ശ്രീനിവാസന്‍ കോഴ കൊടുത്ത് ഇന്ത്യയെ ജയിപ്പിച്ചു ലോകകപ്പ് സെമി കളിപ്പിച്ചു !

0
256

new1

ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഐ സി സി പ്രസിഡണ്ട് മുസ്തഫ കമാല്‍ വീണ്ടും രംഗത്ത്.

ഇക്കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചത് ശ്രീനിവാസന്റെ സഹായത്തോടെയാണ് എന്നാണ് മുസ്തഫ കമാല്‍ ആരോപിക്കുന്നത്. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമാല്‍ ഇക്കാര്യം പറഞ്ഞത്.

ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ തോറ്റതിന് പിന്നാലെയാണ് കമാല്‍ ഐ സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. അന്ന് ഇന്ത്യ ജയിക്കാന്‍ കാരണം ശ്രീനിവാസനാണ്. എന്ന് കമാല്‍ ആരോപിക്കുന്നു.

ആ മത്സരത്തില്‍  രോഹിത് ശര്‍മ ക്യാച്ച് നല്‍കിയ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നു. ജീവന്‍ കിട്ടി ബാറ്റിംഗ് തുടര്‍ന്ന രോഹിത് സെഞ്ചുറിയടിച്ച് മാന്‍ ഓഫ് ദ മാച്ചായിരുന്നു.

എന്‍ ശ്രീനിവാസന്‍ ഐ സി സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനെയും കമാല്‍ ചോദ്യം ചെയ്യുന്നു. ഐ പി എല്ലില്‍ ആരോപണ വിധേയനായ ആളാണ് ശ്രീനിവാസന്‍. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമായിരുന്നുവെന്ന് കമാല്‍ പറയുന്നു.

ഈ മത്സരത്തിനു സ്‌പൈഡര്‍ ക്യാമറ ഉണ്ടായിരുന്നില്ല, വലിയ സ്ക്രീന്‍ ഉണ്ടായിരുന്നില്ല എന്ന് തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങളും മുന്‍ ഐ സി സി പ്രസിഡണ്ട് ഉന്നയിക്കുന്നു.

അപ്പോള്‍ കമാലിനോട് ഇന്ത്യന്‍ ആരാധകര്‍ക്ക് ചോദിയ്ക്കാന്‍ ഒരു ചോദ്യം ബാക്കി,  ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ? അന്ന് ലോകകപ്പ് ഇന്ത്യ കളിച്ച ഫോമിനു മുന്നില്‍ ദക്ഷിണാഫ്രിക്ക വരെ അടിയറവു പറഞ്ഞതാണ്..!