sehwag

ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ നിരാശയിലാഴ്ത്തിക്കൊണ്ട് ലോകകപ്പ് സാധ്യതാ ടീമില്‍ പോലും ഇടം നേടാന്‍ കഴിയാതെ വന്നതോടെ സെവാഗിന്റെ ആരാധകരും ക്രിക്കറ്റ് ലോകവും ഒരുമിച്ചുപറഞ്ഞു.. ക്രിക്കറ്റില്‍ സെവാഗിന്റെ കാലം കഴിഞ്ഞു. തകര്‍പ്പന്‍ ബാറ്റിംഗ് വൈദഗ്ദ്യവുമായി ഗാലറികളിലേക്ക് പടുകൂറ്റന്‍ സിക്സുകള്‍ പറപ്പിച്ച ആ മാന്ത്രിക ബാറ്റ്സ്മാന്‍ അങ്കത്തട്ടില്‍നിന്നും മാറിനില്‍ക്കുമ്പോഴും ഡെല്‍ഹിക്കാര്‍ പറയും അദ്ദേഹത്തിന്റെ നല്ല സമയമാണിത്. കാരണം ആസന്നമായിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് വീരേന്ദര്‍ സേവാഗ്.

അഞ്ചുദശകങ്ങളായി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ് സേവാഗിന്റെ കുടുംബം മുഴുവല്‍. നേരത്തെ നഗരസഭാ തിരഞ്ഞെടുപ്പില്‍ സേവാഗിന്റെ സഹോദരി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നിന്ന് മത്സരിച്ചത് തന്നെ ഇതിനൊരു ഉദാഹരണമാണ്.  എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍, ഇത്രയും സ്വാധേഎനമുല്ല ഒരു ക്രിക്കറ്റ് താരത്തെ ഒപ്പം നിര്‍ത്താന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

എന്നാല്‍ തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി സെവാഗാണെന്ന അവകാശവാദത്തോടെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കാരണം ക്രിക്കറ്റിലും സമൂഹത്തിലും ഒരേപോലെ മാന്യത പുലര്‍ത്തുന്ന സേവാഗിന്റെ രാഷ്ട്രീയ ഭാവി തങ്ങള്‍ക്കൊപ്പം സുരക്ഷിതമാണെന്ന് ആം ആദ്മിയും അവകാശപ്പെടുന്നു. എന്തായാലും താരം ഇത്തരത്തിലുള്ള വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല..

Advertisements