sehwag

ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ നിരാശയിലാഴ്ത്തിക്കൊണ്ട് ലോകകപ്പ് സാധ്യതാ ടീമില്‍ പോലും ഇടം നേടാന്‍ കഴിയാതെ വന്നതോടെ സെവാഗിന്റെ ആരാധകരും ക്രിക്കറ്റ് ലോകവും ഒരുമിച്ചുപറഞ്ഞു.. ക്രിക്കറ്റില്‍ സെവാഗിന്റെ കാലം കഴിഞ്ഞു. തകര്‍പ്പന്‍ ബാറ്റിംഗ് വൈദഗ്ദ്യവുമായി ഗാലറികളിലേക്ക് പടുകൂറ്റന്‍ സിക്സുകള്‍ പറപ്പിച്ച ആ മാന്ത്രിക ബാറ്റ്സ്മാന്‍ അങ്കത്തട്ടില്‍നിന്നും മാറിനില്‍ക്കുമ്പോഴും ഡെല്‍ഹിക്കാര്‍ പറയും അദ്ദേഹത്തിന്റെ നല്ല സമയമാണിത്. കാരണം ആസന്നമായിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് വീരേന്ദര്‍ സേവാഗ്.

അഞ്ചുദശകങ്ങളായി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണ് സേവാഗിന്റെ കുടുംബം മുഴുവല്‍. നേരത്തെ നഗരസഭാ തിരഞ്ഞെടുപ്പില്‍ സേവാഗിന്റെ സഹോദരി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നിന്ന് മത്സരിച്ചത് തന്നെ ഇതിനൊരു ഉദാഹരണമാണ്.  എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍, ഇത്രയും സ്വാധേഎനമുല്ല ഒരു ക്രിക്കറ്റ് താരത്തെ ഒപ്പം നിര്‍ത്താന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

എന്നാല്‍ തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി സെവാഗാണെന്ന അവകാശവാദത്തോടെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കാരണം ക്രിക്കറ്റിലും സമൂഹത്തിലും ഒരേപോലെ മാന്യത പുലര്‍ത്തുന്ന സേവാഗിന്റെ രാഷ്ട്രീയ ഭാവി തങ്ങള്‍ക്കൊപ്പം സുരക്ഷിതമാണെന്ന് ആം ആദ്മിയും അവകാശപ്പെടുന്നു. എന്തായാലും താരം ഇത്തരത്തിലുള്ള വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല..

You May Also Like

ആദ്യപകുതി പക്കാ സത്യൻ അന്തിക്കാടൻ ചിത്രം ക്ളൈമാക്സ് എത്തുമ്പോൾ എസ്എൻ സ്വാമി ടച്ച്

ആദ്യപകുതി ഒരു പക്കാ സത്യൻ അന്തിക്കാടൻ ചിത്രം എന്നാൽ അവസാനത്തിലേക്ക് എത്തുമ്പോൾ S N സ്വാമി touch സിനിമയിൽ കാണാൻ കഴിയും.ഒരു murder mystery ഒരു നാട്ടിന്പുറത്തു

ഒരേ രാജ്യം (ചെറു കഥ)

ആ വെളുത്ത സോഫയില്‍ ചാരിയിരിക്കവേ മൊബൈലില്‍ WhatsApp മെസേജ് വന്ന ശബ്ദം. മെല്ലെ എടുത്തു നോക്കി. നാട്ടില്‍ നിന്നും അമ്മാവന്‍ മൂന്നു സുന്ദരികളുടെ ഫോട്ടോ അയച്ചിരിക്കുന്നു. സെലെക്റ്റ് ചെയ്താല്‍ ഉടന്‍ പെണ്ണ് കാണല്‍.

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും

ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം!

ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച പ്രതിഭ

ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച, അന്നത്തെ യുവതയെ ത്രസിപ്പിച്ച, വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിച്ച അടിപൊളി ഗാനം