സംരംഭകര്‍ നേരിടേണ്ട അടിസ്ഥാന തടസങ്ങള്‍

0
767

02

പുതുതായി ഒരു സംരംഭം തുടങ്ങുമ്പോള്‍ ഒരു സംരംഭകന്‍ അനവധി ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ നേരിടെണ്ടതായി വന്നേക്കാം, അവയില്‍ ചിലത് മാത്രമാണ് ഞാനിവിടെ വിവരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നാല്‍ അത് ആ സംരംഭത്തിന്റെ നില നില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.

A. പാരിസ്ഥിതിക തടസങ്ങള്‍

1. അസംസ്‌കൃത വസ്തുകളുടെ അപര്യാപ്തത: ബിസിനസ് വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നേരത്തില്‍ പെട്ടന്നു അസംസ്‌കൃത വസ്തുകളുടെ ലഭ്യത കുറഞ്ഞാല്‍ അത് ബിസിനസ്സിനെ അപ്പാടെ ബാധിച്ചേക്കാം. അത് മാത്രമല്ല നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന അസംസ്‌കൃത വസ്തുവിന് ആവശ്യക്കാര്‍ കൂടുകയും, തഥവസരത്തില്‍ അവയുടെ വില കുത്തനെ ഉയരാനും സാധ്യതയുണ്ട്.

2. വിദഗ്ദ തൊഴിലാളികളുടെ അഭാവം: തൊഴിലില്‍ വൈദഗ്ദ്യം ഉള്ള തൊഴിലാളികള്‍ ഒരു സംരംഭത്തിന്റെ സ്വത്താണ് . തൊഴിലില്‍ നൌപുണ്യം ഇല്ലാത്ത തൊഴിലാളികള്‍ കുറവാണെങ്കില്‍ തന്നെ അത് ബുസിനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.

3. നല്ല യന്ത്രങ്ങളുടെ അഭാവം : നല്ല രീതിയില്‍ ഉത്പാദനം നടക്കണമെങ്കില്‍ അതിനു തക്ക യന്ത്രങ്ങള്‍ ഉണ്ടായേ മതിയാകൂ. ടെക്‌നോളജിയുടെ അടികടിയുള്ള മാറ്റം, യന്ത്രങ്ങളെ പെടെന്നു കാലഹരണപെടുത്തിയേക്കാം. ഇത് ബിസിനസിനെ അപ്പാടെ ബാധിക്കാന്‍ സാധ്യതയുണ്ട്. അടിക്കടി പുതിയ യന്ത്രം വാങ്ങുക വഴി വലിയൊരു നഷ്ടം ഉണ്ടാകാനും സാധ്യത ഏറെയാണ്.

4. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം : അവികസിത, വികസ്വര രാജ്യങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം നമ്മുക്ക് കിട്ടണം എന്നില്ല. ഈ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ബിസിനസ്സിനെ കാര്യമായി ബാധികാനുള്ള സാധ്യത വളരെയേറെയാണ്. അനുയോജ്യമായ ഭൂമി, കെട്ടിടങ്ങള്‍ ഇല്ലാത്തത്, പര്യാപ്തമായ കറണ്ടിന്റെ ലഭ്യത കുറവ്, കറണ്ട് ന്യായമായ റേറ്റിനു കിട്ടാത്തത്, ഗതാഗത സൗകര്യം ഇല്ലാത്തത്, വെള്ളം, ട്രെയിനെജിന്റെ അഭാവം എന്നിവ ഇതിനു ഉദാഹരണമായി പറയാം.

5. ഫണ്ടിന്റെ അഭാവം: ഒരു സംരംഭകനു ബിസിനസ് തുടങ്ങാന്‍ ആവശ്യമായ ഫണ്ട് സ്വരൂപികാന്‍ അനവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, സ്വന്തം സേവിംഗ്‌സില്‍ നിന്ന്, കൂട്ടുകരോടോ ബന്ധുക്കള്ളോ പണം കടം വാങ്ങി, ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം വായ്പ്പയായി എടുത്തു ബിസിനസ്സ് തുടങ്ങാവുന്നതാണ്. പണം സ്വരൂപികാന്‍ കഴിയാത്തത് കാരണം അനവധി ആളുകള്‍ സംരംഭം തുടങ്ങുന്നത് ഉപേക്ഷിക്കുകയും അതില്‍ നിന്നും അകന്നു നില്ക്കുകയും ചെയ്യുന്നു.

6. മറ്റു പരിസ്ഥിതി പ്രശ്‌നങ്ങള്‍: വേണ്ടത്ര ബിസിനസ്സിനെ കുറിച്ചുള്ള അറിവില്ലായീമ, സര്‍ക്കാരില്‍ നിന്നും വേണ്ടത്ര ആനുകൂല്യം ലഭികാതിരിക്കുക, ഉദ്യോഗസ്ഥരുടെ അഴിമതി, ഉയര്‍ന്ന നിര്‍മാണ ചിലവ് എന്നിവ ഇതിന് ഉദാഹരണമായി പറയാം.

B. വ്യക്തിഗത തടസങ്ങള്‍

ഒരു വ്യക്തിയെ വൈകാരിക തടസങ്ങള്‍ എങ്ങിനെ ബിസ്സിനസ്സിനെ ബാധിക്കുന്നു എന്നിവിടെ പ്രതിപാദിക്കുന്നു..

1. പണം മുടക്കാനുള്ള താല്പര്യം ഇല്ലായ്മ: പണം ആളുകളുടെ കൈയില്‍ ഉണ്ടെങ്കിലും അതൊക്കെ ബിസിനസ്സില്‍ മുടക്കാന്‍ അവര്‍ മടിക്കുന്നു. പണം ബിസ്സിനസ്സില്‍ നിക്ഷേപിച്ചാല്‍ നഷ്ടം ഉണ്ടാകുമോ എന്ന ഭയം ഭൂരിഭാഗം ആളുകളിലും ഉണ്ട്. ഇത് പുതു സംരംഭങ്ങളുടെ വരവിനെ തടയുന്നു. കേരളം ഒരു ഉപഭോഗ സംസ്ഥാനം ആയി മാത്രം മാറിയതില്‍ ഇതും ഒരു മുഖ്യ കാരണമായി പറയാം.

2. ആത്മവിശ്വാസം ഇല്ലായ്മ : ഒരു സംരംഭകനായി വെറുതെ ഒരു ഭാരം ചുമക്കുന്നത് എന്തിനാണെന്നും, ഒരു ബിസിനെസ്സ് തുടങ്ങിയാല്‍ വിജയിക്കുമോ എന്ന ചിന്ത പലരിലും ഉണ്ട്. അവരില്‍ ഭൂരിഭാഗവും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ തനിക്ക് വേണ്ടത്ര കഴിവില്ല എന്ന് ചിന്തികുന്നവരാണ്.

3. പ്രചോദനത്തിന്റെ അഭാവം: എപ്പോഴാണോ ഒരു വ്യക്തി പുതിയ സംരഭം തുടങ്ങുന്നത് അപ്പോള്‍ മുതല്‍ ഒരു ആകാംഷയും, ബിസിനസ്സിനെ വിജയത്തിലേക്ക് നയികാനുള്ള ത്വരയും ഉണ്ടാകും. പക്ഷെ ബിസിനസ്സില്‍ എപോയാണോ വെല്ലുവിളി ഉണ്ടാകുന്നത്, നഷ്ടം സഹികേണ്ടി വരുമ്പോള്‍, തന്റെ ആശയം ഫലികാതെ വരുമ്പോള്‍ ബിസിനസ്സിനോടുള്ള തന്റെ താല്പര്യം, പ്രജോദനം കുറഞ്ഞു വരുകയും ചെയ്യുന്നു. ഇത് ബിസിനെസ്സിനെ പ്രദികൂലമായി ബാധിക്കും.

4. ക്ഷമ ഇല്ലായ്മ: ആദ്യത്തെ ഉദ്യമത്തില്‍ തന്നെ വിജയം നേടാന്‍ കഴിയുമെന്നും, വളരെ പെട്ടെന്നു സമ്പന്നനായി മാറാന്‍ സാധിക്കും എന്ന പ്രജോദനം ഉള്‍ക്കൊണ്ട് കൊണ്ട് ബിസിനെസ്സ് തുടങ്ങുന്നവരാന് പലരും. എപ്പോള്‍ ഈ ധാരണയെല്ലാം സത്യമല്ലാതെ വരുന്നുവോ അപ്പോള്‍ മുതല്‍ ബിസിനോടുള്ള താല്പര്യം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇത് ബിസിനെസ്സിന്റെ പരാജയത്തിനു കാരണമാകുന്നു.

5. സ്വപ്നം കാണാനുള്ള കഴിവില്ലയിമ: ഏത് സംരഭകന്‍ വളരെ കുറഞ്ഞ കാഴ്ചപാട് ഉണ്ടാകുന്നുവോ അല്ലെങ്കില്‍ താന്‍ നേടിയതില്‍ മാത്രം സംത്രിപ്തി നേടി ഒതുങ്ങി കൂടുന്നുവോ, ആ അവസ്ഥ പിന്നീട് ബിസ്സിനെസ്സിന്റെ വിപുലീകരണത്തെയും വളര്‍ച്ചയെയും പ്രദികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

C. സാമൂഹിക തടസങ്ങള്‍:

സാമൂഹിക നിലപാട് ഒട്ടനവധി ആളുകളെ പുതിയ സംരംഭം തുടങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. അവയില്‍ ചിലത് :

1. സ്ഥാന കുറവ്: സമൂഹം ചിന്തികുന്നത് സംരഭകന്‍ സമൂഹത്തെ ചൂഷണം ചെയ്യുന്നു എന്നുള്ളതാണ്. അത് കൊണ്ട് തന്നെ സമൂഹത്തിനു സംരഭകനോടുള്ള നിലപാട് അനുയോജ്യം ആകാന്‍ തരമില്ല.

2. ആളുകളുടെ ആചാരങ്ങളും പതിവുകളും: ഭൂരിഭാഗം ആളുകളും ഒരു ജോലി കിട്ടണം എന്ന് മാത്രമേ ചിന്തികാറുള്ളൂ.ഒരു സംരംഭകന്‍ ആരാണ് എന്ന് കൂടി ഭൂരിഭാഗം മാതാപിതാകള്‍ക്ക് അറിയില്ല, അത് കൊണ്ട് തന്നെ തങ്ങളുടെ മക്കളെ സംരംഭകന്‍ ആകുന്നതില്‍ നിന്നും അവര്‍ തടയുന്നു. സമൂഹത്തിന്റെയും മാതാപിതാകള്‍ക്കളുടെയും പിന്തുണയില്ലായീമ ബിസ്സിനസ്സിന്റെ വളര്‍ച്ചയെ അക്ഷരാര്‍ത്ഥത്തില്‍ ബാധിക്കുന്നു.