നൂറ്റിനാല്‍പ്പത് സ്പീഡില്‍ ബുള്ളറ്റോടിച്ച് കൊണ്ട് പിറകില്‍ ജാനകിയേയും ഇരുത്തി വരികയാണ് സഖാവി വല്‍സമ്മ..
സ്‌കൂള്‍ കുട്ടികള്‍ നിരത്ത് കയ്യടക്കുന്ന നാല് മണി നേരം..

നിശബ്ദമായി ഓരത്തൂടെ നടന്ന് പോവുകയായിരുന്ന റഷീദിന്റെയും വേലായുധന്റെയും മുമ്പില്‍ വല്‍സമ്മ സഡന്‍ ബ്രേക്കിട്ടു..
എന്നിട്ടൊരു ലൊടുക്ക് കമന്റും….

മക്കളേ പഠിപ്പീരൊക്കെ ഹെങ്ങനെ പോകുന്നു..ഹാപ്പിയല്ലേ..

ഭയന്ന് വിറച്ച് വേറൊരു ഊടുവഴിയിലൂടെ പൂവാലികളില്‍ നിന്ന് അവര്‍ നടന്നകന്നു..

വല്‍സമ്മ വണ്ടിയെടുത്തു.., പിന്നെ ബ്രേക്കിട്ടത് മറിയാമ്മാ ചേട്ടത്തിയുടെ വീട്ടിലാണ്..
വണ്ടിയില്‍ നിന്നിറങ്ങി വല്‍സമ്മയും ജാനകിയും..

മറിയാമ്മാചേട്ടത്തിയും വര്‍ക്കിയച്ചായനും ഫാമിലിയും ലത്കളെ കാത്തിരിക്കുകയാണ്…

വഴിയറിയാതെ നട്ടം തിരിഞ്ഞുകാണും ല്ലേ.. മറിയാമ്മയുടെ അന്യേഷണം..

ആ….

ഹെന്നാപിന്നെ ആണുകാണല്‍ ചടങ്ങിലേക്ക് പ്രവേശിക്കാം.. ടോ ഭര്‍ത്താവേ വര്‍ക്കിച്ചാ ചെക്കനെ വിളിക്ക്….

അകത്ത് നിന്ന് തോമസൂട്ടി മെല്ലെ വെള്ളപ്പാത്രവുമായി (ഐ മീന്‍ കലക്കിയ വെള്ളം) മന്ദം മന്ദം വന്നു..
നാണം കൊണ്ട് ലെവന്‍ നിലത്ത് ക്ഷ , പ്ഫ, ത്ഥ എന്നിങ്ങനെ മലയാളത്തിലെ ലൊടുക്ക് അക്ഷരങ്ങള്‍ വരച്ചു..

എന്നാപിന്നെ നമുക്കങ്ങ് മാറിനില്‍ക്കാം.. ഇവര്‍ക്കെന്തെങ്കിലും പറയാനുണ്ടാകും….

എല്ലാരും പോയപ്പോള്‍ വല്‍സമ്മ ചോദ്യം ചെയ്യല്‍ തുടങ്ങി..
എത്രവരെ പഠിച്ചു.. എന്തിന് പഠിച്ചു.., കടലവില്‍ക്കാന്‍ പൊയ്ക്കൂടാരുന്നോ..
നന്നായ്ി ഫുഡ് ഉണ്ടാക്കാന്‍ അറിയാമോ..
അരിക്കിപ്പോ എന്താ വില.. റേഷന്‍ കടയില്‍ പോകാറുണ്ടോ.. സ്വാശ്രയവിദ്യാഭ്യാസത്തെ പറ്റി എന്തറിയാം..അരുന്ധതി റോയ് , സാറാജോസഫ്, ഖദീജാമുംതാസ്, അജിത, ഇത്യാദികളെ വായിക്കാറുണ്ടോ..
സ്്ത്രീകളുടേത് മാത്രമായ ഒര് രാജ്യം വന്നാല്‍ അന്ന് ഇയാള്‍ എന്ത്‌ചെയ്യും..
ഇന്ദിരാഗാന്ധി,ഗോള്‍ഡാമേര്‍,ഗൗരിയമമ,മായാവതി,സുഷമാസ്വരാജ്…ലിതുകള്‍ ജീവിതത്തില്‍ ഹെങ്ങനെ സ്വാധീനിച്ചു……..

……………………………………………………………………………………………………………

(ഫെമിനിസ്‌ററും ലെനിനിസ്റ്റുമായ സഖാവി വല്‍സമ്മ എഴുതാന്‍ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന എന്റെ നടപ്പിലാക്ാത്ത ആശകള്‍ എന്ന ആത്മകഥയില്‍ നിന്ന് ഞാന്‍ ഊഹിച്ചെടുത്തത്)

You May Also Like

വിസ (അനുഭവകഥ)

എന്‍റെ തുറിച്ച നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടാവണം അയാള്‍ പെട്ടെന്ന് വാ തുറന്നു ചിരിച്ചു. പല്ലിന്‍റെ മഞ്ഞക്കളര്‍ കൂടി വെളിവായപ്പോള്‍ എനിക്ക് ഒരുവിധം ഉറപ്പായി. കൊള്ളാവുന്ന ഒന്നിനെയല്ല കസേര ഇട്ടിരുത്തിയിരിക്കുന്നതെന്ന്.

എല്ലാം കാണുന്ന ദൈവം

മരണാനന്തരം സ്വര്‍ഗ്ഗ രാജ്യത്ത് എത്തി ചേര്‍ന്ന ഒരാള്‍ ഭൂലോകത്തിന്റെ (ബൂലോകത്തിന്റെ അല്ല) ഇന്നത്തെ അവസ്ഥയെപ്പറ്റി ഈശ്വരനോട്…

സാക്ഷരതാ യജ്ഞം (ഓര്‍മ്മക്കുറിപ്പ്) – നര്‍മ്മം

‘കൂടെ വരുന്ന ‘ഗൈഡുകള്‍’ ആരും വന്നില്ലേടാ..?’ ഫ്രണ്ട് മഹേഷിനോടായി ഞാന്‍ തിരക്കി. ‘അവര്‍ക്കായി കാത്തിരിക്കുകയാടാ…ലിസ്റ്റ് ദേ ആ ബോര്‍ഡില്‍ ഇട്ടിട്ടുണ്ട്.’ ചെറുപുഞ്ചിരിയോടെ മഹേഷ്‌ ബോര്‍ഡിലേക്ക് കൈ ചൂണ്ടി. ഞാന്‍ ലിസ്റ്റ് പരിശോധിക്കുന്ന തിരക്കിലായി. കമല,ലിസ്സി,ജോയമ്മ,അമ്പിളി,സുമ,ഗിരിജ,ഗീത,റോസമ്മ,തങ്കമ്മ,പ്രഭാവതി,പിന്നെ ജോയി അങ്ങനെ പതിനൊന്നു പേര്‍. പത്ത് പെണ്ണുങ്ങളും ഒരാണും. ങേ… ജോയി എന്ന പേര്‍ എന്‍റെ പേരിനു നേരെയാണെഴുതിയിരിക്കുന്നത്. ആകെ ഒരാണു മാത്രം. അതാണെങ്കില്‍ എന്‍റെ പേരിനു നേരെയും…. ഛെ..! ഞാന്‍ പിന്തിരിഞ്ഞ് അവിശ്വസനീയതയൊടെ മറുള്ളവരെ നോക്കേണ്ട താമസം ഹാളില്‍ പടക്കം പൊട്ടുന്നപോലുള്ള കൂട്ടച്ചിരിയായിരുന്നു പിന്നീട്.

മൈ ഊളന്‍പാറന്‍ ഡേയ്‌സ്

എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് ‘മോളേ ശ്രദ്ധിച്ചോണം …പ്രത്യേകിച്ച് ദോ ലവനെ’ എന്ന ഭാവം