സച്ചിനും വോണും വീണ്ടും കളത്തില്‍; ലീഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ !

0
280

new

സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഷെയ്ന്‍ വോണ്‍ എന്നീ ഇതിഹാസ താരങ്ങള്‍ നയിക്കുന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന് ഐ സി സി അനുമതി കൊടുത്തു.

ഈ ലീഗ് റിട്ടയര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രമുള്ളതാണ്. സച്ചിനും വോണും ലാറയും കാലിസും ഒക്കെ ഈ ലീഗിന്റെ ഭാഗങ്ങളാകും. യു എ ഇയിലാണ് കളികള്‍ നടക്കുക. വേദികളും സമയവും വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ പി എല്‍ മാതൃകയില്‍ ട്വന്റി – 20 മത്സരങ്ങളാണ് നടക്കുക.

മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് (എംസിഎല്‍) എന്നാണ് കപ്പിന് പേര്. ജി എം സ്‌പോര്‍ട്‌സാണ് സംഘാടകര്‍. അടുത്ത പത്ത് വര്‍ഷത്തേക്കാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിനെ അംഗീകരിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ ഗ്രൗണ്ടുകളിലാകും കളി.

2016 ഫെബ്രുവരിയിലായിരിക്കും ആദ്യത്തെ കളി നടക്കുക. ട്വന്റി 20 ഫോര്‍മാറ്റില്‍ രണ്ടാഴ്ചയാണ് കളി. ആറ് ടീമുകളാണ് ലീഗില്‍ ഉണ്ടാകുക. ഓരോ ടീമിലും 15 കളിക്കാര്‍. ഇതില്‍ രണ്ട് പേര്‍ ഐക്കണ്‍ താരങ്ങള്‍. ആകെ 90 കളിക്കാര്‍.

ബ്രയാന്‍ ലാറ, ഗില്‍ക്രിസ്റ്റ്, അക്രം, കാലിസ്, സച്ചിന്‍, വോണ്‍ എന്നിവരൊക്കെ കളിക്കാനുണ്ടാകും. വിരമിച്ചവര്‍ക്ക് വേണ്ടിയാണ് ലീഗ്.