ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ അനുകരിച്ച് മിമിക്രി കാണിച്ച രാഹുല്‍ ദ്രാവിഡിന്റെ വീഡിയോ യൂട്യൂബില്‍ വൈറല്‍ വീഡിയോ ആയി മാറുന്നു. വീഡിയോ അപ്‌ലോഡ്‌ ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കകം തന്നെ 28,400 ഓളം പേരാണ് ഈ വീഡിയോ കണ്ടത്. കളിക്കളത്തിലെ ശാന്തനും ഗൌരവക്കാരനുമായ ദ്രാവിഡ്‌ എന്ന വന്മതില്‍ കളിക്കൂട്ടുകാരനായ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നാന്തരം മിമിക്രികാരനായതാണ് ഈ വീഡിയോയെ ഇത്രയധികം പ്രസിദ്ധമാക്കിയത്.

സച്ചിന്‍ : ബോണ്‍ ടു ബാറ്റ് എന്ന ഖാലിദ്‌ അന്‍സാരി രചിച്ച പുസ്തകം പുറത്തിറക്കുന്നതിനിടെയാണ് ദ്രാവിഡ് രസകരമായ പരാമര്‍ശം നടത്തിയത്. സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞ കഥ വേദിയില്‍ അവതരിപ്പിക്കുമ്പോഴാണ്‌ ദ്രാവിഡ് സച്ചിന്റെ ശബ്ദം അനുകരിച്ചത്. പശ്ചിമമേഖലയും തെക്കന്‍ മേഖലയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ വേണ്ടത്ര ബൗളര്‍മാരില്ലാതെ ബുദ്ധിമുട്ടിയ നായകനു മുന്നിലെത്തിയ സച്ചിന്‍ ‘മേ ഡാലേഗാ’ എന്നു തന്റെതായ ശൈലിയില്‍ പറഞ്ഞതാണ് ദ്രാവിഡ് അനുകരിച്ചത്.

ദ്രാവിഡിന് ശേഷം പ്രസംഗിച്ച ഹര്‍ഷ ഭോഗ്ലെ ദ്രാവിഡിനു നേരെ നോക്കി ഇങ്ങനെ പറഞ്ഞതോടെ സദസ്സില്‍ വീണ്ടും ചിരി പടര്‍ത്തി.

ഈ വീഡിയോ തീര്‍ച്ചയായും യൂട്യൂബില്‍ വൈറല്‍ ആകും തീര്‍ച്ച..

You May Also Like

ബോളിവുഡിലെ 10 അധോലോക നായകര്‍

ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

നമ്മുടെ അമ്മമാരെക്കുറിച്ച് ശരിക്കും നമുക്കറിയാമോ?? ഈ വീഡിയോ ഒന്ന് കണ്ടു നൊക്കൂ

നമ്മുടെ അമ്മമാരെക്കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ കൃത്യമായി നമുക്കറിയാം???

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്

‘വിസാ മെസ്സേജ്’ എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യയുടെ സ്ഥിരം പരുപാടിയാണ്, വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട. മസ്‌ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട. ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള ‘എയര്‍ ഇന്ത്യ’യാത്ര നിങ്ങളെയും വെട്ടിലാക്കും.

മോഹൻലാൽ തന്റെ ഇഷ്ടനമ്പറിൽ കാരവാൻ സ്വന്തമാക്കി

പൊതുവെ സിനിമാതാരങ്ങൾക്കു ഓരോ കമ്പങ്ങൾ ഉണ്ടാകും. മമ്മുക്കയ്ക്കു വാഹനങ്ങളോടും ഇലക്ട്രോണിക് സാധങ്ങളോടും വലിയ ഇഷ്ടമാണ്. ലാലേട്ടനാകട്ടെ…