സദാചാര പോലീസ്
രാവിന്റെ ഇരുള് പറ്റി അയാള്‍ നടന്നു. ആമിന ഉറങ്ങിയിരിക്കുമോ? ഉറങ്ങിയാല്‍ ചിലപ്പോള്‍ അവള് വാതില്‍ തുറക്കില്ല. ഇപ്പോള്‍ പണ്ടത്തെ പോലെയല്ല. പലതും പേടിക്കെണ്ടിയിരിക്കുന്നു. ഭര്‍ത്താവു ഉപേഷിച്ച് പോയ ആമിനയെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. അവളുടെ കൊച്ചിന്റെ സ്ഥിതിയും കൂടി കണക്കിലെടെത്തു ആവാവുന്ന രീതിയില്‍ സഹായിച്ചുകൊണ്ടിരുന്നു. കുടുംബം ഇല്ലാത്ത എനിക്ക് എന്തിനു അധികം പണം? അത് ഇതുപോലത്തെ പാവങ്ങളെ സഹായിക്കാന്‍ ഉള്ളതാണെന്ന് വിശ്വസിച്ചു. അങ്ങിനെയാണ് ആമിനയെ കുറിച്ചറിയുന്നത്.
89 total views

ആദ്യം കൊച്ചിന് ബിസ്ക്കറ്റും മറ്റും വാങ്ങി കൊടുത്തു ചെറിയരീതിയില്‍ സഹായിച്ചു. പിന്നെ വീടിലും സഹായം തുടങ്ങി. പിന്നെ എപ്പോഴോ ബന്ധം അരുതാത്ത രീതിയിലേക്ക് വഴിമാറി. ആരുമറിയാതെ ആയിരുന്നു, അതുകൊണ്ട് രാതിയില്‍ മാത്രമായി കൂടികാഴ്ച. പണമെല്ലാം അവളുടെ കുടുംബത്തിന് വേണ്ടി മാത്രം ചിലവാക്കി. ചിലപ്പോഴൊക്കെ അവള് അമിത സ്വാതന്ത്രം എടുക്കുന്നുണ്ടോ എന്നും തോന്നിപോയി. ഈ അടുത്തായി എന്തോ ഒരു രസക്കുറവും തോന്നിത്തുടങ്ങിയോ അവള്‍ക്കു?എല്ലാം തോന്നലായിരിക്കും. അയാള്‍ ഓരോന്നും ചിന്തിച്ചു ആമിനയുടെ വീട്ടിലെത്തി. വിലക്കൊന്നും കത്തികിടക്കുന്നില്ല. ഉറങ്ങിയിരിക്കുമോ?
ഏതായാലും ഒന്ന് വിളിച്ചു നോക്കാം. അയാള്‍ പതുക്കെ കിടപ്പുമുറിയുടെ ജനലിലൂടെ അകത്തേക്ക് നോക്കി. ചെറിയ നിലാവെളിച്ചത്തില്‍ കണ്ടത് അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആമിനയോടൊപ്പം കിടക്കയില്‍ നാട്ടില്‍ അറിയപെടുന്ന ഒരാള്‍. തകര്‍ന്ന മനസ്സോടെ അയാള്‍ തിരിച്ചുനടക്കാന്‍ ഒരുങ്ങവെ ഇരുളില്‍ നിന്നും കുറേപേര്‍ ചാടി അയാളുടെ മുന്പില് നിന്ന്. പിന്നെ അകത്തു ആമിനയോടൊപ്പം രമിച്ചവനും അവര്‍ക്കൊപ്പം കൂടി. എല്ലായിടത്തും ലൈറ്റ് തെളിഞ്ഞു. ആള്‍ക്കാരൊക്കെ ഓടി കൂടി. പിന്നെ അവരുടെ ആക്രോശങ്ങള്‍,ചോദ്യം ചെയ്യലുകള്‍, പീഡനങ്ങള്‍.. അടിയും കുത്തുംമെറ്റ് നിലത്ത് കിടന്നു ജീവനുവേണ്ടി യാചിക്കുമ്പോള്‍ അയാള്‍ക്ക് കുറേകാലമായി മനസ്സിലിട്ടു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരംകിട്ടി. എങ്ങിനെയാണ് സദാചാര പോലിസുമാര്ഉണ്ടാവുന്നതെന്ന്.
90 total views, 1 views today