Share The Article

Shahrukh-Khan-Body-In-Happy-New-Year-Wallpaper-1754

ഷാരൂഖ്‌ ഖാന്‍റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറില്‍ 8 പാക്ക് ഗെറ്റ് അപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതിനു പിന്നാലെയാണ്  ഷാരൂഖിന്റെ ഏയ്റ്റ് പാക്ക് ചിത്രങ്ങള്‍ വ്യാജമാണെന്നുള്ള പ്രചരണമുണ്ടായത്.  ഇതിനെല്ലാം മറുപടിയാണ് ഈ വിഡിയോ.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ സിക്‌സ് പാക്ക് ഗെറ്റപ്പിലെത്തി ആരാധകരെ കോരിത്തരിപ്പിച്ച ഷാരൂഖ് ഖാന്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന പുതിയ ചിത്രത്തിലെത്തുന്നത് ഏറ്റ് പാക്കില്‍. സുഹൃത്തും നൃത്ത സംവിധായികയുമായ ഫറാ ഖാന്‍ തന്നെയാണ് ഹാപ്പി ന്യൂ ഇയറും സംവിധാനം ചെയ്യുന്നത്.

ചാര്‍ലി എന്ന ഹൈടെക് കള്ളനായാണ് ഹാപ്പി ന്യൂ ഇയറില്‍ ഷാരൂഖ് എത്തുന്നത്. മകന്‍ ആര്യന്‍ ആണ് 8 പാക്കിന് ഷാരൂഖിന് പ്രചോദനമായത്. പ്രശാന്ത് ആണ് ഷാരൂഖിന്റെ ട്രെയിനര്‍. ഷാരൂഖിന്‍റെ ഈ എയ്റ്റ് പാക്ക് വീഡിയോ തരംഗമാകുകയാണ്. വീഡിയോ കാണൂ …