ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദിക്ഷണം പാടില്ല. എന്ത് കൊണ്ട് ?

  252

  938c7-lord_shiva_by_mskumar-d365dpu

  ഓരോ അമ്പലത്തിലും പ്രദിക്ഷണം വയ്ക്കുന്നതില്‍ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ആചാരപ്രകാരം ശിവ ക്ഷേത്രത്തില്‍ പൂര്‍ണ പ്രദിക്ഷണം പാടില്ല. ഈ ആചാരം അറിയാത്തവര്‍ പൂര്‍ണ പ്രദിക്ഷണം നടത്താതെയിരിക്കാന്‍ മിക്ക ശിവ ക്ഷേത്രങ്ങളിലും ഒരു ഭാഗത്ത് തൂണ് നിര്‍ത്തി അതില്‍ കയറുകെട്ടി മാര്‍ഗ്ഗ തടസം ഉണ്ടാക്കിയിട്ടുണ്ട്.

  എന്തുകൊണ്ടാണ് ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദിക്ഷണം പാടില്ല എന്ന് പറയുന്നത്?

  പരമശിവനെ പൂര്‍ണതയുള്ള ഈശ്വരനായിട്ടാണ് ഹിന്ദുക്കള്‍ ആരാധിക്കുന്നത്. ഇങ്ങനെ പൂര്‍ണനെന്നു വിശ്വസിക്കുന്ന ഈശ്വരനെ പ്രദിക്ഷണം വയ്ക്കുന്നത് അദ്ദേഹത്തെ നിന്ദിക്കുന്നതിനു തുല്യമാണ്. ഇതുകൂടാതെ മറ്റൊരു വിശ്വാസവും നിലവിലുണ്ട്.

  പരമശിവന്റെ തലയിലൂടെ ഒഴുകുന്ന ഗംഗ മാതാവിന്റെ പുണ്യജലം എന്നാ നിഗമനത്തിലുള്ള ധാരജലം പ്രവഹിക്കുന്ന ഓവ് ഭേദിച്ച് പ്രദിക്ഷണം ചെയ്യാന്‍ പാടില്ലയെന്ന വിശ്വാസവും ശിവന്റെ അമ്പലത്തില്‍ പൂര്‍ണ പ്രദിക്ഷണം ഒഴിവാക്കാന്‍ പെടാന്‍ കാരണമാകുന്നു എന്ന് പറയപ്പെടുന്നു.