സച്ചിന്‍ കാര്‍ ഓടിക്കുന്നത് അഞ്ജലിക്ക് ജീവന്‍ മരണ പോരാട്ടമാണ് !

214

new

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കാറുകളോടുള്ള ഭ്രമം പ്രശസ്തമാണ്. സച്ചിന്റെ കാറോട്ട ഭ്രമത്തോട് ഭാര്യ അഞ്ജലിക്കുള്ള എതിര്‍പ്പ് വളരെ വലുതാണ്‌. ഈ എതിര്‍പ്പിനു കാരണങ്ങളും പലതാണ്.  തന്റെ ഡ്രൈവിംഗ് അഞ്ജലിക്ക് തലവേദന ഉണ്ടാക്കിയിട്ടുണ്ട് എന്ന് സച്ചിന്‍ തന്നെ പറയുന്നു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്…

ഇംഗ്ലണ്ടില്‍ വെച്ച് കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ബി എം ഡബ്ല്യു ആളുകള്‍ സച്ചിന് ലിമിറ്റഡ് എഡിഷന്‍ കാര്‍ കൊടുത്തു. ഫീഡ്ബാക്ക് കൊടുക്കാനും പറഞ്ഞു. ബ്രേക്കിനെക്കുറിച്ച് പ്രത്യേകം പറഞ്ഞിരുന്നു.

“തനിക്കൊപ്പം വരാന്‍ അഞ്ജലിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും താന്‍ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടുകയായിരുന്നു.”

സ്പീഡിന്റെ കാര്യത്തില്‍ സച്ചിന്‍ അഞ്ജലിയെ ഞെട്ടിച്ചു. ജീവന്‍ പണയം വച്ച് ഒരു യാത്ര.  ഡ്രൈവ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മുതല്‍ അഞ്ജലിക്ക് തലവേദന ആയിരുന്നു. തന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ദിവസം മുഴുവന്‍ തലവേദനിച്ച് കിടന്നു.

അതിനു ശേഷം സച്ചിന്റെ ഒപ്പം വണ്ടിയില്‍ കയറാന്‍ അഞ്ജലിക്ക് ഒരു പേടിയാണ്.