിരിക്കും. ജയിലുകള്‍ സാമൂഹിക പരിവര്‍ത്തന പരിഷ്കരണ കേന്ദ്രങ്ങളുമാവും. നല്ല അറിവുകള്‍ നേടിയവരില്‍നിന്നെ നല്ല പ്രവര്‍ത്തികളുണ്ടാവൂ.
91 total views, 1 views today