സംഗീതവും നിങ്ങളുടെ ജീവിതവും – മോഹന്‍ പൂവത്തിങ്കല്‍..

  0
  394

  meditation2_01 copy copy

  സംഗീതം സപ്ത സ്വരങ്ങളുടെ ഒരു മഹാ സാഗരമാണല്ലോ. സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. മനസ്സിനും കാതിനും ഇമ്പം പകരുന്ന് ഒരു വരിയെങ്കിലും മൂളാത്തവരായി ആരും തന്നെ കാണുകയില്ല. സംഗീതം രസിപ്പിക്കുന്നതിനും, ചിന്തിപ്പിക്കുന്നതിനും, ആനന്ദത്തിലാറാടിപ്പിക്കുന്നതിനും ഒക്കെ ഉപകരിക്കപ്പെടുന്നു.

  സംഗീതത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. കേട്ട് ആസ്വദിക്കുന്നതിനു മാത്രം ഉപകാരപ്പെടുന്ന നേരംമ്പോക്കു തരം സംഗീതം. ഇത്തരം സംഗീതം തല്‍ക്കാലത്തേക്ക് കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും മനസ്സില്‍ തറഞ്ഞു നില്‍ക്കാതെ മാഞ്ഞുപോകുന്നു. ഇത്തരം സംഗീതത്തിന്റെ താളവും, ലയവും, ശ്രുതിയും ഒരിക്കലും മനസ്സിലും, ആത്മാവിലും തങ്ങി നില്‍ക്കാറില്ല.

  രണ്ടാമത്തെ തരം സംഗീതം കേള്‍ക്കുമ്പോള്‍ മനസ്സിന്റെ അഗാധങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. മനസ്സിനെ സംശുദ്ധമാക്കുന്നു. നമുക്ക് സംതൃപ്തി തരുന്നു.

  മൂന്നാമത്തെ തരം സംഗീതം നമ്മുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്ന് ആത്മാവിലേക്ക് പ്രവേശിക്കുന്നു. ആത്മ നിര്‍വൃതി സമാപ്തമാക്കുന്നു. ലയിച്ചു പോകുന്നു.

  സംഗീതം മൂന്നുതരം വികാരങ്ങളെ സൃഷ്ടിക്കപ്പെടുന്നു. 1. ദിവ്യ പ്രേമത്തിന്റെ രൂപത്തിലും പ്രഭാവത്തിലും. അതു കൊണ്ട് എല്ലാം പ്രേമമയമാണ്. 2. സംഗീതം ഭക്തിമയമാണ്. ഭക്തി സാന്ദ്രമാണ്. 3. ഈശ്വരനുമായിട്ടോ അഥവ പ്രകൃതിയുമായിട്ടോ താദാത്മ്യം പ്രാപിക്കുന്നു. അതായത് ഈശ്വരനുമായി അഥവ പ്രകൃതിയുമായി ലയനം സംഭവിക്കുന്നു. ധ്യനത്തിനു ഉപയോഗിക്കുന്ന സംഗീതം ഇത്തരത്തിലുള്ളതാണ്.

  സംഗീതം ആഗന്തുക രോഗങ്ങള്‍ക്കും, മാറാരോഗങ്ങക്കും ചികിത്സയുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ആന്ദഭൈരവി രാഗവും, മനോരോഗങ്ങള്‍ക്ക് ശങ്കരാഭരണ രാഗവും പ്രയോജനം ചെയ്യുന്നു.

  പ്രഭാതത്തില്‍ 3 മണി മുതല്‍ 6 മണി വരെ ലളിത രാഗങ്ങള്‍ ആലപിക്കുന്നതും ശ്രവിക്കുന്നതും ഉത്തമമാണ്. പ്രാഭതത്തില്‍ 6 മണി മുതല്‍ 9 മണി വരെ ഭൈരവി രാഗവും, തോടി രാഗവും ഉത്തമങ്ങളാണ്. ഇവ ധ്യാനങ്ങള്‍ക്കായി ഉപയോഗിക്കാം. രാവിലെ 10 മണിക്ക് കാപ്പിയും, പീലുവും ഉപയോഗിക്കാം.

  വൈകീട്ട് 3 മണി മുതല്‍ 6 മണി വരെ യമന്‍ രാഗവും, 6 മുതല്‍ 8 വരെ ഹംസധ്വനി, ശങ്കരം, കല്യാണി എന്നിവയും ഉപയോഗിക്കാം.

  രാത്രി 9 മണി മുതല്‍ 12 മണി വരെ ദേശ്, കംബജ്, നീലാംബരി, (കംബോജീ) എന്നീ രാഗങ്ങള്‍ ഉപയോഗിക്കം.

  അതാത് രാഗങ്ങള്‍ അതാത് സമയത്ത് ആലപിക്കുമ്പോഴും, ശ്രവിക്കുമ്പോഴും പ്രത്യേക സുഖവും, ആനന്ദവും പകരുന്നു. എന്നാല്‍ ലളിത ഗാനങ്ങള്‍ എപ്പോഴും ആലപിക്കുവനും, ശ്രവിക്കുവാനും കഴിയും. യമ കല്യാണി രാഗത്തിലുള്ള രാമ ജാനകി രാമ എന്ന ലളിത രാത്തിലുള്ള സിനിമാ ഗാനം എപ്പോള്‍ കേട്ടാലും നീരസമോ വിരസതയോ അനുഭവപ്പെടുക്കയില്ല. ധ്യനത്തിനും ഉപയോഗിക്കാം.

  രാവിലെ ഉപയോഗിക്കാവുന്ന ചില രാഗങ്ങള്‍ മോഹനം, ചക്രവാകം, ഭൂപാളം (കണികാണും നേരം എന്ന സിനിമാ ഗാനം) എന്നിവയും, ഉച്ചക്ക് മദ്ധ്യമതി, ശ്രീരാഗം എന്നിവയും, വൈകിട്ട് മോഹന രാഗവും ഉപയോഗിക്കാം.

  പൊതുവെ എല്ലാ സമയങ്ങളിലും പാടവുന്ന മൃദുവായ രാഗങ്ങളെയാണ് ലളിത രാഗങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ലളിത രാഗങ്ങള്‍ സാധാരണയായി രാവിലെ 3 മണി മുതല്‍ 6 മണി വരെ ഉപയോഗിക്കുന്നു.