fbpx
Connect with us

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

Published

on

തിരക്കായിരുന്നു…

തിരക്കെന്നുപറഞ്ഞാല്‍ ഒരുമാതിരി വല്ലാത്ത തിരക്ക്!

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേര്‍ത്ത് സഞ്ചരിക്കാന്‍ ഈ തിരക്ക് അനിവാര്യമായി വന്നിരിക്കുന്നെന്നു പറയാം. ഈ സമയത്ത് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് സ്വപ്‌നേപി നിനച്ചതല്ല. ആവശ്യമുള്ള സമയങ്ങളില്‍ ആവുന്നത്ര ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാവണം നാട്ടിലേയ്ക്കുള്ള യാത്ര ഏറ്റവും ആനന്ദദായകമായി അനുഭവപ്പെടുന്നത്. പുരോഗമനത്തിന്റെ പാതയിലൂടെ എന്റെ നാടും അതിദ്രുതം മുന്നേറിക്കാണും, അതങ്ങനെതന്നെ ആവണം. ഓണം കേറാമൂലകളെല്ലാം ഇന്ന് പരിഷ്‌കാരത്തിന്റെ പച്ചപ്പു തേടിക്കഴിഞ്ഞു. എന്റെ നാടിനും പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തോന്നിയെങ്കില്‍ ഒരുപക്ഷേ അതും നല്ലതിനാവാം. മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന എന്റെ സമൂഹത്തിനുമാത്രം മാറ്റം വരാഞ്ഞാല്‍ മതിയായിരുന്നു.

റയില്‍വേസ്‌റ്റേഷനിലും തിരക്കുതന്നെ, ഒന്നാം തീയതിത്തലേന്ന് ബീവറേജ് കോര്‍പ്പറേഷന്‍ പരിസരത്തെ തിരക്കിനോളം വരില്ലെങ്കിലും അത്യാവശ്യം നല്ല തിരക്ക് ഓരോ ബോഗിയ്ക്കരികിലും കണ്ടു. അപ്പര്‍ബെര്‍ത്ത് തരപ്പെട്ടതു നന്നായി. ആരെയും ശല്യപ്പെടുത്താതെ അല്‍പ്പം നടുനിവര്‍ത്താം… തീവണ്ടിയിലെ പഴംപൊരിയും ചായയും കഴിച്ച് ബര്‍ത്തിലെ കരിയും തുടച്ച് വലിഞ്ഞുകേറിക്കിടന്നു.

മലകളുടേയും സ്‌റ്റെപ്പിയുടേയും കഥകളെ കനവിന്റെ മേമ്പൊടിയില്‍ മുക്കി പ്രതീക്ഷയുടെ കണ്മുനചേര്‍ത്ത് ഒന്നുകൂടി തലോടാന്‍ അല്‍പ്പസമയംകിട്ടി. ചിംഗീസ് ഐത്മാത്തോവ് അല്ലേലും നല്ല എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നോവലുകള്‍ പലവുരു വായിച്ചതാണെങ്കിലും യാത്രകളില്‍ കൂടെക്കരുതുന്നത്. ഉറക്കം വരാന്‍ വായിച്ചുകൊണ്ടുകിടക്കുക എന്നത് പണ്ടേയുള്ള ശീലമാണല്ലോ.

Advertisementകണ്ണുകള്‍ക്കു കനം കൂടിവരുന്നു. താഴെയുള്ളവര്‍ ഭക്ഷണപ്പൊതികളുടെ വേസ്റ്റ് പുറത്തേയ്‌ക്കെറിഞ്ഞുതുടങ്ങി. ബാക്കിവായന വീട്ടിലെത്തിയിട്ടാവാം.. താമസിയാതെ കമ്പാര്‍ട്ടുമെന്റിലെ വിളക്കുകളണയും, അതിനുമുമ്പ് ഉറക്കം തുടങ്ങാം…

ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്തേയ്ക്കു പോകുമ്പോള്‍ എന്തുത്സാഹമാണ്! അരക്കുമിഠായിയും മുറിപ്പെന്‍സിലും ചോളപ്പൊടിയുമെല്ലാം കൂട്ടുകാരുമായി പങ്കുവക്കുകയും ചില്ലറ കലഹങ്ങളും തല്ലുകൂടലുമെല്ലാം നിര്‍ബാധം നടത്തുകയും ചെയ്തിരുന്ന പള്ളിക്കൂടമാണ്. ഇണചേര്‍ന്നപോലെ നിന്നിരുന്ന പിലാവിനും മാവിനുമിടയില്‍ നാലുകൊല്ലം െ്രെഡവര്‍പണിയെടുത്തത് ഇന്നലെക്കഴിഞ്ഞപോലെ ഓര്‍മ്മയില്‍വന്നു. ഒരിക്കല്‍ക്കൂടി അവിടെച്ചെന്നിരിയ്ക്കണം. മൈതാനത്തിനുമപ്പുറം ഇടതൂര്‍ന്ന കശുമാവിന്‍ തോപ്പിലെ കൊഴിഞ്ഞ ചുള്ളികള്‍ കഞ്ഞിപ്പുരയിലെത്തിക്കുന്നവര്‍ക്ക് ഒരുതവി ഗോതമ്പുചോറ് ഏറെക്കിട്ടിയിരുന്നല്ലോ.

ബാല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നതുകൊണ്ടാവണം പള്ളിക്കൂടമെത്തിയതറിഞ്ഞില്ല. കുഞ്ഞുകൃഷ്ണപിള്ളസാര്‍ മണ്മറഞ്ഞുകാണും,

ആരായിരിയ്ക്കും പുതിയ ഹെഡ്മാസ്റ്റര്‍..?

Advertisementചുറ്റുമതിലും അലങ്കാരഗേറ്റും പ്രതീക്ഷിച്ചുചെന്ന എന്ന അത്ഭുതപ്പെടുത്തിക്കളഞ്ഞു.

എല്ലാം ഏകദേശം പഴയതുപോലെത്തന്നെ പൊട്ടിയ ഓടുകളും കാലംചെയ്ത കഴുക്കോലുകളും എനിക്കു സ്വാഗതമോതി. മുറ്റത്തേയ്ക്കു കാല്‍ വച്ചപ്പോള്‍ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു…

കിത്തത്തീ സഗീറാ… വസ്മുഹാനമീറാ

ഷഹ്‌റുഹാ ജമീലൂ ളൈലുഹാ ത്വവീലൂ

Advertisementലഹ്ബുഹാ യുസല്ലി വഹ്‌യലികള്ല്ലി

തുള്ഹിറുല്‍മഹാറാ കൈത്തസീദ ഫാറാ…

അറബിപഠിക്കുന്നവര്‍ ചൊല്ലിപ്പഠിച്ചത് കേട്ടുപഠിച്ചതാണ്. അന്ന് ഷംസുദ്ദീന്‍സാറുതന്ന മിഠായിയുടെ മധുരം ഓര്‍മ്മവരുന്നു. ആ വര്‍ഷം അറബിപ്പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും എനിയ്ക്കായിരുന്നല്ലോ. ചങ്ങാതിയായ മനുവിന്റെ അമ്മയുടെ പേര് സീതയെന്നറിയാവുന്നതുകൊണ്ട് അവനെക്കളിയാക്കാന്‍ അറബിപ്പദ്യത്തിന്റെ അവസാനവരി ‘മനൂന്റമ്മ സീത’യെന്നാക്കിപ്പാടിയതിന് ചൂരല്‍ക്കഷായം തന്നതും അതേ ഷംസുദ്ദീന്‍സാറായിരുന്നു.

ഓഫീസ് റൂമില്‍നിന്ന് നീളന്‍ കുപ്പായവും കസവുകരമുണ്ടുമുടുത്ത് ഒരാള്‍ പുറത്തേയ്ക്കുവന്നു..

Advertisement‘ആരാ, മനസ്സിലായില്ലല്ലോ….’

കഷണ്ടികയറിയതലയില്‍ അങ്ങിങ്ങുണ്ടായിരുന്ന വെള്ളിത്തലമുടിയും വെളുത്ത കുറ്റിത്താടിയുമൊഴിച്ചാല്‍ വലിയ മാറ്റമൊന്നും ആ രൂപത്തില്‍ വരുത്തിയതായി തോന്നിയില്ല. എന്നാലും ചടങ്ങിനൊരു ചോദ്യമെറിഞ്ഞു.

‘വിശ്വംഭരന്‍സാറല്ലേ…?’

‘അതേ, എനിക്ക് ആളെ അത്രയങ്ങട്ട് പിടികിട്ടിയിട്ടില്ല ട്ടോ….’

Advertisement‘ഞാന്‍ കുമാരന്‍… സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്….’

‘കുമാരന്‍… ഇല്ല ഓര്‍മ്മ ശരിയ്ക്കങ്ങട്ട് കിട്ടുന്നില്ല…’

‘പണ്ട് അറബിപ്പദ്യം ചൊല്ലിനടന്ന ആ പഴയ കുമാരനെ ഓര്‍മ്മയില്ലേ…?’

മാഷിന്റെ ഓര്‍മ്മകള്‍ക്കും നരബാധിച്ചുവോ.. പ്രായംചെല്ലുമ്പോള്‍ എല്ലാരും ഇങ്ങനെയാവാം… ഓര്‍മ്മകള്‍ക്കു ഭംഗം വരാം..

Advertisement‘ഷംസുദ്ദീന്‍ സാറ്….?’

‘മരിച്ചിട്ട് കൊല്ലം നാലുകഴിഞ്ഞു, കുറെക്കാലം കിടപ്പിലായിരുന്നു. ങാ…. പോയതുതന്നെ കാര്യം, അത്രയ്ക്കു കഷ്ടപ്പെട്ടു പാവം…’

നരകയറാത്ത ഓര്‍മ്മകള്‍ അങ്ങിങ്ങു ചിതറിക്കിടക്കുന്നതനുഗ്രഹമായി തോന്നി. പഴയകാലം കുറേയെങ്കിലും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടല്ലോ….

സ്‌കൂളിന്റെ പിന്നാമ്പുറത്തേയ്ക്കു നടക്കുമ്പോള്‍ മാഷും കൂടെവന്നു. ഏക്കര്‍കണക്കിനു കശുമാവിന്‍ തോപ്പുകളുണ്ടായിരുന്നതു റബ്ബര്‍മരങ്ങളായി മാറിയിരിയ്ക്കുന്നു. മൈതാനത്തെ മറ്റെല്ലാ മരങ്ങളെല്ലാം അകാലമൃത്യു വരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ വാഹനവും കാണാനില്ല. അങ്ങനെയൊരു മൈതാനവും മരങ്ങളും ഗോതമ്പുചോറു വിളമ്പിയ കശുമാവിന്‍തോട്ടവും അവിടെയുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാന്‍ പ്രയാസം തോന്നി. കഞ്ഞിപ്പുരയോടു ചേര്‍ന്ന് നീണ്ട മുള്ളുവേലികൊണ്ടു പള്ളിക്കൂടത്തിന്റെ അടിത്തറ വേര്‍തിരിച്ചിരിക്കുന്നു.

Advertisementനാളെ ഈ സ്‌കൂളുതന്നെ അപ്രത്യക്ഷമായേക്കാം…

കൃഷ്ണവിലാസം ലോവര്‍ െ്രെപമറി സ്‌കൂള്‍… കുഞ്ഞുകൃഷ്ണപിള്ളസാറിന്റെ എല്ലാമായിരുന്നു ആ പള്ളിക്കൂടം. പറമ്പും മറ്റു സ്വത്തുവകകളും വീതം വെച്ചുകൊടുത്തപ്പൊ സ്‌കൂളുമാത്രം ഒന്നിലും ഉള്‍പ്പെടുത്തിയില്ല. മക്കളെല്ലാം പരിഷ്‌കാരികളായി നഗരവാസികളായപ്പോള്‍ നാട്ടിന്‍പുറത്തെ നന്മയുടെ കലാലയം അനാഥത്വം രുചിച്ചുതുടങ്ങി. അധികം വൈകാതെതന്നെ നാടന്‍ പള്ളിക്കൂടങ്ങളിലൊന്നുകൂടി ചരിത്രം പോലുമല്ലാതായി മാറും. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം അത്ഭുതമല്ലല്ലോ… നാട്ടിന്‍പുറത്തെ നാടന്‍ പള്ളിക്കൂടം ഇന്നാര്‍ക്കാണു വേണ്ടത്! കിലോമീറ്ററുകള്‍ പോയിട്ട് മീറ്ററുകള്‍ നടക്കാന്‍ കുട്ടികള്‍ക്കവസരമില്ലല്ലോ. സമയമില്ലായ്മയുടെ നിറവില്‍ മത്തിപോലടുക്കിയ യാത്രയയപ്പ് നമുക്കു ശീലമായിക്കഴിഞ്ഞല്ലോ. അല്ലെങ്കിലും അഭ്യാസം പഠിക്കുന്നത് ഇക്കാലത്ത് നല്ലതുതന്നെ!

‘കോഫീ…ഗ്…, കോഫീ..ഗ്…’

മനോഹര കാഴ്ചകള്‍ക്കു ഭംഗം വരുത്തിയവനെതിരേ പ്രതികരിക്കാന്‍ തോന്നിയില്ല. നിദ്രയെ നിഷേധിച്ചുകൊണ്ട് അന്നം തേടുന്ന അനേകരില്‍ ഒരുവന്റെ ശബ്ദമാണു കേട്ടതെന്നതാവാം കാരണം. പഴയതെങ്കിലും വാച്ചിലെ സൂചികള്‍ കൃത്യമായിത്തന്നെ കറങ്ങുന്നു. ആദ്യബസ്സുതന്നെ കിട്ടും, ചൂടുകാപ്പി ഉന്മേഷം പകരുന്നുണ്ട്.

Advertisementകവലയില്‍ ബസ്സിറങ്ങിയപ്പോള്‍ത്തന്നെ പ്രതീക്ഷതെറ്റാതെ ഒരു വിളിയെത്തി.

‘കുമാരോ… ‘

കവലയുടെ കാവല്‍ക്കാരന്‍ കൊച്ചാപ്പിച്ചേട്ടന്‍!

മക്കളെല്ലാം വലിയ ഉദ്യോഗസ്ഥര്‍, വലിയനിലയില്‍ ജീവിക്കുന്നവര്‍. അവര്‍ക്കുപക്ഷേ നാടന്‍ കൊച്ചാപ്പിച്ചേട്ടനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന്..! അതങ്ങനെയാണ്, അനുഭവിക്കാനും വേണം യോഗം. നല്ലകാലത്ത് നാലാളെ നന്നായറിഞ്ഞു സഹായിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു നാട്ടാരെന്തായാലും നന്ദികേടുകാട്ടിയില്ല.

Advertisementനാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്നു പാടിയതാരാണ്?

വാതില്‍ക്കല്‍ത്തന്നെ ശ്രീമതിയുണ്ടായിരുന്നു… ജീവിതത്തിന്റെ വലിയൊരളവു കഴിഞ്ഞുപോകുമ്പോഴും അതിലെ ചെറിയൊരളവുമാത്രം ഒരുമിച്ചുകഴിയാന്‍ വിധിയ്ക്കപ്പെട്ടവരാണല്ലോ അധികവും. ഒരുമയുടെ മാധുര്യം ഇപ്പോഴെങ്കിലും അനുഭവിച്ചുതുടങ്ങാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം.!

‘യാത്ര സുഖമായിരുന്നോ….?’

‘ഉം… ഇടയ്ക്ക് ദുയ്‌ഷേന്റെ സ്‌കൂളുവരെ ഒന്നു പോയി…’

Advertisementഅവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു. നല്ലപാതിയുമായി സംസാരിക്കുമ്പോള്‍ ഇങ്ങനെ ചിലപ്പോഴെങ്കിലും സാഹിത്യം പറയാറുണ്ട്. തീവണ്ടിയുടെ താരാട്ടലിലുണര്‍ന്ന ഗൃഹാതുരത്വത്തിന്റെ കിനാവിനെക്കുറിച്ച് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ.

‘ഇടയ്ക്ക് നന്നായൊന്നുറങ്ങിയെന്നു സാരം….’

അവള്‍ക്കു കാര്യം പിടികിട്ടിയെന്നുറപ്പായി, വായനാശീലം അല്ലേലും നല്ലതുതന്നെ…

ദുയ്‌ഷേനെയറിയില്ലേ…?

Advertisementചിംഗീസ് ഐത്മാത്തോവിന്റെ ‘ആദ്യത്തെ അദ്ധ്യാപക’നിലെ നായകന്‍. അദ്ദേഹവും അദ്ദേഹത്തിന്റെ പള്ളിക്കൂടവും എല്ലാര്‍ക്കും മാതൃകയാവേണ്ടതാണ്. പക്ഷേ ദുയ്‌ഷേനേയും അല്‍ത്തിനായ് സുലൈമാനോവയെയും അറിയുന്ന വായനക്കാര്‍ ഇന്നെത്രപേരുണ്ട്..? ഓര്‍മ്മകളുടെ പോപ്ലാര്‍കുരുന്നുകളെ തലയിലേറ്റാന്‍ എവിടെ നേരം! വെറുതേയല്ല വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത്!

നാളെ രാവിലേതന്നെ സ്‌കൂളില്‍ പോണം. ബാല്യകാല സുഹൃത്തുക്കള്‍ പലരും ദൈവനഗരവാസികളായിക്കഴിഞ്ഞു. ശേഷിച്ചവരില്‍ കഴിയുന്നവരെ കാണണം.. ചങ്ങാത്തം പുതുക്കണം.. ഇനിയുള്ള നാളുകള്‍ അവര്‍ക്കൊപ്പമാണല്ലോ… മുള്ളുവേലികളെ ചുമക്കാനുള്ള ശേഷി അവര്‍ കൈവരിച്ചിട്ടില്ലെന്നു കരുതാം.. എല്ലാം പഴയതുപോലെതന്നെയുണ്ടാവാം, അല്ലെങ്കില്‍ സ്വപ്നദര്‍ശനത്തിനന്ത്യത്തില്‍ സംഭവിച്ചതുപോലെ വെട്ടിയൊതുക്കിയിട്ടുണ്ടാവാം…

(ചിത്രങ്ങള്‍ വരച്ചുതന്നതിന് പ്രിയ ബ്ലോഗര്‍ സുഹൃത്ത് നൗഷാദ് അകമ്പാടത്തിനോടു കടപ്പാട് )

 303 total views,  3 views today

AdvertisementAdvertisement
Entertainment7 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment7 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment8 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment8 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment8 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema10 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge11 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science12 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment13 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment13 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment18 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement