സച്ചിന്‍ കോച്ച് എങ്കില്‍ രോഹിത് തന്നെ നായകന്‍ !

202

new

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആയി വരികയാണെങ്കില്‍ ടീം നായകനായി രോഹിത് ശര്‍മ്മയെ നിയമിക്കും എന്ന് തീര്‍ച്ച. അത്രയ്ക്കാണ് സച്ചിന്‍ രോഹിതിനു കൊടുക്കുന്ന അംഗീകാരവും പിന്തുണയും.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം മെന്റരാണ് സച്ചിന്‍. രോഹിത് ടീം നായകനും.

മുംബൈ ഇന്ത്യന്‍സ് ഈ വര്‍ഷത്തെ ഐപിഎല്‍ ജയിച്ച ശേഷം ഒരു ടീമിന്റെ നായകനാകാന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കഴിവും യോഗ്യതയുമുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടം നേടാന്‍ സഹായിച്ച രോഹിത് മികച്ച നായകന്‍ തന്നെയാണ്. ഈ സീസണിലെ ആദ്യ നാല മത്സരത്തില്‍ തോറ്റ മുംബൈ നായകന്റെ മികവിലാണ് പിന്നീട് കിരീടത്തിലേക്ക് എത്തിയത്

കഴിഞ്ഞ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ മികച്ച ക്യാപ്റ്റന്റെ റോളിലേക്ക് രോഹിത് വളര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാകുമെന്നും സച്ചിന്‍ പറഞ്ഞു. മറ്റ് കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത് ഇന്ന് നല്ലൊരു നായകനാണ്. രോഹിതിന് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വസം കൈവന്നിട്ടുണ്ട്. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു ഈ വെല്ലുവിളികള്‍ രോഹിതിനെ കരുത്തനായ ക്രിക്കറ്ററാക്കി മാറ്റിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.