ഷാര്‍ജയില്‍ അവിവാഹിതയെന്ന്‍ “സ്റ്റാറ്റസ്” ഇട്ട ഭാര്യയെ ഭര്‍ത്താവ് നടുറോഡിലിട്ട് തല്ലി

  219

  nbsvduegdwey

  സംഭവം നടന്നത് ഷാര്‍ജയിലാണ്…ഷാര്‍ജയിലെ ഒരു വലിയ ഷോപ്പിംഗ്‌ മാളില്‍ പെട്ടന്ന് ഒരു അടി പൊട്ടി..!!!

  ഇരുപത്തിയെട്ടുകാരനായ ഈ അറബി തന്റെ ഭാര്യയുമായി വൈകിട്ട് ഷോപ്പിങ്ങിനു ഇറങ്ങിയതാണ്. വളരെ തിരക്കേറിയ ഒരു മാളില്‍ ഭാര്യ തിരക്കുപിടിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുന്നതിനിടയില്‍ ഈ ഭര്‍ത്താവ് ജസ്റ്റ്‌ ഒന്ന് ഫേസ്ബുക്കില്‍ കയറി, ഫേസ്ബുക്കില്‍ അലഞ്ഞു തിരിഞ്ഞ കക്ഷി സ്വന്തം ഭാര്യയുടെ ഒരു സ്റ്റാറ്റസ് കണ്ടു ഞെട്ടി..!!!

  ഭാര്യയുടെ എഫ്ബി റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് “സിംഗിള്‍”..!!! സ്വന്തം ഭാര്യ “സിംഗിള്‍” എന്ന് എഫ്ബിയില്‍ കൂടി പറഞ്ഞു നാക്കുന്നത് ആ ഭര്‍ത്താവിനു ഇഷ്ടപ്പെട്ടില്ല..പിന്നെ അവിടെ നടന്നത് അടി ഇടി കൂടെ തെറി..!!!

  തന്റെ കൂട്ടുകാരികളെ പറ്റിക്കാനും അവരെ കളിയാക്കാനുമൊക്കെയാണ് ഇങ്ങനെ സ്റ്റാറ്റസ് ഇട്ടത് എന്നൊക്കെ ആ ഭാര്യ പറഞ്ഞുവെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ ക്ഷുഭിതനായ അയാള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ മാളില്‍ ഉണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ പോലീസിനെ വിളിച്ച് അയാളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു..!!!

  അറബി പത്രമായ അല്‍ ഖലീജാണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്.