സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കന്യാസ്ത്രീ !

0
301

04

നിങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കന്യാസ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. സിസ്റ്റര്‍ സിസ്റ്റര്‍ എന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ സന്തോഷത്തോടെ ഈ കന്യാസ്ത്രീ പാടിയ ഗാനത്തിനൊപ്പം നൃത്തം ചവിട്ടിയപ്പോള്‍ അതൊരു ചരിത്രം രചിക്കലായി. ഒരു കന്യാസ്ത്രീയുടെ ഗാനത്തിനൊപ്പം ഇത്രയധികം ആളുകള്‍ ഇതിനു മുന്‍പ് ആടിയുട്ടുണ്ടാവില്ല.

ഇറ്റലിയിലെ വോയിസ്‌ ഓഫ് ഇറ്റലി എന്ന സംഗീത ആലാപന മത്സരത്തിനു വേണ്ടിയാണ് സിസ്റ്റര്‍ ക്രിസ്റ്റീന സ്കൂഷ്യ തന്റെ കഴിവ് പുറത്തെടുത്തത്. പരിപാടിയുടെ ജഡ്ജസും ഈ കന്യാസ്ത്രീയുടെ കൂടെ വന്നവരും മറ്റു കാണികളും അടക്കം ഏവരും അന്തം വിട്ടു നോക്കി നില്‍ക്കുന്ന കാഴ്ച നമ്മെ കോരിത്തരിപ്പിക്കും എന്നതില്‍ സംശയമില്ല.

നമ്മുടെ മഴവില്‍ മനോരമയിലെ പ്രോഗ്രാം പോലെ ഗാനാലാപനം തുടങ്ങുമ്പോള്‍ വിധികര്‍ത്താക്കള്‍ പുറം തിരിഞ്ഞായിരിക്കും ഇരിക്കുക. എന്നാല്‍ ആലാപനം‌ നല്ലതെങ്കില്‍ അവര്‍ സ്റ്റേജിനു അഭിമുഖമായി തിരിഞ്ഞ ശേഷം മാര്‍ക്ക് നല്‍കുന്ന ബട്ടണില്‍ അമര്‍ത്തും. ഇവിടെ ഈ സിസ്റ്റര്‍ ക്രിസ്റ്റീനയുടെ പരിപാടിയില്‍ അന്തം വിട്ട വിധികര്‍ത്താക്കള്‍ പെട്ടെന്ന് തിരിഞ്ഞ ശേഷം ബട്ടണില്‍ ആഞ്ഞമര്‍ത്തുന്ന കാഴ്ചയാണ് നമ്മള്‍ കാണുക.

കണ്ടു നോക്കൂ ആ ആലാപനം‌. ഷെയര്‍ ചെയ്തു പ്രോത്സാഹിപ്പിക്കൂ.

01

02

03