സദാചാര പോലീസിന് എതിരെയുള്ള സമരം സദാചാര വിരുദ്ധം ; ചുംബന സമരക്കാരെ അടിച്ചോടിക്കണമെന്ന് ഗൗരിയമ്മ

  196

  54608b146289b.image

  ഇനിയും ഇതു കണ്ടു നില്‍ക്കാന്‍ സാധിക്കില്ല. പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവര്‍ ഇങ്ങനെ ഓടി നടന്നു ഉമ്മ വയ്ക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ സദാചാരം വളരുകയല്ല മറിച്ചു തളരുകയാണ് ചെയ്യുകയെന്ന്‍ ഓര്‍മിപ്പിക്കുന്നു…

  കൊച്ചി കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ വിവാദങ്ങളുടെ പൊടിപൂരം സൃഷ്ട്ടിച്ച ശേഷം കിസ് ഓഫ് ലവ് ആലപ്പുഴയുടെ മണ്ണിലേക്ക് എത്തുമ്പോള്‍ ഈ പരിപാടി ഇവിടെ നടക്കില്ലായെന്ന്‍ പറയുന്നത്  ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മയാണ്.!

  ഇത്തരം സമരരീതി കേട്ടു കേള്‍വി പോലുമില്ലെന്നും ഇതു നമ്മുടെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്നും അവര്‍ പറഞ്ഞു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ചുംബന സമരത്തിനായി ആലപ്പുഴയിലെത്തുന്നവരെ അടിച്ചോടിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.

  മുന്‍ കാലത്തെയും ഇന്നത്തെയും സംസ്‌കാരങ്ങള്‍ തിരിച്ചറിയാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും ഇത്തരം സമരരീതികളെ യുവാക്കള്‍ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

  Advertisements