ഷെയിന്‍ വോണിന് ഒപ്പമെത്താന്‍ മൈക്കിള്‍ ജോണ്‍സണ്‍

246

warne_johnsonഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഇതിഹാസ താരമാണ് ഷെയിന്‍ വോണ്‍. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാള്‍. ഈ വലിയ താരം സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളും റിക്കാര്‍ഡുകളും അനവധിയാണ്. അതില്‍ ഒരു ചെറിയ റിക്കാര്‍ഡ് പങ്കിടുവാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയയുടെ തന്നെ സൂപ്പര്‍ ബോളര്‍ മൈക്കിള്‍ ജോണ്‍സണ്‍.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ഏറെ പ്രശസ്തമായ ആഷസ് ടൂര്‍ണമെന്റ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. രണ്ടാമത്തെ ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഇരു ടീമും ഓരോ വിജയം വീതം നേടി തുല്യ സാധ്യതയില്‍ ആണ് നില്‍ക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ജോണ്‍സണ്‍ ഒരു പുതിയ റിക്കാര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. ഈ മത്സരം അവസാനിച്ചപ്പോള്‍ 1999 റണ്‍സും 299 വിക്കറ്റും ആണ് ജോണ്‍സന്റെ അക്കൗണ്ടില്‍ ഉള്ളത്. ഷെയിന്‍ വോണിന് ശേഷം 2000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഓസ്‌ട്രേലിയക്കാരന്‍ എന്ന റിക്കാര്‍ഡ് ആണ് ജോണ്‍സനെ കാത്തിരിക്കുന്നത്. അടുത്ത ടെസ്റ്റില്‍ ജോണ്‍സന്‍ ഈ റിക്കാര്‍ഡ് സ്വന്തമാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.