ഷാരൂഖിനെ കാണുന്നതിനു വേണ്ടി മാത്രം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തിയ എഴുപതുകാരി

    201

    382503_579600842090385_1498817585_n

    ലോകം മുഴുവന്‍ ആരാധികമാരുണ്ടെങ്കിലും ശ്രീലങ്കക്കാരിയായ ഷിറാനി സമരശേഖരയെ പോലൊരു ആരാധികയെ ഷാരൂഖ് ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാകില്ല. കിംഗ് ഖാനോട് കടുത്ത ആരാധനയുള്ള ഇവര്‍ തന്റെ എഴുപതാം പിറന്നാള്‍ പ്രിയ താരത്തോടൊപ്പം ആഘോഷിക്കുന്നതിനു വേണ്ടി മാത്രമായി ഇന്ത്യയിലേക്ക് പറന്നെത്തി. ഷാരൂഖിന്റെ ടീമുമായി നേരത്തെ ബന്ധപ്പെട്ട് വേണ്ട ഒരുക്കങ്ങള്‍ നടത്തിയാണ് ഇവര്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. മറ്റൊരു രാജ്യത്തു നിന്നും തന്നെ സന്ദര്‍ശിക്കുന്നതിനു വേണ്ടി മാത്രം വരുന്ന മുതിര്‍ന്ന ആരാധികയെ കാണുന്നതിനായി ഷാരൂഖും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

    ഷാരൂഖിന്റെ വസതിയ്ക്കു സമീപത്തുള്ള ഹോട്ടലിലാണ് ഷിറാനി താമസിച്ചത്. തന്നെ കാണാനായി കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഒഴിഞ്ഞു മാറി ഷാരൂഖ്, തന്റെ ആരാധികയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. തന്റെ വിവിധ പ്രായങ്ങളിലുള്ള ഫോട്ടോകള്‍ ഷിറാനി ഷാരൂഖിനെ കാണിച്ചു. പുതിയ സിനിമയായ ചെന്നൈ എക്‌സ്പ്രസ്സിന്റെ വിശേഷങ്ങള്‍ വരെ ഷിറാനിയുമായി പങ്കു വെച്ചതിനു ശേഷമാണ് ഷാരൂഖ് അവരെ പറഞ്ഞയച്ചത്.

    ഷാറൂഖിന്റെ സിനിമകള്‍ പലതവണ കണ്ട ഷിറാനിയുടെ ഡ്രോയിങ്ങ് റൂമിലെയും ബെഡ് റൂമിലെയും ചുമരുകളില്‍ നിറയെ താരത്തിന്റെ ചിത്രങ്ങളാണ്. ഷാരൂഖുമായുള്ള കൂടിക്കാഴ്ച, അമ്മയ്ക്ക് നല്‍കുന്ന മികച്ച ജന്മദിന സമ്മാനമായിരിക്കുമെന്ന് കരുതിയാണ് ഷിറാനിയുടെ മക്കള്‍ അവരെ ഇന്ത്യയിലെത്തിച്ചത്.