സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

169

sachin

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ബി.സി.സി.ഐ ക്രിക്കറ്റ് പരമ്പരക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദി ഏഷ്യന്‍ ഏജ് എന്ന ദേശീയ മാധ്യമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ 26നു നടക്കുന്ന ബി.സി.സി.ഐ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്. യോഗത്തിനിടെ സച്ചിന്റെ പേരില്‍ ഒരു പരമ്പര ആരംഭിക്കണമെന്ന നിര്‍ദ്ദേശം പലരില്‍ നിന്നായി ഉയര്‍ന്നുവന്നു. ഇക്കാര്യം ആലോചിക്കേണ്ടകാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍അഭിപ്രായം നടത്തുന്നത് അപക്വമാണെന്നും ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

സച്ചിന്റെ പേരില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യയുടെ എതിരാളി മികച്ചതാകണം. സച്ചിന്റെ മഹത്വം വിളിച്ചോതുന്ന പരമ്പരയാകണം അതെന്നും അദ്ദേഹം പറഞ്ഞു.അത്തരത്തിലൊരു എതിരാളിയെ കണ്ടെത്തിയാല്‍ അക്കാര്യം ആ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കണം. എങ്കില്‍മാത്രമേ പരമ്പര സാധ്യമാകൂ. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമാകുന്ന പരമ്പരയ്ക്ക് വേണം സച്ചിന്റെ പേര് നല്‍കാനെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു.