ശോഭന കാരണം ലാലേട്ടന്‍ വൈകി; ക്ഷുഭിതനായ അദ്ദേഹം ശോഭനയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു

604

new
പവിത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പിറവത്തെ ഒരു വലിയ മനയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മോഹന്‍ ലാലും ശോഭനയും അടക്കമുള്ള താരങ്ങള്‍ ദിവസവും എറണാകുളത്ത് നിന്നാണ് ഷൂട്ടിങ്ങിന് എത്തുന്നത്.

ദൂര കൂടുതല്‍ ഉള്ളത് കൊണ്ട്  എല്ലാദിവസവും രാവിലെ നാല് മണിക്ക് ഏറണാകുളത്ത് നിന്നും വണ്ടി പുറപ്പെടും എന്നും എല്ലാവരും സമയം പാലിക്കണം എന്ന് സംവിധായകന്‍ രാജീവ് കുമാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.

ഈ വണ്ടിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് സ്വന്തം ചെലവില്‍ വരേണ്ടിവരും. ഷൂട്ടിംഗ് തീരുന്നതു വരെമോഹന്‍ലാല്‍ ആ നിബന്ധന തെറ്റിച്ചിട്ടില്ല. അദ്ദേഹം മൂന്നേമുക്കാലിന് വണ്ടിയില്‍ ഇടംപിടിച്ചിട്ടുണ്ടാവും.

ഒരു ദിവസം മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. അന്നെന്തോ ശോഭനയ്ക്ക് പറഞ്ഞ സമയത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ലാലിനും ശോഭനയ്ക്കുമായി ഒരു വണ്ടിയാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്.

ശോഭന വരാന്‍ വൈകുന്നതുകണ്ട് മോഹന്‍ലാല്‍ ഏറെ ക്ഷുഭിതനായി. ഒടുവില്‍ ശോഭനയെത്തി, ലാലും ശോഭനയും സെറ്റിലെത്തുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞിരുന്നു. ലാല്‍ വന്ന പാടെ യൂണിറ്റിലുള്ള മുഴുവന്‍ പേരോടും ക്ഷമാപണം നടത്തി. ശോഭനയെക്കൊണ്ടും ക്ഷമ പറയിപ്പിച്ചു.

ആ സീന്‍ പിന്നെ അടുത്ത ദിവസമാണ് ചിത്രീകരിച്ചത്.