സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

366

10996_495025840637069_5401425616825378969_n

ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.

1.1987 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ബോള്‍ ബോയിയായിരുന്നു. 14 കാരനായ സച്ചിനെ അന്നു സുനില്‍ ഗവാസ്കര്‍ ഡ്രസിംഗ് റൂമിലേക്ക്‌ ക്ഷണിക്കുകയുമുണ്ടായി.

01

2.പരിശീലനം മുടക്കി സീനിയെഴ്സിന്റെ കളികാണാനെത്തിയ സച്ചിനെ പരിശീലകന്‍ അഞ്ച്രേക്കര്‍ കരണംനോക്കി ഒരടിയടിച്ചു. നീ ആര്‍ക്കുവേണ്ടിയും കൈയടിക്കാന്‍ വരണ്ട, നിനക്കുവേണ്ടി കൈയടിക്കാന്‍ ആള്‍ക്കാര്‍ വരണമെന്നായിരുന്നു ഗുരു ശിഷ്യന് നല്‍കിയ ഉപദേശം.

02

3.ഒരു ഫാസ്റ്റ് ബോളറാകാന്‍ മോഹിച്ചു ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ഡെന്നിസ് ലില്ലീ നയിച്ചിരുന്ന എംആര്‍എഫ് പേസ് അക്കാദമിയില്‍ എത്തിയതാണ്. എന്നാല്‍ ഫാസ്റ്റ് ബോളര്‍ ആകേണ്ട ഉയരമോ ശരീരപ്രകൃതിയോ ഇല്ലാത്തത് കൊണ്ട് ഡെന്നിസ് നിരസിക്കുകയായിരുന്നു.

03

4.മുംബൈ രഞ്ജി ടീമില്‍ സെലെക്ഷന്‍ കിട്ടിയിട്ടും ആദ്യത്തെ മൂന്ന് പരിശീലനക്ലാസുകള്‍ക്ക് സച്ചിന്‍ പങ്കെടുത്തില്ല. സച്ചിന് ടീമിലേക്കുള്ള വഴിതുറന്ന വെംഗ്‌സര്‍ക്കാര്‍ കാരണം തിരക്കിയപ്പോള്‍ ചിത്രരചനാ മത്സരമുണ്ടായിരുന്നത് കൊണ്ടാണ് പങ്കെടുക്കാന്‍ സാധിക്കാത്തത് എന്ന ഉത്തരമാണ് നല്‍കിയത്.

04

5.സച്ചിനെ കൊണ്ട് ഏറ്റുവും പൊറുതിമുട്ടിയിരുന്നത് ഗാംഗുലിയായിരുന്നു. പേസ് അക്കാദമിയില്‍ റൂം പങ്കിട്ടിരുന്നപ്പോള്‍ സച്ചിന്‍റെ ഉറക്കനടത്തേതുടര്‍ന്ന് ഗംഗുലിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല.

05

6.പിന്നീട് തന്റെ സഹധര്‍മ്മിണിയായ അഞ്ജലിയെ ആദ്യമായി കാണുന്നത് സ്വന്തം വീട്ടില്‍ സച്ചിന്‍റെ ഇന്റ്റര്‍വ്യൂ എടുക്കാനായി ചെന്നപ്പോഴാണ്.

06

7.സച്ചിന് ക്രിക്കറ്റിനോടുള്ള സ്നേഹം അടക്കാന്‍ സാധിക്കാത്തതാണ്. അത്കൊണ്ടാണ് 2008 ല്‍ ഗുരുതരമായ നട്ടല്ല് ശാസ്തക്രിയക്ക് ശേഷം 10 ആഴ്ച ഡോക്ടര്‍മാര്‍ വിശ്രമം പറഞ്ഞിട്ടും 6 ആഴ്ച വിശ്രമം മാത്രമെടുത്ത് തന്‍റെ ജൈത്രയാത്ര തുടരാനായി ക്രീസില്‍ തിരിച്ചെത്തിയത്.

07

8. സച്ചിന്‍റെ പ്രസിദ്ധനായ ശേഷമോന്നു വീടിന്റെ വെളിയില്‍പോലും ഇറങ്ങാന്‍ സാധിച്ചിരുന്നില്ല എന്നാല്‍ 2013ല്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയ സച്ചിന്‍ പരിശീലനത്തിന് ശേഷം ഒരു ഓട്ടോ പിടിച്ചാണ് വീട്ടില്‍ പോയത്.

08

9.സച്ചിന്‍ ദൈവം തന്നെയാണെന്ന് തെളിയിക്കാന്‍ മറ്റൊന്നും വേണ്ട. ശാരീരികവൈകല്യമുള്ളവരുടെ ഒരു കൂട്ടായിമയിലേക്ക് സച്ചിന്‍ പോയി. ജീവിതത്തില്‍ ഇന്നേ വരെ നടന്നിട്ടില്ലാത്ത ഒരു 12 കാരന്‍ സച്ചിന്‍റെ വലിയൊരു ആരാധകനായിരുന്നു. ഇതറിഞ്ഞ സച്ചിന്‍ തന്നോടൊപ്പം ക്രിക്കറ്റ് കളിക്കുന്നുണ്ടോയെന്നു ആ ബാലനോട് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായി ആ ബാലന്‍ പരസഹായമില്ലാതെ സ്വന്തം കളില്‍ എണിറ്റു നിന്നു

09