ഇന്ന് വൈകിട്ട് 4 മണിക്ക് ചെന്നൈ ഐറ്റിസി ഗ്രാന്‍ഡ്‌ ചോള ഹോട്ടലില്‍ വച്ചു ബോളിവുഡിന്‍റെ കിംഗ്‌ ഖാന്‍, ശ്രീ ഷാരുഖ് ഖാന്‍ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. കിംഗ്‌ ഖാന്‍ അങ്ങനെ വെറുതെ ഒരു സമ്മേളനം വിളിക്കില്ലയെന്ന്‍ വ്യക്തമായി അറിവുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍ 3 മണിക്കേ ഹോട്ടലില്‍ എത്തി കാത്തിരുന്നു. സമയം നാലായി അഞ്ചായി ആറായി ഏഴായി.. മണിക്കൂറുകള്‍ കടന്നു പോയി കൊണ്ടിരുന്നു.. ഒടുവില്‍ രാത്രി 8 മണിയായപ്പോള്‍ കിംഗ്‌ ഖാന്‍ വന്നു..!!!

ഇത്രെയും നേരം കാത്തിരുന്ന പത്രപ്രവര്‍ത്തകര്‍ അവരുടെ ദേഷ്യവും നിരാശയും ഒക്കെ തീര്‍ക്കുവാന്‍ തന്നെ തീരുമാനിച്ചു. എത്ര വലിയ രാജാവായാലും ഈ വൃത്തികെട് ചെയ്യാമോ ??? തങ്ങളും മനുഷ്യരല്ലേ.. 4 മണിക്കൂറില്‍ കൂടുതല്‍ ഷാരുഖിനെയും കാത്തിരുന്ന പത്രപ്രവര്‍ത്തകര്‍ ഇനിയെന്ത് വന്നാലും ഷാരുഖിന്റെ വാര്‍ത്തസമ്മേളനം “കവര്‍” ചെയ്യില്ലയെന്ന നിലപാട് എടുത്തു.

തന്റെ പുതിയ ചിത്രമായ “ഹാപ്പി ന്യൂ ഇയര്‍” പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി ഷാരുഖ് വിളിച്ച വാര്‍ത്ത സമ്മേളനം അങ്ങനെ വെള്ളത്തില്‍ വരച്ച വരപോലെയാണ്. ഷാരുഖ് വേദിയില്‍ വന്നതും പത്രപ്രവര്‍ത്തകര്‍ വേദി വിടാന്‍ തുടങ്ങി. ഒരുത്തരെയും താന്‍ നേരിട്ട് കണ്ടു അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന ഷാരുഖിന്റെ മോഹനവാഗ്ദാനങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തകരുടെ കരളലിയിപ്പിച്ചില്ല..!!!

ഒടുവില്‍ ഷാരുഖ് ഒഴിഞ്ഞ കസേരകളെ നോക്കി സ്വാധസിദ്ധമായ ശൈലിയില്‍ ഒന്ന് പുഞ്ചിരിച്ച് തിരികെ മുംബൈക്ക് വിമാനം കയറി.. വേറെ എന്ത് ചെയ്യാന്‍ ??? ഇനി എന്തായാലും കിംഗ്‌ ഖാന്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷമയെ പരീക്ഷിക്കാന്‍ മെനക്കെടില്ല..!!!

Advertisements