സംവിധായകന്റെ പേരിലല്ല തിരകഥയുടെ പെരുമ നോക്കി മാത്രമേ ലാലേട്ടന്‍ ഇനി പടം ചെയ്യു..

248

new1

സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ ലാല്‍ മാറ്റം വരുത്തുന്നു. ഇനി പഴയത് പോലെ സംവിധായകരുടെ മുഖം നോക്കി സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് പകരം ഏത് സംവിധായകന്‍ ആയാലും കൊണ്ട് വരുന്ന കഥകളില്‍ മൂല്യം ഉണ്ടെങ്കില്‍ മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കുകയുള്ളൂ…

പുതിയ ഒരുപാട് സിനിമകള്‍ മോഹന്‍ലാലിനെ തേടി എത്തുന്നുണ്ടെങ്കിലും തിരക്കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം ഡേറ്റ്എന്ന പുതിയ തീരുമാനത്തിലാണ് മോഹന്‍ലാല്‍. സംവിധായകനെ വിശ്വസിച്ച് നോട്ടമില്ലാതെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മോഹന്‍ലാല്‍ മാറ്റം വരുത്തിയിരിക്കുന്നത്.

എം പത്മകുമാര്‍സംവിധാനം ചെയ്യുന്ന കനലാണ് മോഹന്‍ലാല്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം. രജ്ഞിത് സംവിധാനം ചെയ്യുന്ന ലോഹമാണ് അടുത്ത് റിലീസ് ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം. ലോഹം ഓണത്തിന് റിലീസ് ചെയ്യും.