ഷിബുലാലിന് അമേരിക്കയില്‍ 700 വീടുകള്‍, ജര്‍മനിയില്‍ 50 വീടുകള്‍..!!!

425

Untitled-1

ഇന്ത്യന്‍ ബിസിനസ് ഭീമന്മാരുടെ പ്രധാന നിക്ഷേപങ്ങളെല്ലാം റിയല്‍ എസ്റ്റെറ്റിലാണ്. കോടികള്‍ മുടക്കിയാണ് ടാറ്റയും ബിര്‍ളയുമൊക്കെ ഇന്ത്യ മൊത്തം വാങ്ങി കൂട്ടുന്നത്..ഇവരില്‍ നിന്നും കുറച്ച് വ്യത്യസ്ഥനാവുകയാണ് ഇന്‍ഫോസിസിന്റെ ഇപ്പോള്‍ കളമൊഴിയുന്ന സി.ഇ.ഓ ഷിബുലാല്‍…

ഇദ്ദേഹവും കണ്ണ് വച്ചത് റിയല്‍ എസ്റ്റെറ്റില്‍ തന്നെ, പക്ഷെ ഇത്തിരി അന്താരാഷ്ട്രരീതിയില്‍ ആണെന്ന് മാത്രം. ഇക്കണോമിക് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇദ്ദേഹത്തിനു അമേരിക്കയില്‍ മാത്രം സ്വന്തമായി 700 വീടുകളുണ്ട്. എണ്ണം കണ്ടു ബോധം പോകും മുന്‍പ് ഒരു കണക്ക് കൂടി പറയട്ടെ, ഇദ്ദേഹത്തിന് ജര്‍മനിയില്‍ വേറെ ഒരു 50 വീടുകള്‍ കൂടിയുണ്ട്..!!!

ഇന്ത്യയില്‍ കൂര്‍ഗ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലും ഷിബുലാല്‍ സ്ഥലങ്ങള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നമ്മുടെ കൊച്ചു തിരുവനന്തപുരത്തും ‘കുറച്ച്’ സ്ഥലം വാങ്ങാന്‍ പോകുന്നുയെന്നൊരു ശ്രുതിയുണ്ട്.

ഇന്‍ഫോസിസ് അടക്കി ഭരിച്ചിരുന്ന നന്ദന്‍ നിലേകനിക്കും എന്‍.ആര്‍ നാരായണ മൂര്‍ത്തിക്കുപോലും ഇത്രയും സ്വത്തില്ലന്നാണ് അണിയറ സംസാരം..!!!

ഈ വരുന്ന ജൂലൈ 31ന് ഷിബുലാല്‍ സ്ഥാനമൊഴിയും.