പണ്ടൊക്കെ നമ്മുടെ പത്രങ്ങളിലെ ഒന്നാം പേജില്‍ ഇടയ്ക്കിടെ കാണുന്ന വാര്‍ത്തകളാണ് ഗണേശവിഗ്രഹം പാല് കുടിച്ചു ,കന്യാ മര്‍യം കരയുന്നു, മഖ്ബറ പൊട്ടി പിളര്‍ന്നു എന്നൊക്കെ. ഇന്ന് കാലം മാറി കാര്യങ്ങള്‍ പുതിയ തലമുറകള്‍ ഏറ്റെടുത്തു IT വല്കരിച്ചു പാവം പത്രക്കാര്‍ പണി കുറഞ്ഞു പണി പോകുമോ ??

പാല് കുടിച്ചതും മറ്റുമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ട താമസം ഭക്തന്മാര്‍ അല്ല (അന്ധവിശ്വാസികള്‍ എന്നാ നല്ലത്) ഒഴുക്ക് തുടങ്ങി . പിന്നെ എല്ലാം വളരെ പെട്ടെന്നാ അതൊരു അമ്പലമോ ,ചര്‍ച്ചോ അല്ലെങ്കില്‍ ജാറമോ ആകാന്‍. അത്ര വലിയ അധ്വാനം ഒന്നും വേണ്ട.
അതാണല്ലോ അമ്മമാരും ,ബാവമാരും ,ഉസ്താദുമാരും കോടികള്‍ കൊണ്ട് കളിക്കുന്നത്!!

ശിവന്‍ ഹിമാലയത്തില്‍ ,തിരുകേശം ഡാന്‍സ് കളിക്കുന്നു, തിരുകേശം മയില്‍‌പീലി പോലെ പെരുകുന്നു,കന്യാ മര്‍യം കണ്ണീര്‍ വാര്‍ന്നു ഇപ്പോള്‍ ചോരയോടെ കരയുന്നു … എന്നൊക്കെ ഉള്ള വാര്‍ത്തകള്‍ സോഷ്യല്‍ സൈറ്റില്‍ ഫോട്ടോ സഹിതം കൊടുക്കുമ്പോള്‍ ചെറിയ സംശയം എല്ലാവര്‍ക്കും വട്ടോ അതോ കാണുന്ന നമ്മള്‍ക്കോ ??

കഴിന്ന ആഴ്ചകളില്‍ ഫേസ് ബൂക്കിലൂടെ ഒരുലക്ഷത്തി പതിനൊന്നായിരം “ലൈകും ” ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം “ഷെയറും” അടിച്ചു ഒരു ചിത്രം വന്നു കൈലാസത്തിലെ സാക്ഷാല്‍ ശിവന്‍) അങ്ങ് ഹിമാലയത്തിലെ ആകാശ ഗോപുരത്തില്‍!!! നിവര്‍ന്നു നില്ക്ക്കുന്ന ഫോട്ടോ!!

ഭക്ത ജന കോടികള്‍ എന്ത് കമെന്‍റ് എഴുതും എന്നറിയാതെ “ജയ് ജയ് ശിവാ ജയ്‌ ജയ്‌ മഹാദേവ”…. എന്നൊക്കെ മംഗ്ലീഷിലും ,മന്ദിയിലും പിന്നെ കുറച്ചു കൂടി വിവരമുള്ള അന്ധ വിശ്വാസികള്‍ ഇംഗ്ലീഷിലും കമെന്‍റ് അടിച്ചു കൊണ്ടേ ഇരുന്നു (ഇത് ഉണ്ടാക്കിയവന്‍ ചിരിച്ചു ചിരിച്ചു മണ്ണ് തിന്നിട്ടുണ്ടാവും).

അതിനു പിറകെ ബുദ്ധി പണയം വെക്കാത്ത ഒരു സുഹുര്‍ത്ത് മലയാളിയുടെ മാദക …….?(കൂടുതല്‍ എഴുതി എന്‍റെ ബ്ലോഗ്‌ ഒരു മസാല പടം ആക്കുന്നില്ല ).

ഷക്കീലയുടെ ഒരു ഫോട്ടോയും അങ്ങ് ആകാശഗോപുരത്തില്‍ കൊണ്ട് വെച്ചു എപ്പടി ?? പക്ഷെ കൈലാസത്തിലോ ഹിമാലയത്തിലോ അല്ല നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു കായലിനെ നോക്കി ഇരിക്കുന്ന “ഷക്കീല”!

ഈ ഫോട്ടോയും അത്ര മോശമല്ല മണിക്കൂര്‍ കൊണ്ട് ആയിരത്തില്‍ പരം ലൈകും ഷെയറും അടിച്ചു കഴിന്നു!! പക്ഷെ പാവം നോര്‍ത്ത് ഇന്ത്യക്കാര്‍ അവര്‍ക്ക് മലയാളം അറിയില്ലല്ലോ സുഹുര്‍ത്ത് കൊടുത്ത അടിക്കുറുപ്പ് മലയാളത്തില്‍ ആയിപ്പോയ് !!സാരുമില്ല ബുദ്ധി പണയം വെക്കാത്ത ഏതെങ്കിലും നോര്‍ത്ത് ഇന്ത്യാക്കാരന്‍ ഉണ്ടാകും എന്ന് കരുതി സമാദാനിക്കാം!!

ഇതുകണ്ട് നസ്രാണിയും മാപ്പിളയും(അന്ധവിശ്വാസികള്‍ ) വല്ല പുതിയതും കൊണ്ടുവരുമോ ആവോ ?? കാത്തിരിക്കാം ……..

NB: ഒരു മതത്തെയും കളിയാക്കാന്‍ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. വിമര്‍ശന ബുദ്ധിയാല്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ടീം ബൂലോകം

You May Also Like

ഞായറാഴ്ച ആസ്വാദ്യകരമാക്കാന്‍ 5 കാര്യങ്ങള്‍

എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ആറ്റുനോറ്റിരുന്നു കിട്ടുന്ന ഒരു ഞായറാഴ്ച ദിവസം. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിട്ടാണല്ലേ നാം…

സര്‍ ലഡ്ഡു 2: നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഇറങ്ങി

താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും വീഡിയോയില്‍ പ്രമേയം ആകുന്നു. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. അതായിരുന്നു 2012 ലെ സര്‍ ലഡ്ഡു എന്ന പേരില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ തീം. അഞ്ചര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ആ കിടിലന്‍ ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗവുമായി കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ് സ്കൂള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം; എന്റെ ബാംഗ്ലൂര്‍ യാത്ര ഭാഗം-1

സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്‍കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയെ വാട്സ്ആപ്പ് കൊന്നു !

നാട്ടില്‍ എല്ലാവരും അബ്ദുള്ളയുടെ അപകടത്തിന്റെയും, ഇപ്പോഴത്തെ അവസ്ഥയും കുറിച്ചറിയാന്‍ അവിടെ വിളിച്ചപ്പോഴാണ് ഇത്തരമൊരു ചതി നടന്നത് അബ്ദുള്ളയുടെ കൂട്ടുകാരും അറിയുന്നത്.