fbpx
Connect with us

Narmam

ശ്രീ കൃഷ്ണന് എന്തേ നീല നിറം ?

പുഷ്പന്‍ ചേട്ടന്‍ ഇന്നു ദുബൈ വിടുകയാണ്.വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര.പുഷ്പന്‍ ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ ജോലിക്കാരനല്ലേ ?….അതു പോലെ എത്ര പേര് വരുന്നു പോകുന്നു.പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാത്ത ഒരു വ്യക്തി ആണ് ചേട്ടന്‍ .അനുഭവങളുടെ ഒരു സാഗരം ആണ് പുഷ്പന്‍ ചേട്ടന്‍ .ഒരു നാട്ടുംപുറത്തുകാരന്‍ ,പതിനേഴാം വയസ്സില്‍ വീട്ടിലെ ദാരിദ്രം മൂലം വീട് വിട്ടിറങ്ങി ,ബോംബയില്‍ എത്തി ,പിന്നെ എങ്ങിനെയോ കടല്‍ കടന്നു . സൌദി,യു എ ഇ,എന്നുവേണ്ട ചേട്ടന്‍ കറങ്ങാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല.

 310 total views

Published

on

പുഷ്പന്‍ ചേട്ടന്‍ ഇന്നു ദുബൈ വിടുകയാണ്. വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര. പുഷ്പന്‍ ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ ജോലിക്കാരനല്ലേ ?…. അതു പോലെ എത്ര പേര് വരുന്നു പോകുന്നു.പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാത്ത ഒരു വ്യക്തി ആണ് ചേട്ടന്‍ .അനുഭവങളുടെ ഒരു സാഗരം ആണ് പുഷ്പന്‍ ചേട്ടന്‍ .ഒരു നാട്ടുംപുറത്തുകാരന്‍ ,പതിനേഴാം വയസ്സില്‍ വീട്ടിലെ ദാരിദ്രം മൂലം വീട് വിട്ടിറങ്ങി ,ബോംബയില്‍ എത്തി ,പിന്നെ എങ്ങിനെയോ കടല്‍ കടന്നു . സൌദി,യു എ ഇ,എന്നുവേണ്ട ചേട്ടന്‍ കറങ്ങാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല.

പുഷ്പന്‍ ചേട്ടന്റെ ഭാക്ഷയില്‍ പറഞ്ഞാല്‍ ,തൃശ്ശൂര്‍ ജില്ലയിലെ കോണോത്തു കുന്ന്! എന്ന ഗ്രാമത്തിലാണ് ഇഷ്ടന്റെ ഉത്ഭവം,34 ക്ലാസ് വരെ പഠിച്ചിട്ടുണ്ട്,പക്ഷേ പുഷ്പന്‍ ചേട്ടന്‍ പറയുന്നത് അന്നത്തെ നാലാം ക്ലാസ് ഇന്നത്തെ എം.എയ്ക്കു തുല്യം ആണത്രെ! കമ്പനിയിലെ ഒഴിവു സമയങളില്‍ രസകരമായ ഓരോ അനുഭവ കഥകള്‍ ചേട്ടന്‍ പറയും.ഇതൊക്കെ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല,കാരണം പുഷ്പന്‍ ചേട്ടന്‍ പറയുമ്പോള്‍ സത്യം ഏത് ,നുണ ഏത് എന്നു നമുക്ക് അറിയാന്‍ കഴിയില്ല.പൊടിപ്പും തൊങ്ങലും വച്ച് പുഷ്പന്‍ ചേട്ടന്‍ പറഞ്ഞ കഥകളില്‍ ,ഇടയ്ക്ക് ഞാന്‍ ഓര്‍ത്ത് ചിരിക്കാറുള്ള ചില കഥകള്‍ ഇവിടെ പങ്കുവെയ്ക്കാം….ഇതിന്റെ ഒക്കെ സത്യാവസ്ഥ നിങ്ങള്‍ പുഷ്പന്‍ ചേട്ടനോട് തന്നെ ചോദിക്കണം.

പുഷ്പന്‍ ചേട്ടന്‍ സൌദിയില്‍ ജോലി ചെയ്തിരുന്ന കാലം …(.2025 വര്‍ഷം മുന്‍പായിരിക്കണം) അന്ന്! പുഷ്പന്‍ ചേട്ടനോടൊപ്പം സഹ മുറിയനായി പാലക്കാട്ടുകാരന്‍ ഒരു പിള്ള ഉണ്ടായിരുന്നു.ഭയങ്കര കൃഷ്ണ ഭക്തന്‍ ,വന്നിട്ട് അധികം നാളായിട്ടില്ല. മുറിയിലെ ചുവരില്‍ കൃഷ്ണന്റെ ഒരു ഫോട്ടോ വച്ച്, മാല ചാര്‍ത്തി, വിളക്ക് വെയ്ക്കല്‍,മണി അടിച്ച്പൂജ തുടങ്ങിയ കലാ പരിപാടികള്‍ പിള്ളക്കുണ്ട്.

അതേ മുറിയില്‍ ഉള്ള മലയാളികള്‍ ഒന്നും പറയാറില്ല, എന്നാല്‍ അടുത്ത മുറികളിലെ മിശ്രികള്‍ക്ക് (ഈജിപ്റ്റ്) മറ്റും ഇതത്ര ഇഷ്ടം ആയിരുന്നില്ല . കാരണം ശബ്ദ ശല്യം തന്നെ.

Advertisementഅങിനെ ഇരിക്കെ നൊയമ്പു കാലം ആയി ,ഉച്ച കഴിഞാല്‍ പണി ഇല്ല . നൊയമ്പു പിടിക്കുന്നവര്‍ ഉറങ്ങും ..നൊയമ്പു പിടിക്കാത്തവര്‍ എല്ലാവരും കൂടി സമയം കളയാന്‍ ചീട്ടുകളി തുടങ്ങി.(അന്ന് ടിവി ഒന്നും ഇല്ല)

മലയാളികള്‍ ചീട്ടുകളി തുടങിയാലുള്ള കാര്യം പറയണോ !ബഹളം കാരണം ഉറങ്ങുന്നവര്‍ക്ക് ശല്യം മൂത്തപ്പോള്‍ ,ആരോ പോലീസില്‍ പറഞ്ഞു എന്നാണ് ,പുഷ്പന്‍ ചേട്ടന്‍ പറയുന്നത്,

ഏതായാലും ഒരു ദിവസം കളി തകര്‍ക്കുന്നതിനിടയില്‍ അറബി പോലീസ് മുറിയില്‍ എത്തി . 20 25 വര്‍ഷം മുന്‍പുള്ള സൌദി പോലീസ് ആണ് എന്നു ഓര്‍ക്കണം . അറബിയും അല്പം ഉറുദുവും മാത്രം അറിയാം . ചാര്‍ജ് കുറെ ഉണ്ട് ,പണം വെച്ചു ചീട്ടുകളി,ബഹളം വെയ്ക്കല്‍ അങ്ങിനെ അങ്ങിനെ….ചോദ്യം ചെയ്യല്‍ പൊടിപൊടിക്കുകയാന്ന്,കുറച്ചു ,കുറച്ചു അറബി സംസാരിക്കുന്ന പുഷ്പന്‍ ചേട്ടനും ജോസെഫും ആണ് ഉത്തരം പറയുന്നത്.ബാക്കിഉള്ളവര്‍ പേടിച്ച് നില്‍ക്കുകയാണ് ,പണി പോയത് തന്നെ …

അതിനിടയില്‍ ഒരു പോലീസുകാരന്‍ പിള്ളയുടെ ശ്രീ കൃഷ്ണന്റെ ഫോട്ടോ കണ്ടു ,അതു നോക്കിയിട്ട് അയാളുടെ ചോദ്യം ‘ഇതാരുടെ ഫോട്ടോ?’ പുഷ്പന്‍ചേട്ടന്റെ ബുദ്ധി ഉണര്‍ന്നു ,ഇതു കൃഷ്ണന്‍ ആണെന്ന് പറഞ്ഞാല്‍ ,അതാരാ എന്നു ഇവര് ചോദിക്കും ,പിന്നെ അതു ദൈവം ആണെന്ന് പറഞ്ഞാല്‍ ചിലപ്പോ അത് അടുത്ത കുറ്റം ആകും.ദൈവങ്ങളുടെ ഫോട്ടോ വച്ചു പൂജിക്കാന്‍ പാടില്ല എന്നാണല്ലോ,ഇസ്ലാം നിയമം,മാത്രമല്ല പിള്ളയുടെ പൂജ യുടെ ശല്യം കാരണം മിശ്രികളോ മറ്റോ പരാതി കൊടുത്തിട്ടുണ്ടോ എന്നും അറിയില്ലല്ലോ?

Advertisementപോലീസുകാരനോടു പുഷ്പന്‍ ചേട്ടന്റെ മറുപടി പെട്ടെന്നായിരുന്നു .പിള്ളയെ ചൂണ്ടി ,പുഷ്പന്‍ ചേട്ടന്‍ പറഞ്ഞു.’അത് ഇയാളുടെ അച്ഛന്റെ ഫോട്ടോ ആണ് സര്‍ ‘

പോലീസുകാര്‍ പിള്ളയെയും ശ്രീ കൃഷ്ണന്റെ ഫോടോയും മാറി മാറി നോക്കി.അവരുടെ മുഖത്ത് ഒരു അതിശയ ഭാവം ! ‘നിന്റെ അച്ഛനെന്താ നീല നിറം ?അടുത്ത ചോദ്യം .ആ ചോദ്യം പുഷ്പന്‍ ചേട്ടന്‍ പ്രതീഷിച്ചില്ല ,’ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ എന്താ കാരണം ?’ഇന്നായിരുന്നെങ്കില്‍ ‘കാളിന്ദിയില്‍ കുളിച്ചത് കൊണ്ട് ‘എന്നെങ്കിലും പറയമായിരുന്നുഎന്നു പുഷ്പന്‍ ചേട്ടന്‍ .ശ്രീ പരമ ശിവന് നീല നിറം വന്നത് കാളകൂട വിഷം കുടിച്ചത് കൊണ്ട് എന്ന് പുഷ്പന്‍ ചേട്ടന് അറിയാം ,പക്ഷെ ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ കാരണം എന്ത്? തന്റെ ഇഷ്ട ദൈവത്തിനോട് ആദ്യമായും അവസാനം ആയും അല്പം നീരസം തോന്നിയ ഒരേ ഒരു സന്ദര്‍ഭം അതായിരുന്നത്രെ.’

ജനിച്ചപ്പോളേ ആ നിറം ആയിരുന്നു സര്‍ ‘,ഏതായാലും പുഷ്പന്‍ ചേട്ടന്‍ ആലോചിക്കുന്ന സമയത്ത് ജോസെഫ് ഉത്തരം നല്‍കികഴിഞ്ഞു..

പക്ഷേ അതിലും വലുത് വരാന്‍ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ‘ഇയാളുടെ തലയില്‍എന്താ വച്ചിരിക്കുന്നത്?’ അടുത്ത ചോദ്യം. ‘ ഇതു സ്വര്‍ണ്ം ആണോ?’ മറ്റൊരു പോലീസുകാരെന്റെ ചോദ്യം.

Advertisementഅത് കിരീടം ആണെന്നും ,സ്വര്‍ണം തന്നെ എന്നും മറുപടി പറഞ്ഞപ്പോള്‍ അതാവരുന്നു ഒരു പ്രധാന ചോദ്യം. സ്വര്‍ണത്തിന്റെ കിരീടം തലയില്‍ വെയ്ക്കാന്‍ ഇയാള്‍ രാജാവാണോ? ഇന്ത്യ രാജാക്കന്‍മാരുടെ നാടാണ് എന്നോ മറ്റോ അറബി പോലീസുകാര്‍ കേട്ടിട്ടുണ്ടാവും.

ഏതായാലും അവസാനം നമ്മുടെ പിള്ള ഒരു രാജാവിന്റെ മകന്‍ ആണെന്നും ,ശ്രീ കൃഷ്ണഭഗവാന്‍ പിള്ളയുടെ അച്ഛന്‍ രാജാവാണെന്നും , പുഷ്പന്‍ ചേട്ടനും ജോസെഫും കൂടി പറഞ്ഞോപ്പിച്ചു.

രാജാവിന്റെ മകന്‍ ആണെങ്കിലും,എല്ലാവരെയും പോലീസ് സ്‌റ്റേഷന്‍നില്‍ കൊണ്ട് പോവുക തന്നെ ചെയ്തു . കൂട്ടത്തില്‍ ഒരു പോലീസുകാരന്‍ ശ്രീ കൃഷ്ണന്റെ ഫോട്ടോ കൂടി എടുത്തു .പക്ഷെ പിള്ളയോട് എല്ലാവര്‍ക്കും ബഹുമാനം.കാര്യം എന്തായാലും ഒരു രാജകുമാരന്‍ അല്ലെ!!.(രാജാവും രാജകുമാരന്‍മാരും സൌദി പോലീസിനും പരിചിതമാണല്ലോ). പോലീസ് വാനില്‍ സീറ്റില്‍ ഇരിക്കാന്‍ പറ്റിയത് രാജാവിന്റെ മകനായ പിള്ളക്ക് മാത്രം.പാവം പിള്ളക്കുണ്ടോ താന്‍ രാജകുമാരന്‍ ആയ വിവരം വല്ലതും അറിയുന്നു.

പോലീസ് സ്‌റ്റേഷനിലും പിള്ളക്ക് ബഹുമാനം .കസേര കിട്ടി .സഹ പ്രവര്‍ത്തകര്‍ക്ക് ,പോലീസുകാര്‍ കാര്യം വിശദീകരിച്ചു കൊടുത്തു .ശ്രീ കൃഷ്ണന്റെ ഫോട്ടോ കാണാനും പിള്ളയെ കാണാനും ഓരോരുത്തരായി എത്തി.ശ്രീ കൃഷ്ണന്റെ നിറം,സ്വര്‍ണത്തിന്റെ കിരീടം ഒക്കെ ചര്‍ച്ചയായി. പക്ഷെ ഒരു പോലീസുകാരന്‍ പുഷ്പന്‍ ചേട്ടന്റ്‌റെ അടുതെത്തി പതുക്കെ മലയാളത്തില്‍ ചോദിച്ചു ‘എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണെടോ ഇത്? ‘ കൊണ്ടോട്ടിക്കാരന്‍ മൂസ്സ എന്ന ആ മലയാളി പോലീസുകാരനെ (അന്ന് മലയാളികള്‍ പോലീസില്‍ ജോലി ചെയ്യുന്നുണ്ടത്രേ) സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ തന്നെ അയച്ചതാണെന്നാണ് പുഷ്പന്‍ചേട്ടന്‍ പറയുന്നത്.ഏതായാലും മൂസയുടെ സഹായത്തോടെ പരുക്കൊന്നും പറ്റാതെ രാജാവിന്റെ മകനും കൂട്ടുകാരും സ്‌റ്റേഷന്‍നില്‍ നിന്നും ഇറങ്ങി.

Advertisementകഥ തീരുന്നില്ല രണ്ടു ദിവസത്തിന് ശേഷം ,പുഷ്പന്‍ ചേട്ടന്റെ മുറിയുടെ കതകില്‍ ആരോ മുട്ടുന്നു … വാതില്‍ തുറന്നപ്പോള്‍ രണ്ടു ദിവസം മുന്‍പ് വന്ന രണ്ടു പോലീസുകാര്‍ പുറത്ത്. എല്ലാവരും ഞെട്ടി ..ഇനി എന്തിനാണാവോ പോലീസ് വന്നിരിക്കുന്നത്? …….

നിങള്‍ക്കു പറയാമോ?……ശ്രമിച്ചു നോക്കൂ…..

 311 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement