സച്ചിന്‍ വിരമിച്ചുവെന്ന് ഇന്നും നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണങ്ങള്‍ ഇതാ…

  163

  ss-img-ss-img-4jpg1426253940638jpg1426680944055

  സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍..! ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍..ക്രിക്കറ്റ് കളിയുടെ ദൈവം..ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്വകാര്യ അഹങ്കാരം..! ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡ്‌ പെരുമഴ പെയ്യിച്ചിട്ടുള്ള സച്ചിന്‍ കളി കളം വിട്ടിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞുവെങ്കിലും ഇന്നും നമ്മളില്‍ പലരും അത് വിശ്വസിക്കാന്‍ തയ്യാറല്ല, അല്ലെങ്കില്‍ ആ സത്യത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ മനസ്സ് അനുവദിക്കുന്നില്ല..! എന്താ ഇതിന്റെ കാരണങ്ങള്‍ എന്ന് അറിയാമോ…

  1. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും വലിയ ആരാധകനായ സുശീല്‍ കുമാര്‍ ഇന്നും ഇന്ത്യന്‍ ടീമിന്റെ ഒപ്പം യാത്ര ചെയ്യുന്നു. അദ്ദേഹത്തെ കാണാനും വിശേഷങ്ങള്‍ അറിയാനും നമ്മളും സാധാ ശ്രദ്ധ പുലര്‍ത്തുന്നു.

  ss-img-011426661467707

  2. പെപ്സിയുടെ പരസ്യത്തില്‍ സച്ചിന്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഇന്നും പെപ്സി മുടങ്ങാതെ കുടിക്കുന്ന ആരാധകര്‍ ഉണ്ട്.

  3. ഇപ്പോള്‍ പോലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഒരു കളിയില്‍ തകര്‍ന്നു പോയാല്‍ “സച്ചിന്‍ ഉണ്ടായിരുന്നുവെങ്കില്‍” എന്ന് പറയുന്നവര്‍ ഉണ്ട്.

  4. ക്രിക്കറ്റ് കളിയെ പറ്റി സ,സംസാരിക്കുമ്പോള്‍ ആര്‍ക്കും സച്ചിനെ പറ്റി പറയാതെയിരിക്കാന്‍ സാധിക്കില്ല.

  5. ക്രിക്കറ്റ് ഒരു മതവും സച്ചിന്‍ ദൈവുമാണ്.

  6. സച്ചിന്‍റെ പരസ്യങ്ങളെയും വചനങ്ങളെയും നമ്മള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു.ഇന്നും അന്നും…

  7. പഠിക്കുന്ന ബുക്കിലും ഇരിക്കുന്ന ബെഞ്ചിലും പോകുന്ന ബസ്സിലും ഒക്കെ “സച്ചിന്‍” എന്ന് എഴുതി വയ്ക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുന്നു..

  8. സച്ചിന്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രം കളി കണ്ടിരുന്നവര്‍ സച്ചിന്‍ പോയ ശേഷം അത് നിര്‍ത്തി..!

  Advertisements