സകല നടിമാരും പ്രണയത്തിലാണ്..പക്ഷെ കാമുകന്‍ ???

304

Untitled-2

ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ കളിയാണ് എന്ന് പറയും പോലെ സിനിമ എന്നത് നായകന്മാരുടെ ലോകമാണ്. ഇവിടെ ഒരു നായികയുടെ ആയുസ്സ് എന്ന് പറയുന്നത് 5-6 സിനിമകള്‍ മാത്രമായിരിക്കും, അലെങ്കില്‍ 3-4 വര്‍ഷങ്ങള്‍..!! അത് കഴിഞ്ഞാല്‍ ഈ നായിക പതിയെ “പുതിയ” നായികയുടെ കൂട്ടുകാരിയുടെയും പിന്നെ “നായകന്‍റെ” അമ്മയുടെ വേഷത്തിലേക്കും ഒക്കെ ചുരുങ്ങും..!!!

ഈ അവസരങ്ങളില്‍ തങ്ങള്‍ ഫീല്‍ഡ് ഔട്ട്‌ ആകുന്നു എന്ന് തോന്നുമ്പോള്‍ നായികമാര്‍ ചെയ്യുന്ന ഒരു സ്ഥിരം കലാപരിപാടിയുണ്ട്. എങ്ങനെ എങ്കിലും കുറച്ച് മീഡിയ അറ്റന്‍ഷന്‍ നേടുക..വീണ്ടും വാര്‍ത്തകളില്‍ സജീവമമായി നില്‍ക്കുമ്പോള്‍ സിനിമകള്‍ തിരിച്ചു വരും..!!!

പക്ഷെ ഇങ്ങനെ വാര്‍ത്തകളിലെ ഹോട്ട് ടോപ്പിക്ക് ആയി മാറും..അതിനും വഴിയുണ്ട്, ഒന്നുകില്‍ വിവാദം അലെങ്കില്‍ പ്രണയം..!!! നമ്മുടെ നടിമാരുടെ പ്രണയകഥകള്‍ കേള്‍ക്കാനും അതില്‍ നിന്നും ഗോസിപ്പുകള്‍ ഉണ്ടാക്കാനും നമ്മുക്ക് ഉള്ള ഇന്ട്രെസ്റ്റ് വളരെ വലുതാണല്ലോ…

വിവാദം ഉണ്ടാക്കാന്‍ കുറച്ച് പ്രയാസമാണ്, പിന്നെ മേനക്കേടും..പ്രണയം ആണെകില്‍ പെട്ടന്ന് പറഞ്ഞു ഫലിപ്പിക്കാം. വെറുതെ ഞാന്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞാല്‍ തന്നെ നമ്മുടെ ഗോസിപ്പ് വീരന്മാര്‍ അത് വാര്‍ത്തയാക്കി കൊള്ളും.

ഈ പ്ലാന്‍ അനുസരിച്ച് നമ്മുടെ നാട്ടിലെ പല നായികമാരും പ്രണയത്തിലാണ്. കാമുകന്മാര്‍ ഇല്ലാത്ത പ്രണയം. അതായത് പ്രേമം തലയ്ക്ക് പിടിച്ചു നില്‍ക്കുന്ന പല നായികമാരുടെയും കാമുകന്മാരെ ആര്‍ക്കും അറിയില്ല, ആരും കണ്ടിട്ടുമില്ല.!

ഈ നിരയിലേക്ക് ഏറ്റവും പുതുത്തായി കടന്നുവന്ന നടിയാണ് പ്രിയാമണി.! തനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് പ്രിയാമണി പ്രഖ്യാപ്പിച്ചു കഴിഞ്ഞു..പക്ഷെ അതാരാണ് എന്ന് പറയാന്‍ തല്‍ക്കാലം മണിക്ക് സൗകര്യമില്ല.!

തന്റെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടി ആ പേര് പറയുന്നില്ല എന്ന് ഔദ്യോഗിക ഭാഷ്യം.!

അനന്യ, പതമപ്രിയ, ലക്ഷ്മി റായ് തുടങ്ങി തൃഷ വരെ ഈ കാമുകന്‍ നമ്പര്‍ എടുത്ത് പ്രയോഗിച്ച മുന്‍ നിര നായികമാരാണ്.