ഷൂട്ടിംഗ് കാണാന്‍ വന്ന ഫാന്‍സ്‌ സുരാജിനെ തിരിഞ്ഞു നോക്കിയില്ല !

0
187

12004126_387727584771241_3329531145807511808_n

എറണാകുളത്ത് ബെന്‍ എന്നാ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. വൈകുനേരം ആണ് ഷൂട്ട്‌ നടക്കുന്നത്. നമ്മുടെ പ്രീയ നടന്‍ സുരാജ് സ്ഥലത്ത് ഉണ്ട്. ഷൂട്ടിംഗ് കാണാന്‍ പതിവിലും ആളുകള്‍ കൂടിയിട്ടുണ്ട്. ഇതു കണ്ട ആവേശം മൂത്ത സുരാജ് അവരോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചു. അവരുടെ മുന്നില്‍ ചെന്ന് നിന്ന് ചിരിച്ചു കൊണ്ട് ഒരു ഫോട്ടോയും എടുത്തു.

പക്ഷെ സുരാജ് അടുത്ത് വന്നിട്ടോ, കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടോ ഒന്നും അവരില്‍ ഒരാള്‍ പോലും അനങ്ങിയില്ല…അദ്ദേഹത്തെ ഒന്ന് മൈന്‍ഡ് ചെയ്ത പോലുമില്ല..എന്താ കാരണം എന്നല്ലേ, അത് സുരാജ് തന്നെ തന്റെ എഫ്ബി പേജ് വഴി പറഞ്ഞിട്ടുണ്ട്..ഒന്ന് കണ്ടു നോക്കു…

“എറണാകുളം ടൗണില്‍ ബെന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ലൊക്കേഷനില്‍ തടിച്ച് കൂടിയ കാണികള്‍ക്ക് മുന്നില്‍ നിന്ന് ഞാനും ഒരു ഫോട്ടോ എടുത്തു…

പക്ഷെ ഞാന്‍ ഞെട്ടി…
അവരാര്‍ക്കും എന്നെ അറിയില്ല
കുറച്ച് കഴിഞ്ഞാ കാര്യം പിടികിട്ടിയത്… ആ തടിച്ചുകൂടിയവരെല്ലാം ബംഗാളികളായിരുന്നു…
??
പറയാന്‍ പറ്റില്ല ഒരു പക്ഷെ അവരാവും മലയാള സിനിമയുടെ ഭാവി പ്രേക്ഷകര്‍…..??”

എറണാകുളം ടൗണിൽ ബെൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കാണാൻ ലൊക്കേഷനിൽ തടിച്ച് കൂടിയ കാണികൾക്ക് മുന്നിൽ നിന്ന് ഞാനും ഒ…

Posted by Suraj Venjaramoodu on Monday, 14 September 2015