ഷാരൂഖിന്റെയും പ്രശംസ പിടിച്ചു പറ്റിയ ‘ഫാന്‍ മെയിഡ് ട്രെയിലര്‍’

0
328

raees_2
ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായീസിന്റെ ട്രെയിലറിന് ലഭിച്ചത് കിടിലന്‍ വരവേല്‍പ്പാണെങ്കില്‍ ഈ ഫാന്‍ മെയിഡ് ട്രെയിലറിന് ലഭിക്കുന്ന സ്വീകാര്യതയെ കിടിലോല്‍ക്കിടിലം എന്ന് വിശേഷിപ്പിക്കേണ്ടി വരും. ചിത്രത്തില്‍ ഒരു മദ്യവ്യാപാരി ആയി ആണ് ഷാരൂഖ് ഖാന്‍ എത്തുന്നത് എങ്കില്‍ ആരാധകര്‍ ഉണ്ടാക്കിയ ഈ ട്രെയിലറില്‍ നായകന്‍ ഒരു സിഗരറ്റ് വ്യാപാരിയാണ്.

ആരാധകരുടെ ഈ പരിപാടി ഏറെ ഇഷ്ടപ്പെട്ട ഷാരൂഖ്, റായീസിന്റെ സംവിധായകന്‍ രാഹുല്‍ ഡോലാക്യയും ഇതേ അഭിപ്രായം പറഞ്ഞുവെന്നും അതുകൊണ്ട് ഈ ട്രെയിലറിന് തുടര്‍ച്ച ഉണ്ടാക്കുവാന്‍ ശ്രമിക്കണമെന്നും ട്വീറ്റ് ചെയ്തു.

അടുത്ത വര്‍ഷം ഈദിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന റായീസ് ഷാരൂഖ് ഖാന്‍ ഇത് വരെ ചെയ്യാത്ത തരാം വേഷമാവും നമ്മുടെ മുന്നില്‍ എത്തിക്കുക എന്ന് തീര്‍ച്ചയാണ്. അടുത്തെങ്ങും ഇല്ലാത്തപോലെ അദ്ദേഹത്തിന്റെ ഈ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നതും. ചിത്രത്തിന്റെ ട്രെയിലറിനെ അനുകരിച്ച് ആരാധകര്‍ ഉണ്ടാക്കിയ ആ ഫാന്‍ ട്രെയിലര്‍ ഇവിടെ കാണാം.