സച്ചിന്റെ ഒപ്പം ഒരു ദിവസം, അതായിരുന്നു ഹ്യൂസ് കണ്ടിരുന്ന സ്വപ്നം.!

149

SACHIN_WEB

അകാലത്തില്‍ ആയിരുന്നു ഫില്‍ ഹ്യൂസ് എന്ന ഓസ്ട്രേലിയന്‍ കളിക്കാരന്റെ അന്ത്യം എങ്കിലും അദ്ദേഹം വിടവാങ്ങിയത് ഏറ്റുവും വലിയ ആഗ്രഹം സാധിച്ച ശേഷം…ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം, ക്രിക്കറ്റ് കളിയുടെ ദൈവം സച്ചിന്റെ കൂടെ ഒരു ദിവസം, അദ്ദേഹത്തിനെ നേരിട്ട് കണ്ടു പരിച്ചയപ്പെടുക എന്നിവയായിരുന്നു ഹ്യൂസിന്റെ ഏറ്റുവും വലിയ ആഗ്രഹം…

അത് സാധിച്ച ശേഷമാണ് ഫില്‍ മടങ്ങിയത്…

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിഹാസ താരത്തെ കാണുന്നതിന് വേണ്ടി ഹ്യൂഗ്‌സ് മുംബൈയില്‍ എത്തിയിരുന്നു. ആഷസ് ടെസ്റ്റ് പരമ്പരയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷമുള്ള നിരാശ ഹ്യൂഗ്‌സിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. വിഷയം തന്റെ കുട്ടിക്കാലത്തെ കോച്ചായിരുന്ന നെയില്‍ ഡി കോസ്റ്റയുമായി ഹ്യൂഗ്‌സ് ചര്‍ച്ച ചെയ്തു. കോസ്റ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹ്യൂഗ്‌സ് മാസ്റ്റര്‍ ബ്ലാസ്റ്ററിനെ കാണാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ മുന്‍ പേസ് ബോളറും നിലവിലെ കോച്ചുമായ സുബ്രതോ ബാനര്‍ജി വഴി ഹ്യൂസ് സച്ചിനെ കാണാന്‍ മുംബൈ നഗരത്തില്‍ എത്തി.

സച്ചിനുമായി കുറേയധികം സമയം ഹ്യൂഗ്‌സ് ചെലവഴിച്ചു. ഇരുവരും ക്രിക്കറ്റിന്റെ ലോകത്തേക്കുറിച്ച് വാചാലരായി. പ്രധാനമായും ഹ്യൂഗ്‌സ് സംസാരിച്ചത് തന്റെ ബാറ്റിംഗ് തകര്‍ച്ചകളെക്കുറിച്ചായിരുന്നു. സച്ചിനില്‍ നിന്നും ലഭിച്ച ചില ടിപ്‌സുകള്‍ ഹ്യൂഗ്‌സ് മനസ്സില്‍ കുറിച്ചെടുത്തു. ഒരു ക്രിക്കറ്റര്‍ എങ്ങനെ ക്രിക്കറ്റിനെ മാനസികമായി സമീപിക്കണം തുടങ്ങിയ കാര്യങ്ങളും ഹ്യൂഗ്‌സ് സച്ചിനില്‍ നി്ന്നും ചോദിച്ചറിഞ്ഞു

ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ മരിക്കുന്നതുവരെയുളള ഹ്യൂഗ്‌സിന്റെ കളികള്‍ക്ക് പ്രചോദനമായിരുന്നിരിന്നു എന്ന് അദ്ദേഹത്തിന്റെ സഹകളിക്കാര്‍ പറയുന്നു.

Advertisements