Share The Article

10501850_853075308043828_5231275814946374347_n

കിംഗ്‌ ഖാന്‍ വീണ്ടും പുലിവാല്‍ പിടിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പോലീസ് വാര്‍ഷികത്തോട് അനുബന്ധിച്ച് പരിപാടികള്‍ നടന്നപ്പോള്‍, യൂണിഫോം ഇട്ട പോലീസുകാരിയെ കയ്യിലെടുത്ത് നൃത്തംവെച്ചു എന്നതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.

സാമ്പ ഹൈദര്‍ എന്ന പോലീസുകാരിയെയാണ് ഷാരൂഖ് കൈയ്യില്‍ എടുത്തത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നീക്കം. പശ്ചിമ ബംഗാളിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ഷാരൂഖ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. കൊല്‍ക്കത്തയിലെ മുന്‍സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംഭവത്തിന് എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.