സംവിധായകന് അടി കൊടുത്തത് രാഖിയുടെ സുഹൃത്ത്, അടി പ്ലാന്‍ ചെയ്തത് രാഖി…അടിയുടെ ഫുള്‍ വീഡിയോ പുറത്ത്

243

IndiaTv3c2ac4_rakhi-sawant-slap

വിവാദങ്ങളുടെ തോഴി രാഖി സാവന്തിന്റെ സുഹൃത്തും ചലച്ചിത്ര താരവുമാണ്, രാഖി സാവന്ത് നായികയായി അഭിനയിക്കുന്ന “മുംബൈ കാന്‍ ഡാന്‍സ് സാല” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകന്റെ കരണത്തടിച്ചത്. ഇതിന്റെ ആദ്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ വാര്‍ത്ത‍യാകുകയും നിരവധിയാളുകള്‍ കണ്ടു ആസ്വദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷവും രാഖി തന്റെ സുഹൃത്തിനെ ശക്തമായി പിന്തുണക്കുകയാണ് ഉണ്ടായത്.

ബോളിവുഡ് സംവിധായകന്‍ സച്ചിന്ദ്ര ശര്‍മയെയാണ് നടി അടിച്ചത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍, ഇവര്‍ സ്റ്റെജിലെക്ക് കയറുകയും യാതൊന്നും പറയാതെ സംവിധായകന്റെ കരണത്ത് അടിക്കുകയുമാണ് ഉണ്ടായത്. പിന്നീട് ഈ നടി സംവിധായകനെതിരെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തനിക്കും സിനിമയില്‍ ഒരു വേഷം ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും അതിനുവേണ്ടി ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്നും പറയുന്നു.

തന്റെ പബ്ലിസിറ്റിക്കായി എന്തും ചെയ്യാന്‍ മുതിരുന്ന സ്വഭാവക്കാരിയാണ് രാഖി. അതു കൊണ്ട് തന്നെ ഇതിന്റെ പിന്നിലെ കറുത്ത കൈകളും രാഖിയുടെയാണ് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ആ സംശയം ബലപ്പെടുത്താന്‍ ഈ സംഭവത്തിന്റെ ഫുള്‍ വീഡിയോ ഒന്ന് കണ്ടാല്‍ മതി..

ഒന്ന് കണ്ടു നോക്കു..