സചിനായി ജനിക്കാത്തത് നിങ്ങടെ കുറ്റമല്ല, ബട്ട് സചിനായി മാറാത്തത് നിങ്ങടെ മാത്രം കുറ്റമാണ്‌

പതിനാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു വല്ലാത്ത കളിയാകുന്നു ക്രിക്കറ്റ് ..
ഇംഗ്ലണ്ട്കാരാകു്ന്നു ഈ മഹാസംഭവം കണ്ട്പിടിച്ചത്..
മൂന്ന് സുപ്രധാന വകഭേദങ്ങളാകുന്നു ക്രിക്കറ്റിനുള്ളത്..
ടെസ്റ്റ്,ഏകദിനം,ട്വന്റ്ി20……

(അഞ്ച് ദിവസത്തെ ക്രിക്കറ്റ് കളി കാണുംവരെ നാലുദിവസത്തെ നളചരിതം കഥകളിയാണ് ലോകം കണ്ട ഏറ്റവും വലിയ കളി എന്നായിരുന്നു അലമേലു മങ്കതാരുയമ്മയുടെ വിചാരം വികെഎന്‍ )

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക, വെസ്റ്റന്‍ഡീസ്,ന്യൂസിലന്റ്,ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,സിംബാബ്വെ,ബംഗ്ലാദേശ്, എന്നിവരാകുന്നു പ്രധാന ടീമുകള്‍,

നാല് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന മഹാമാമാങ്കം നടക്കും.
196 രാജ്യങ്ങളുള്ള ലോകത്ത് 14 രാഷ്ട്രങ്ങളെ വെച്ചാകുന്നു ‘വേള്‍ഡ്’ കപ്പ് നടക്കാറ്…

ഒരു ടീമില്‍ പതിനൊന്ന് പേര്‍ ഇമ്പോര്‍ട്ടന്റാകുന്നു

പിച്ചിന് ഏകദേശം 20 മീറ്റര്‍ നീളം വേണം…
സ്റ്റമ്പുകള്‍ക്ക് തറനിരപ്പില്‍ നിന്ന് 71.1 സെന്റീമീറ്റര്‍ ഉയരംകാണണം…

155.9 ഗ്രാം കനമുള്ള പന്ത് കൊണ്ടുള്ള ഏറ് 38 ഇഞ്ച് നീളമുള്ള ബാറ്റ്‌കൊണ്ട് അടിച്ച് തൂഫാനാക്കുക എന്നതാകുന്നു ക്രിക്കറ്റ് കളിയുടെ പോളിസി..

ഈ മഹത്തായ കളിയുടെ ബര്‍ക്കത്ത് കൊണ്ടാകുന്നു നമ്മള്‍ ഭാരതീയര്‍ ലോകത്തിന് മുന്നില്‍ നമ്മുടെ അന്തസ്സ് ഇടക്കിടെ ഉയര്‍ത്തിപ്പിടിക്കുന്നത്..
ക്രിക്കറ്റ് കളിയിലൂടെ ഇപ്പോഴും ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നത് സചിന്‍ എ്ന്ന വലിയ മനുഷ്യനാകുന്നു..

(ആദ്യ ഏകദിനത്തില്‍ തന്നെ പൂജ്യനായ കളിക്കാരനായിരുന്നു സചിന്‍.ആദ്യ ടെസ്റ്റില്‍ 15 റണ്‍സ്)

ഈയിടെ അദ്ദേഹം വളരെ കഷ്ടപ്പെട്ട് നൂറ് സെഞ്ചറികള്‍ പൂര്‍ത്തിയാക്കി വീണ്ടാമതും ഭാരതത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി..

ഒരു കൊല്ലം മുമ്പാകുന്നു അദ്ദേഹം 99 സെഞ്ച്വറികള്‍ തികച്ചത്..
നൂറിലേക്കെത്താനെടുത്ത ഒരു കൊല്ലം അന്തസ്സില്ലാതെ നമ്മുടെ മഹാഭാരതം ആകെ കഷ്ടപ്പെടുകയായിരുന്നു..
ആ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമാകുന്നു ഇപ്പോള്‍ സചിന്‍ അറുതി വരുതിയിരിക്കുന്നത്..
ഇപ്പോള്‍ അദ്ദേഹം രാജ്യസഭാ എംപിയായി പിന്നെയും രാജ്യത്തിന്റെ അന്തസ്സുയര്‍ത്തി തന്നെ പിടിച്ചിരിക്കുന്നു..

അദ്ദേഹത്തിന് വേണ്ടി എല്ലാവരും മുട്ടിപ്പായിരുന്ന് പ്രാര്‍ഥിക്കുവിന്‍..

NB:പണ്ട് ഹോക്കിയിലൂടെ നമ്മള്‍ നമ്മുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചിരുന്നു..ബട്ട് ഇപ്പോഴെന്തോ ഒന്നും പണ്ടേപോലെ ഫലിക്കുന്നില്ല..
ഫുട്ബള്‍ പിന്നെ ഒട്ടും അന്തസ്സില്ലാത്ത കള്ിയാകയാല്‍ അതിനെ എവോയ്ഡ് ചെയ്യുക..

Comments are closed.