ഷാരൂഖ്ഖാനെ ഇരുത്തിയുള്ള പീതാംബരക്കുറുപ്പിന്റെ തീപ്പൊരി പ്രസംഗം വീണ്ടും വൈറലാകുന്നു

232

1

ഇത് നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും വീണ്ടും ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയാണ്. രവി പിള്ളയുടെ ദി റാവീസ് ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഷാരൂഖ്ഖാനെ വേദിയിലിരുത്തിയാണ് എംപി പീതാംബരക്കുറുപ്പ് ആവേശത്തോടെ മലയാളീകരിച്ച ഇംഗ്ലീഷ് ഭാഷയില്‍ തീപ്പൊരി പ്രസംഗം നടത്തിയത്. അന്ന് ആ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഈയിടെ ശ്വേത മേനോന്‍ വിവാദത്തില്‍ പീതാംബരക്കുറുപ്പ് അകപ്പെട്ടതോടെ ആരോ വീണ്ടും ഈ വീഡിയോ ഷെയര്‍ ചെയ്തതാണ് വീണ്ടുമത് വൈറലാകുവാന്‍ കാരണം.

ശ്വേതയോട് അപമര്യാദയായി പെരുമാറിയ പീതാംബരക്കുറുപ്പ് എന്ന പേരില്‍ യൂട്യൂബ് വീഡിയോയുടെ ടൈറ്റില്‍ കൂടി ആരോ മാറ്റിയതോടെ വീഡിയോ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്‌.

NB: ഈ വാര്‍ത്ത‍ കോപ്പി അടിക്കാന്‍ പോകുന്നവരോട്, വാക്കുകള്‍ അല്പം മാറ്റിയെഴുതിയാല്‍ കൊള്ളാം..