Tamil Cinema
ശിവകുമാറിന്റെ മകന് ശരവണന് സൂര്യയായ കഥ !
എന്നാല്‍ സൂര്യയുടെ പേര് മാറ്റിയത് ഭാഗ്യപരീക്ഷണത്തിന് വേണ്ടിയല്ല, പിന്നീട് ആ പേര് നടന് ഭാഗ്യമായി എന്നു മാത്രം
72 total views

പ്രശസ്ത നടന് ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യയുടെ ശരിയായ പേര് ശരവണന് ശിവകുമാര്‍ എന്നാണ്.
അങ്ങനെയുള്ള ശിവകുമാറിന്റെ മകന് ശരവണന് സൂര്യയായ കഥ നിങ്ങള്‍ക്ക് അറിയാമോ?
ശരവണന് എന്ന പേര് ചേരില്ലയെന്നു പറഞ്ഞു ആ പേര് മാറ്റി സൂര്യ എന്നാ പേര് നിര്‍ദ്ദേശിച്ചത് സാക്ഷാല്‍ മണിരത്നമാണ്.
സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് വേണ്ടിയും അല്ലാതെയും ഒക്കെ പലരുടെയും പേര് മാറ്റിയിട്ടുണ്ട്. എന്നാല്‍ സൂര്യയുടെ പേര് മാറ്റിയത് ഭാഗ്യപരീക്ഷണത്തിന് വേണ്ടിയല്ല, പിന്നീട് ആ പേര് നടന് ഭാഗ്യമായി എന്നു മാത്രം.
വസന്ത് സംവിധാനം ചെയ്ത നേര്‍ക്കു നേര് എന്ന ചിത്രത്തിലൂടെ വിജയ്ക്കൊപ്പം സെക്കന്റ് ഹീറോ ആയിട്ടാണ് സൂര്യയുടെ വെള്ളിത്തിരാ പ്രവേശനം. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് മണിരത്നമാണ്. ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ എന്നത്.
73 total views, 1 views today