ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്ന്മാരില് ഒരാളായ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര ഇന്ന് കളിയോട് വിട പറഞ്ഞു. ഇന്ത്യയുമായി നടന്ന രണ്ടാം ടെസ്റ്റ് അവസാനിച്ചതോട് കൂടി ക്രിക്കറ്റ് ലോകം സ്നേഹത്തോട് കൂടി സംഗ എന്ന് വിളിക്കുന്ന സംഗക്കരയുടെ കരിയര്‍ അവസാനിക്കുകയായിരുന്നു.
ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റില്‍ തോല്‍വി ഏറ്റു വാങ്ങി ക്രിക്കറ്റിനോട് വിട പറഞ്ഞ സംഗയ്ക്ക് ഇന്ത്യന്‍ നായകന് കോഹ്ലിയുടെ വക ഒരു സമ്മാനം. പ്രസന്റേഷന് ചടങ്ങില്‍ കോലി സംഗക്കാരയ്ക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒപ്പുവെച്ച ജേഴ്സിയും സമ്മാനിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സംഗക്കാരയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം കോഹ്ലി പോസ്റ്റ് ചെയ്തു.
സംഗക്കാരയുടെ കാലത്ത് തന്നെ ക്രിക്കറ്റില്‍ സജീവമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് കോലി തന്റെ സന്ദേശ വ്യക്തമാക്കി. സംഗക്കാരയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഭാവി ജീവിതം സുഗകരമാകട്ടെയെന്നും ആശംസിച്ചാണ് കോലി സന്ദേശം അവസാനിപ്പിച്ചിട്ടുള്ളത്.